ഇത്രയും വിലക്കുറവില്‍ ഇനി കിട്ടില്ല, ഐഫോണ്‍ 15 പ്ലസ് വേഗം വാങ്ങിക്കോ: ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില ഇത്ര
ഐഫോണ്‍ 15 വാങ്ങാനായി കാത്തിരിക്കുകയാണോ? എങ്കിലിതാ ബെസ്റ്റ് സമയമാണ് വന്നെത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ കിടിലന്‍ ഓഫറാണ് വന്നിരിക്കുന്നത്. അതും ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്ലസിന് ഇതുവരെ കുറയാത്ത അത്ര വിലയാണ് കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ പതിനാലിനേക്കാളാണ് വില കുറഞ്ഞിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലെ വിന്റര്‍ സെയിലിലാണ് ഞെട്ടിക്കുന്ന വിലയില്‍ ഐഫോണ്‍ പതിനഞ്ച് പ്ലസ് ലഭ്യമാവുക.
ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് സീരീസിലെ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ ഫോണാണിത്. എന്നാല്‍ കൊടുക്കുന്ന പണത്തിന് നമുക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഫോണാണ് ഐഫോണ്‍ പതിനഞ്ച് പ്ലസാണ്. ഐഫോണ്‍ 15 പ്ലസ് ലോഞ്ച് ചെയ്തത് മുതല്‍ ഗംഭീര വില്‍പ്പന നടക്കുന്ന ഫോണാണ്. ഐഫോണ്‍ 14 പ്ലസിലൂടെയാണ് ആപ്പിള്‍ പ്ലസ് മോഡലുകള്‍ വീണ്ടും വിപണിയില്‍ ഇറക്കാന്‍ തുടങ്ങിയത്.

എന്നാല്‍ പതിനാല് പ്ലസ് വേണ്ടത്ര വിജയമായിരുന്നില്ല. അധികമാരും വാങ്ങിയതുമില്ല. എന്നാല്‍ ഐഫോണ്‍ 15 പ്ലസ് ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു. ആപ്പിള്‍ ഐഫോണ്‍ പ്രൊ മാക്‌സിനേക്കാള്‍ മികവുറ്റ ഓപ്ഷനുകള്‍ പതിനഞ്ച് പ്ലസിലുണ്ട്. അതുകൊണ്ട് ആളുകള്‍ 15 പ്രൊ മാക്‌സിന്റെ പകരക്കാരനായിട്ടാണ് ഇതിനെ കാണുന്നത്. ആപ്പിളിന്റെ ഏറ്റവും അഡ്വാന്‍സ്ഡ് ഫോണുകളിലൊന്നാണിത്.
48 എംപി ക്യാമറ, യുഎസ്ബി സി പോര്‍ട്ട്, പുത്തന്‍ ചിപ്‌സെറ്റ്, ഡൈനാമിക് ഐലന്‍ഡ് അങ്ങനെ നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. ഐഫോണ്‍ പതിനഞ്ച് പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തപ്പോള്‍ 89900 രൂപയായിരുന്നു വില. 128 ജിബി വേരിയന്റാണിത്. ഇപ്പോള്‍ നിങ്ങള്‍ക്കിത് 45400 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ 42500 രൂപയാണ് കുറവ്. ഓഫറൊന്നും ഇല്ലാതെ 87900 രൂപയാണ് രഇതിന്റെ വില. എച്ച്ഡിഎഫ്‌സി കാര്‍ഡിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 5000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഈ ഡീസ്‌കൗണ്ട് ലഭിച്ചാല്‍ 82900 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് പ്ലസ് വാങ്ങാനാവും. ഇതിനൊപ്പം ഫ്‌ളിപ്പ്കാര്‍ട്ട് 37500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഇതോടെ പ്ലസിന്റെ വില 45400 ആയി കുറയും. പതിനഞ്ച് പ്ലസ് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേസമയം ഐഫോണ്‍ 14ന്റെ വില 69900 രൂപയാണ്. അതുകൊണ്ട് ഐഫോണ്‍ പതിനഞ്ച് പ്ലസ് വാങ്ങുന്നതാണ് ലാഭകരം. പതിനഞ്ച് പ്ലാസിന്റെ എഡ്ജുകള്‍ ഫ്‌ളാറ്റല്ല. കുറച്ച് കര്‍വിലാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ലിമ്മായിട്ടുള്ള ബെസല്‍സാണ് ഇതിനുള്ളത്. നോച്ച്‌ലെസ് ഡിസൈനും ഒപ്പും ഡൈനാമിക് ഐലന്‍ഡുമാണ് ഐഫോണ്‍ പതിനഞ്ച് പ്ലസിനുള്ളത്. വലിയ ക്യാമറ ലെന്‍സും ഇതിനുണ്ട്. ക്യാമറയില്‍ മികവുറ്റ ഫോണാണിത്. 48 എംപി പ്രൈമറി സെന്‍സറും, 12 എംപി സെക്കന്‍ഡറി സെന്‍സറും ഇതിനുണ്ട്.












Click it and Unblock the Notifications