ആപ്പിളിന്റെ പതിനെട്ടാമത്തെ അടവ്; ഐഫോൺ 15 പ്ലസ് മോഡലിന് 19,901 രൂപയുടെ കിഴിവ്..! വില എത്ര?
ആപ്പിളിന്റെ ഏത് മോഡൽ സ്വന്തമാക്കാൻ ആഗ്രഹിച്ചാലും ഇന്നത്തെ കാലത്ത് വലിയ പ്രയാസമില്ല. അതിന്റെ പ്രധാന കാരണം ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവർ നൽകുന്ന വിലക്കുറവും ഡിസ്‌കൗണ്ടും ഒക്കെയാണ്. അത്തരത്തിൽ നിങ്ങൾ പുതുവർഷം വരാനിരിക്കെ ഒരു ഐഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചെങ്കിൽ നല്ലൊരു അവസരം വരികയാണ്. ഐഫോൺ 15 പ്ലസ് മോഡലാണ് ഇപ്പോൾ നല്ല വിലക്കുറവിൽ ഫ്ലിപ്‌കാർട്ടിൽ ലഭ്യമാവുക.
ഐഫോൺ 15 പ്ലസ് ഓഫറുകൾ
2023ൽ 79,900 രൂപ വിലയിൽ ലോഞ്ച് ചെയ്‌ത ഐഫോൺ 15 പ്ലസ് നിലവിൽ ഫ്ലിപ്‌കാർട്ടിൽ വെറും 59,999ന് ലഭ്യമാണ്. അതായത് യഥാർത്ഥ വിലയിൽ നിന്ന് 19,901 രൂപയുടെ വലിയ കിഴിവ്. എന്നാൽ അത് മാത്രം അല്ല എന്ന് കൂടി ഓർക്കണം. നിലവിലെ വില നിലവാരം വച്ച് നോക്കുകയാണെങ്കിൽ ഐഫോൺ 15 പ്ലസ് ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ വാങ്ങാൻ നിങ്ങൾക്ക് മതിയായ അവസരങ്ങളുണ്ട്.

ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 4,000 അധിക കിഴിവ് നേടാനുള്ള അവസരമുണ്ട്. ഇത് യഥാർത്ഥ വില 55,999 ആയി കുറയ്ക്കുന്നു. ഇത്രയും മികച്ച ഒരു ഐഫോണിന്, അതൊരു നല്ല ഓഫർ തന്നെയാണെന്ന് നിസംശയം പറയാം. മറ്റ് നിബന്ധനകൾ ഒന്നും കൂടാതെയാണ് ഈ വിലക്കുറവ് എന്നതാണ് പ്രധാന കാര്യം.
ഇനി അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, ഫ്ലിപ്‌കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫർ അതിനെ കൂടുതൽ മികച്ചതാക്കുന്നു. നിങ്ങളുടെ പഴയ ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച്, നിങ്ങൾക്ക് എക്സ്ചേഞ്ച് മൂല്യത്തിൽ 44,450 വരെ ലഭിക്കും. കാർഡ് ഓഫറുമായി സംയോജിപ്പിച്ചാൽ, 20,000-ത്തിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് ഐഫോൺ 15 പ്ലസ് സ്വന്തമാക്കാൻ കഴിയും. ഒപ്പം യോഗ്യരായ ഉപയോക്താക്കൾക്ക് നോ-കോസ്‌റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
ഐഫോൺ 15 പ്ലസ് ഫീച്ചറുകൾ
6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് നല്ല ഓപ്‌ഷനാണ് ഈ ഫോൺ. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് സ്‌റ്റാൻഡേർഡ് 15 സീരീസിലേക്ക് കടന്നുവന്നപ്പോൾ കൂടുതൽ മെച്ചപ്പെട്ട ഡിസ്‌പ്ലേ അനുഭവം വാഗ്‌ദാനം ചെയ്യുന്നു. മാത്രമല്ല യുഎസ്ബി-സിയിലേക്ക് മാറിയതിനാൽ ഇത് ചാർജിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു.
48എംപി പ്രധാന സെൻസർ ഫോട്ടോഗ്രാഫി നിലവാരത്തിൽ വലിയ കുതിച്ചുചാട്ടം കൊണ്ടുവരുന്നു. 12എംപി അൾട്രാ-വൈഡ് ക്യാമറയും ചേരുമ്പോൾ നിങ്ങൾക്ക് വ്യക്തവും തെളിച്ചമുള്ളതും വൈവിധ്യമാർന്നതുമായ ഷോട്ടുകൾ ലഭിക്കും. കൂടാതെ 12എംപി സെൽഫി ക്യാമറയാണ് ഇതിനുള്ളത്. എ16 ബയോണിക് ചിപ്പ് ഇതിന് നൽകിയിരിക്കുന്നു. ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ്, ക്യാമറ പ്രോസസിംഗ് എന്നിവയ്ക്ക് അനുയോജ്യമാണ്.












Click it and Unblock the Notifications