ഇതാണ് മോനേ ഡിസ്‌കൗണ്ട്, ഐഫോണ്‍ 15 പ്ലസ് ഈ വിലയ്ക്ക് ഇനി കിട്ടില്ല; ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ ഇങ്ങനെ
മുംബെെ: ആപ്പിള്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുക എന്നത് ഏതൊരു ടെക് പ്രേമിയുടെയും വലിയൊരു ആഗ്രഹമായിരിക്കും. ഐഫോണുകള്‍ക്ക് വിലകുറയുന്നതിനായി കാത്തിരിക്കുന്ന നിരവധി പേരുണ്ടാവും. ഐഫോണുകള്‍ പലപ്പോഴും സാധാരണ ആളുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും വില.
എന്നാല്‍ പുതിയ ഐഫോണുകള്‍ റിലീസാവുന്നതിന് മുമ്പ് എല്ലാ മോഡലുകള്‍ക്കും വലിയ ഓഫര്‍ തന്നെ ആപ്പിള്‍ നല്‍കാറുണ്ട്. അത് ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ലഭ്യമാവുകയും ചെയ്യും. ഈ സമയത്ത് വമ്പന്‍ സെയിലും ആപ്പിള്‍ ഫോണുകള്‍ക്ക് ലഭിക്കാറുണ്ട്. ഇപ്പോള്‍ അത്തരമൊരു ഡിസ്‌കൗണ്ട് വീണ്ടുമെത്തിയിരിക്കുകയാണ്. ഐഫോണിന്റെ പ്രീമിയം ഫോണായ പതിനഞ്ച് പ്ലസ് തന്നെ വിലക്കുറവില്‍ വാങ്ങാനാവും.

ഐഫോണ്‍ പ്രേമികള്‍ക്ക് വിട്ടുകളയാതെ ശ്രദ്ധിക്കേണ്ട ഓഫറാണിത്. ഐഫോണ്‍ 15 പ്ലസ് ഫീച്ചറുകളില്‍ അടക്കം കരുത്തനായ ഫോണാണ്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഈ ഫോണ്‍ ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടില്‍ ലഭിക്കുക. ഐഫോണ്‍ പതിനാറ് പുറത്തിറങ്ങുന്നതിന് മുമ്പാണ് ഇത്ര വലിയ ഓഫര്‍ വരുന്നത്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ തന്നെ ഐഫോണ്‍ പതിനാറ് പുറത്തിറങ്ങുമെന്നാണ് സൂചന.
ഈ സമയം എല്ലാ ഐഫോണുകള്‍ക്കും ആപ്പിള്‍ വില കുറയ്ക്കും. ഐഫോണ്‍ പതിനഞ്ച് പ്ലസ് ലോഞ്ച് ചെയ്തപ്പോഴുള്ള വില 89900 രൂപയായിരുന്നു. പിന്നീട് ബജറ്റ് പ്രഖ്യാപനം വന്നതോടെ മുന്നൂറ് രൂപ കുറഞ്ഞു. ഇപ്പോഴത്തെ നിരക്ക് 89600 രൂപയാണ്. 128 ജിബിയുടെ ബേസ് മോഡല്‍ നിരക്കാണിത്.
അതേസമയം ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 79999 രൂപയ്ക്ക് വാങ്ങാനാവും. 9601 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ അധിക ഡിസ്‌കൗണ്ടും ലഭിക്കും. നാലായിരം രൂപ വരെയാണ് അധിക ഡിസ്‌കൗണ്ട് ലഭിക്കുക. ഇതോടെ വില 75999 രൂപയായി കുറയും.
വില ഇനിയും കുറയാന്‍ മാര്‍ഗങ്ങളുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറും ഇപ്പോള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 55800 രൂപ വരെ ലഭിക്കും. എന്നാല്‍ ഫോണ്‍ ഏറ്റവും നല്ല രൂപത്തില്‍ തന്നെ നല്‍കിയാലേ ഇത്ര വലിയ തുക ലഭിക്കൂ.
എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമായാല്‍ വെറും 20000 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് പ്ലസ് വാങ്ങാന്‍ സാധിക്കും. ഇത് ഇതുവരെ ലഭിക്കാത്തൊരു ഡിസ്‌കൗണ്ടാണ്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന് എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയും ഡൈനാമിക് ഐലന്‍ഡും ഈ പ്രീമിയം ഫോണിലുണ്ട്. എ16 ബയോണിക് ചിപ്പും ഈ ഫ്‌ളാഗ്ഷിപ്പിലുണ്ട്.
48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ പ്രധാന ആകര്‍ഷണം. അതേസമയം ഐഫോണ്‍ 14 പ്ലസിന് ഇപ്പോള്‍ 20000 രൂപയുടെ ഡിസ്‌കൗണ്ടും ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. 59999 രൂപയ്ക്കാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ സെയില്‍ ചെയ്യുന്നത്. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ കാര്‍ഡ് ഓഫറില്‍ മൂവായിരം രൂപ വരെയും കുറയും.












Click it and Unblock the Notifications