ആപ്പിളിന്റെ കാഞ്ഞ ബുദ്ധി; ഐഫോൺ 15ന് കണ്ണഞ്ചിപ്പിക്കുന്ന ഓഫർ, വെറും 36,891 രൂപയ്ക്ക് സ്വന്തമാക്കാം!
ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ എന്നും അധികമായി വരുന്നത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിക്കാറില്ല. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് ഉണ്ടാക്കി എടുത്തിരിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട് എന്നതും മറക്കരുത്.
ഐഫോൺ സീരീസിലെ അവസാനം എത്തിയ ഐഫോൺ 17 മുതൽ ഇങ്ങോട്ട് എല്ലാത്തിന്റെയും വിൽപ്പന വർധിപ്പിക്കാൻ വിവിധ പദ്ധതികളാണ് കമ്പനി ഒരുക്കുന്നത്. അതിൽ ഏറ്റവും അവസാനത്തെ വഴിയാണ് ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുക എന്നത്. ഞെട്ടിപ്പിക്കുന്ന വിലക്കുറവും ഓഫറുകളുമൊക്കെ ഐഫോണുകൾക്ക് വിവിധ കമ്പനികൾ ഇന്ത്യയിൽ നൽകി വരുന്നു. അതിൽ ഏറ്റവും പുതിയതാണ് ഐഫോൺ 15 മോഡലിന് നൽകിയിരിക്കുന്ന ഡിസ്‌കൗണ്ട്.

വലിയ വലിക്കുറവോടെ നമ്മുടെ രാജ്യത്ത് ഐഫോൺ 15 ഇപ്പോൾ ലഭ്യമാണ്. ഒപ്പം ഈ ജൂണിൽ വിലക്കിഴിവുകൾക്കൊപ്പം ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാകും. സാധാരണയായി, തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾക്ക് തൽക്ഷണ കിഴിവുകൾ, ഇടപാടുകൾക്ക് അധിക ക്യാഷ്ബാക്ക്, നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകൾ എന്നിവയാണ് ഇത്തരം ഓഫറുകളിൽ ഉൾപ്പെടുന്നത്. ചില ബാങ്കുകൾ അവരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയുള്ള പേയ്‌മെന്റുകൾക്കോ സ്വന്തം പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കോ മികച്ച ഡീലുകൾ നൽകാനിടയുണ്ട്.
ഐഫോൺ 15 ഓഫറുകൾ
നിലവിൽ നടക്കുന്ന ഈ പ്രചാരണത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് ആപ്പിൾ ഐഫോൺ 15 (128 ജിബി) ആണ്. ഇത് ഉപഭോക്താക്കൾക്ക് 36,891 രൂപ എന്ന ഫലപ്രദമായ വിലയിൽ ലഭിക്കും. റീട്ടെയിലർ അറിയിച്ചത് അനുസരിച്ച്, എക്സ്ചേഞ്ച് ബോണസുകൾ, ഡിസ്‌കൗണ്ട് കൂപ്പണുകൾ, ടാറ്റാ ന്യൂ-യുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ എന്നിവ ഈ പ്രത്യേക ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ആപ്പിൾ ഒറിജിനൽ അഡാപ്റ്റർ ലഭിക്കും. 2,190 രൂപ വിലമതിക്കുന്ന ഈ ചാർജർ, ഓഫർ കാലയളവിൽ ക്രോമ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് 'സൗജന്യ ആപ്പിൾ ചാർജർ' ക്യാമ്പയിന്റെ ഭാഗമായാണ് നൽകുന്നത്.
ഐഫോൺ 15-ന്റെ വിലയിൽ എക്സ്ചേഞ്ച് ബോണസുകളും ടാറ്റ ന്യൂ കോയിനുകളും ഉൾപ്പെടെയുള്ള നിരവധി ഇളവുകൾ ലഭിക്കുമെന്ന് റീട്ടെയിലർ പറയുന്നു. നേരിട്ടുള്ള ക്യാഷ്ബാക്ക് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വിൽപ്പനയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട കിഴിവുകളും ആപ്പിൾ ഉൽപ്പന്നങ്ങൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്.
ഐഫോൺ 16, ഐഫോൺ 17 സീരീസിനും ക്രോമ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 16-ന്റെ 128 ജിബി മോഡൽ 40,041 രൂപ ഫലപ്രദമായ വിലയിൽ ലഭ്യമാണ്. കൂടാതെ, ഐഫോൺ 17-ന്റെ 256ജിബി മോഡൽ 44,768 രൂപ ആരംഭ വിലയിൽ സ്വന്തമാക്കാം.
ഐഫോൺ 17-ന് 1,000 രൂപ ബാങ്ക് ക്യാഷ്ബാക്ക്, 1658 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പൺ, 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, പഴയ ഉപകരണത്തിന്റെ മോഡലും അവസ്ഥയും അനുസരിച്ച് 23,500 രൂപ വരെ എക്സ്ചേഞ്ച് മൂല്യം എന്നീ ആനുകൂല്യങ്ങൾ ഉണ്ട്.














Click it and Unblock the Notifications