ആപ്പിളിന്റെ വന്‍ പൊളി ഓഫര്‍, ഐഫോണ്‍ 15 69900 രൂപയ്ക്ക് വാങ്ങാം; ഡിസ്‌കൗണ്ട് ആപ്പിള്‍ സ്‌റ്റോറുകളില്‍
മുംബൈ: ആപ്പിള്‍ ഐഫോണ്‍ 16 ലോഞ്ചിന് പിന്നാലെ മറ്റ് മോഡലുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്. ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്നെ ഇക്കാര്യത്തില്‍ എത്തിയിരിക്കുകയാണ്. ഐഫോണ്‍ 15, 14 മോഡലുകളുകള്‍ക്കാണ് ഇന്ത്യയില്‍ വിലകുറച്ചിരിക്കുന്നത്. പുതിയ ഐഫോണ്‍ മോഡല്‍ വരുമ്പോള്‍ ആപ്പിള്‍ നിലവിലുള്ള മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാറുണ്ട്.
നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും റിലയന്‍സ് എന്നിവരെല്ലാം വിവിധ ഐഫോണുകളുടെ വില കുറച്ചിരുന്നു. ഐഫോണ്‍ 16ന്റെ ലോഞ്ചിന് മുമ്പായിരുന്നു ഇത്. എന്നാല്‍ ആപ്പിള്‍ അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ മാത്രം ഐഫോണുകളുടെ വില കുറച്ചിരുന്നില്ല. ഒടുവില്‍ ഉപയോക്താക്കള്‍ പ്രതീക്ഷിച്ച ഡിസ്‌കൗണ്ട് എത്തിയിരിക്കുകയാണ്.

പതിനായിരം രൂപ മുതല്‍ 20000 വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇവ സ്ഥിരമായ വിലക്കുറവ് കൂടിയാണ്. ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണുമെല്ലാം നല്‍കിയതിനേക്കാള്‍ വലിയ വിലക്കുറവാണിത്. ഐഫോണ്‍ പതിനഞ്ച് കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ പുറത്തിറക്കിയത്. വിലകുറച്ചതോടെ 69900 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാനാവും. 128 ജിബിയുടെ ബേസ് മോഡലിനാണ് ഈ വില.
ലോഞ്ച് ചെയ്ത സമയത്ത് 79900 രൂപയായിരുന്നു വില. പതിനായിരം രൂപയോളമാണ് ഇപ്പോള്‍കുറഞ്ഞിരിക്കുന്നത്. അതേസമയം ഐഫോണ്‍ 15 പ്ലസിനും പതിനായിരം രൂപയാണ് കുറഞ്ഞിരിക്കുന്നത്. 128 ജിബി വേരിയന്റ് 79900 രൂപയ്ക്ക് വാങ്ങാനാവും.
ആപ്പിളിന്റെ ജനപ്രിയ മോഡലായ ഐഫോണ്‍ പതിനാലിനും മികച്ച വിലക്കുറവാണ് ഉള്ളത്. 128 ജിബിയുടെ ബേസ് മോഡലിന് ഇപ്പോള്‍ വില 59900 രൂപയാണ്. നേരത്തെ 69900 രൂപയായിരുന്നു ഈ ഫ്‌ളാഗ്ഷിപ്പിനായി നല്‍കേണ്ടിയിരുന്നത്. 2022ല്‍ ലോഞ്ച് ചെയ്യുമ്പോള്‍ 79900 രൂപയായിരുന്നു ഐഫോണ്‍ 14ന്റെ വില. ഇപ്പോഴത്തെ നിരക്ക് പരിഗണിക്കുമ്പോള്‍ 20000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
അതേസമയം ഐഫോണ്‍ 16 കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ലോഞ്ച് ചെയ്തത്. മികച്ച നിരക്കാണ് ഈ ടോപ് മോഡലുകള്‍ക്കുള്ളത്. ആപ്പിള്‍ പ്രേമികളുടെ കൈപ്പൊള്ളില്ലെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ബേസ് മോഡലുകള്‍ക്ക് അടക്കം പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കാണ് ഉള്ളത്.
ഐഫോണ്‍ 16ന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന് 79900 രൂപയാണ് വില. ഇത് 128 ജിബി മോഡലാണ്. ഐഫോണ്‍ 16 പ്ലസിന് 89900 രൂപയാണ് ഉപയോക്താക്കള്‍ ചെലവിടേണ്ടത്. അതേസമയം പ്രീമിയം മോഡലുകളായ ഐഫോണ്‍ 16 പ്രൊയും ഐഫോണ്‍ 16 പ്രൊ മാക്‌സും കുറഞ്ഞ നിരക്കിലാണ് ലഭ്യമാവുക. 128 ജിബിയുടെ ബേസ് മോഡല്‍ 16 പ്രൊയ്ക്ക് 1,19900 രൂപയാണ് വില. 16 പ്രൊ മാക്‌സിന് 1,44900 രൂപ നല്‍കേണ്ടി വരും.
ഐഫോണ്‍ 15ന്റെ പ്രൊ മോഡലുകളുമായി പരിഗണിക്കുമ്പോള്‍ ഇവയുടെ നിരക്ക് കുറവാണ്. ഐഫോണ്‍ 15 പ്രൊയ്ക്ക് 1,34900 രൂപയായിരുന്നു നിരക്ക്. 15 പ്രൊ മാക്‌സിന് 1,59900 രൂപയും നല്‍കേണ്ടി വരുമായിരുന്നു.












Click it and Unblock the Notifications