Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്രൊ സീരീസിന് വന്‍ വിലക്കുറവ്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ പോയി വാങ്ങാം; ഓഫര്‍ ലഭ്യമാവും ഇങ്ങനെ

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 16 പുറത്തിറക്കിയതോടെ മറ്റ് മെഗാ ഡിസ്‌കൗണ്ട്. ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് മോഡലുകള്‍ക്ക് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വിലകുറഞ്ഞിരിക്കുകയാണ്. ഒരു ലക്ഷം രൂപയില്‍ താഴേക്കാണ് ഇവയുടെ വില എത്തിയിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കുന്നത്.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമല്ലൊം നല്‍കുന്നുണ്ട്. ഇതോടെ വില കൂടുതലായി കുറയും. ആപ്പിള്‍ നേരത്തെ ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നീ പ്രീമിയം ഫോണുകള്‍ പുറത്തിറക്കുന്നത് അവസാനിച്ചിരുന്നു. ഐഫോണ്‍ 16 ലോഞ്ചിന് പിന്നാലെയായിരുന്നു അത്.

apple-iphone-discount

അതേസമയം ഐഫോണ്‍ 15 പ്രൊ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുന്നത് നിര്‍ത്തിയെങ്കിലും പെര്‍ഫോമന്‍സില്‍ അടക്കം ഇവ കരുത്തനാണ്. മികവുറ്റ ക്യാമറകളും ഫീച്ചറുകളും ഇവയ്ക്കുണ്ട്. ഇത്ര കുറഞ്ഞ വിലയില്‍ ലഭിക്കുമ്പോള്‍ തീര്‍ച്ചയായും ഈ ഫോണ്‍ വാങ്ങാനാവും. ഡിസ്‌കൗണ്ടുകള്‍ അറിയിച്ച് കൊണ്ടുള്ള ടീസറിന്റെ വീഡിയോയും നേരത്തെ ഫ്‌ളിപ്പകാര്ട്ട് നേരത്തെ പുറത്തുവിട്ടിരുന്നു.

15 പ്രൊയുടെ 128 ജിബി മോഡലിനാണ് ഡിസ്‌കൗണ്ട് ലഭിക്കുക. പതിനഞ്ച് പ്രൊ മാക്‌സ് മോഡലുകള്‍ക്ക് ഇതേ പോലെ തന്നെയാണ് വിലക്കുറവുള്ളത്. ബേസ് മോഡലിന് കാര്യമായി തന്നെ വിലകുറഞ്ഞിട്ടുണ്ട്. 15 പ്രൊയക്ക് 1,09900 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ വില.

ഐഫോണ്‍ പതിനഞ്ച് പ്രൊ സീരീസിന് അടക്കം ഡിസ്‌കൗണ്ടുകള്‍ പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇപ്പോള്‍ നല്‍കുന്നുണ്ട്. വിലകുറയാനുള്ള പ്രധാന കാരണം ഐഫോണ്‍ 16ന്റെ ലോഞ്ചാണ്. ഐഫോണ്‍ 15 പ്രൊ നിങ്ങള്‍ക്ക് ഇപ്പോള്‍ 89999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍സില്‍ വാങ്ങാനാവും.

പ്രൊ മാക്‌സിന് അതുപോലെ 99999 രൂപയ്ക്കും വാങ്ങാനാവും. ഇത് ഐഫോണ്‍ സീരീസുകള്‍ക്ക് ലഭിക്കുന്ന സര്‍വകാല ഡിസ്‌കൗണ്ടുകളില്‍ ഒന്നാണ്. അതേസമയം ആപ്പിള്‍ ഈ ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതുമെല്ലാം വില കുറയാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ആപ്പിള്‍ സ്റ്റോറുകളിലും ഈ ഫോണ്‍ ഉണ്ടാവില്ല. എന്നാല്‍ ആക്‌സസറീസ് അടക്കം ലഭ്യമാവും.

ഫ്‌ളിപ്പ്കാര്‍ട്ട് കിടിലന്‍ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും ഇതോടൊപ്പം നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് നല്‍കിയ എക്‌സ്‌ചേഞ്ചിലൂടെ ഈ ഫോണ്‍ സ്വന്തമാക്കാം. വിലയില്‍ വലിയ മാറ്റവും ഇതിലൂടെ വരും. 30000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കുന്നുണ്ട്.

ചില ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ചാണ് ഇടപാടാണെങ്കില്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ക്യാഷ്ബാക്കും ലഭ്യമാവും. ഐഫോണ്‍ പ്രൊ സീരീസ് ഇഎംഐയിലും വാങ്ങാനുള്ള ഓപ്ഷന്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. യുപിഐ ഉപയോഗിച്ചാണ് ഇടപാടുകളെങ്കില്‍ തീര്‍ച്ചയായും ഡിസ്‌കൗണ്ടുകള്‍ വേറെയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+