ഐഫോൺ 15 പ്രോയ്ക്ക് വമ്പൻ വിലക്കുറവ്; 16,700 രൂപ വരെ ഡിസ്‌കൗണ്ട്, വില എത്രയാണെന്ന് അറിയണ്ടേ?
ഒരു ഐഫോൺ സ്വന്തമാക്കണം എന്നാഗ്രഹിക്കാത്ത ആളുകൾ ചുരുക്കമായിരിക്കും നമ്മുടെ നാട്ടിൽ. അതിന്റെ ഫീച്ചറുകളും ബ്രാൻഡ് വാല്യൂവും ഒക്കെ അത്രയ്ക്ക് വലുതാണ് എന്നത് തന്നെ കാരണം. എന്നാൽ ഐഫോൺ വാങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എക്കാലത്തും അതിന് ഇടത്തരക്കാർക്കും സാധാരണക്കാർക്കും തടസമായി നിൽക്കുന്നത് വിലയിലെ വർധനവ് തന്നെയാണ്.
ഒരു ഐഫോൺ വാങ്ങാൻ കിഡ്‌നി വിൽക്കണമല്ലോ എന്ന് തമാശയായി നാമൊക്കെ പറയാറുണ്ട്. കാരണം മുൻനിര മോഡലുകളിൽ ഒന്ന് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കേണ്ടുന്ന അവസ്ഥയാണ് ഐഫോണിനെ പലപ്പോഴും പിന്നിലേക്ക് വലിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഐഫോണിന്റെ വിൽപ്പന കണക്കുകൾ കാര്യമായ കുറവ് ഉണ്ടാവാറില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇപ്പോഴിതാ ഐഫോണിന്റെ ഒരു മുൻനിര ഫോണിന് ഞെട്ടിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് സെയിൽസ് ഇപ്പോൾ. ഐഫോൺ 15 പ്രോയ്ക്കാണ് അവർ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. ഐഫോണിന്റെ 15 പ്രോ മോഡലുകളുടെ വില ഇന്ത്യയിൽ നിലവിൽ ഒരു ലക്ഷത്തിന് മുകളിലാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇതിനിടയിലാണ് മികച്ച ഓഫറുമായി വിജയ് സെയിൽസ് രംഗത്ത് വരുന്നത്. ഐഫോൺ 15 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 16,700 രൂപയുടെ വരെ കിഴിവാണ് അവർ വാഗ്‌ദാനം ചെയ്യുന്നത്.
ഐഫോൺ 15 പ്രോ നിലവിൽ വിജയ് സെയിൽസിൽ 1,28,200 രൂപ പ്രാരംഭ വിലയിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
എന്നാൽ ഇത് യഥാർത്ഥ റീട്ടെയിൽ വിലയായ 1,34,900 രൂപയിൽ നിന്ന് ഗണ്യമായ കുറവാണു കാണിക്കുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ തന്നെ റീട്ടെയിൽ സെയിൽസ് പ്ലാറ്റ്‌ഫോം 6700 രൂപ കിഴിവ് നൽകുന്നുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. എന്നാൽ ഇത് കൊണ്ടും ഓഫർ തീരുന്നില്ല എന്നതാണ് നിങ്ങൾ അറിയേണ്ട കാര്യം.
ഇതിന് പുറമെ ഫോണിന് ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്ക് 10,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ഓഫറും ലഭ്യമാവും. ഇത് അന്തിമ വില 1,18,200 രൂപയായി കുറയ്ക്കും. അതായത് ഐഫോൺ 15 പ്രോയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
മേൽപ്പറഞ്ഞ വില 128 ജിബി സ്‌റ്റോറേജ് മോഡലിനാണ് ഉള്ളത്. മറ്റ് ബാങ്ക് കാർഡുകൾ ഉള്ള ആളുകൾക്ക് വിജയ് സെയിൽസിലെ ഓഫറുകൾ പരിശോധിക്കാവുന്നതാണ്, എന്നാൽ ഡിസ്‌കൗണ്ട് തുക ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകളിൽ ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കും എന്നത് പ്രത്യേകം ഓർമയിൽ വയ്ക്കണം.
അതേസമയം, കാലങ്ങളായി ആപ്പിളിനെ ആളുകൾ വിമർശിച്ചു കൊണ്ടിരിക്കുന്ന ബാറ്ററിയിലെ ന്യൂനതകൾ ഉൾപ്പെടെ ഒരുപരിധിവരെ പരിഹരിച്ചു കൊണ്ടാണ് ഐഫോൺ 15 സീരീസ് രംഗത്ത് അവതരിപ്പിച്ചത്. എന്നാൽ ഇതിനെയും വെല്ലുന്ന മാറ്റങ്ങളുമായി ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 ഉടൻ എത്തുമെന്നാണ് സൂചന. അതിനിടയിലാണ് ഐഫോൺ 15 സീരീസിന് വില കുറയുന്നത്.












Click it and Unblock the Notifications