ആപ്പിളിന് ഡിസ്‌കൗണ്ട് വിട്ടൊരു കളിയില്ല, ഐഫോണ്‍ 15 പ്രൊയ്ക്ക് മെഗാ ഓഫര്‍; ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണുകള്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ടുകളുടെ കാലമാണ്. പ്രീമിയം ഫോണുകള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും മികച്ച ഡിസ്‌കൗണ്ടുള്ളത്. ഐഫോണിന്റെ പ്രൊ സീരീസ് വാങ്ങണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരുമുണ്ടാവില്ല. ആപ്പിളിന്റെ പ്രീമിയം സെഗ്മെന്റ് ഫോണാണിത്.
ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കിയാല്‍ മാത്രമേ ഇവ വാങ്ങാനാവൂ. അതുകൊണ്ട് പലരും വാങ്ങാന്‍ ആഗ്രഹിച്ചിട്ടും വന്‍ ചെലവ് കാരണം വാങ്ങാതിരുന്നിട്ടുണ്ടാവും. എന്നാല്‍ ഐഫോണ്‍ പതിനഞ്ചിന്റെ പ്രൊ മോഡലിന് ഇപ്പോള്‍ വന്‍ വിലക്കുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലോ ആമസോണിലോ അല്ല ഈ ഓഫറുള്ളത്. വിജയ് സെയില്‍സാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് സെയില്‍സില്‍ മെഗാ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ 15 പ്രൊയ്ക്കുള്ളത്. ഫ്‌ളാറ്റ് ഡിസ്‌കൗണ്ടായി 30410 രൂപയാണ് കുറയുക. ഇതോടെ വില 1,04490 രൂപയായി കുറയും. അതേസമയം ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ ബേസ് മോഡലായി 128 ജിബി വേരിയന്റിനാണ് ഈ ഓഫര്‍ ലഭ്യമാവുക. വൈറ്റിലും, ബ്ലാക്കിലും ഇപ്പോള്‍ ഈ പ്രൊ മോഡല്‍ ലഭ്യമാവും.
അതേസമയം ഈ ഡിസ്‌കൗണ്ടില്‍ മറ്റ് നിബന്ധനകളൊന്നുമില്ല. കാര്‍ഡ് ഓഫറുകളോ, ക്യാഷ്ബാക്കുകളോ ചേര്‍ത്തല്ല വില കുറയുന്നത്. നേരിട്ട് 30000 രൂപയോളമാണ് കുറയുക. ഇത് മറ്റൊരു ഓണ്‍ലൈന്‍ പ്ലാനിലും കിട്ടാത്ത അത്ര വിലക്കുറവാണ്. ഹൈ എന്‍ഡ് ഫോണ്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് നിരാശപ്പെടുന്നവര്‍ക്ക് ഈ ാഫര്‍ കൂടുതല്‍ ഉപകരിക്കും.
ആപ്പിള്‍ നേരത്തെ തന്നെ പ്രൊ വേര്‍ഷന് 10000 രൂപ കുറച്ചതാണ്. അതിന് പുറമേയാണ് ഈ ഓഫര്‍ ലഭിക്കുക. അതേസമയം ഈ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടിന് പുറമേ ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകളും വിജയ് സെയില്‍സ് നല്‍കുന്നുണ്ട്. അതായത് ഐഫോണ്‍ സീരീസുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഫോണ്‍ വാങ്ങുമ്പോള്‍ ഉപയോഗപ്പെടുത്തുക. ഇതോടെ ഇപ്പോഴുള്ളതിലും കുറഞ്ഞ വിലയ്ക്ക് ആപ്പിളിന്റെ പ്രീമിയം ഫോണ്‍ വാങ്ങാനാവും.
ഐഫോണ്‍ 14 പ്ലസാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ മികച്ച വില തന്നെ ലഭ്യമാവും. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാവാന്‍ എക്‌സ്‌ചേഞ്ചും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഓഫറുകളും സഹായിക്കും. മികച്ച ഇഎംഐ ഓഫറുകളും ഇതോടൊപ്പമുണ്ട്.
അതേസമയം ഐഫോണ്‍ 16 പ്രൊ വാങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും ലാഭമാണിത്. കാരണം 15410 രൂപ കുറവാണ് ഐഫോണ്‍ 15 പ്രൊയ്ക്ക്. ഐഫോണ്‍ 16 പ്രൊയ്ക്ക് 1,19900 രൂപ നല്‍കണം. ഐഫോണ്‍ 15 പ്രൊ പെര്‍ഫോമന്‍സില്‍ ഒട്ടും പിന്നില്‍ അല്ല. പതിനാറിനോളം തന്നെ മികവ് ഈ ഫോണിനുണ്ട്. ആപ്പിളിന്റെ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്.
പ്രധാനമായും എഐ ഫീച്ചറുകളാണ് ഐഫോണ്‍ 16 പ്രൊയുടെ പ്രത്യേകത. എന്നാല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളിലൂടെ ഏറ്റവും പുതിയ ഫീച്ചര്‍ 15 പ്രൊയിലും ലഭ്യമാവും. അതുകൊണ്ട് ഐഫോണ്‍ 15 പ്രൊ തന്നെ വാങ്ങുന്നതാണ് ചെലവ് കുറയ്ക്കാനും നല്ലത്.












Click it and Unblock the Notifications