സാംസങ് ഒക്കെ നീങ്ങിയിരി, ഇനി രാജാവിന്റെ വരവാണ്; ഐഫോൺ 15 പ്രോ പിടയ്ക്കുന്ന വിലയിൽ, ലാഭം 32,809 രൂപ?
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണി വളർച്ചയുടെ പാതയിലാണ്. കോവിഡ് വ്യാപനത്തിന് ശേഷം മികച്ച രീതിയിൽ അതേ മൊമന്റം നിലനിർത്തി മുന്നോട്ട് പോവുന്ന ചുരുക്കം ചില മേഖലകളിൽ ഒന്നാണ് സ്‍മാർട്ട്ഫോൺ വിപണി എന്ന് നിസംശയം പറയാം. അതിന് കാരണക്കാരിൽ ഒരാളാണ് ലോകോത്തര ബ്രാൻഡായ ആപ്പിൾ. അവരുടെ വിവിധ മോഡലുകൾ കോവിഡിന് ശേഷം ഇന്ത്യയിലുണ്ടാക്കിയ തരംഗം ചെറുതല്ല.
അടുത്തകാലത്തായി ആപ്പിൾ ഫോണുകൾക്ക് വലിയ രീതിയിൽ ഡിമാൻഡ് വർധിച്ചു വരുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. ചിലഘട്ടങ്ങളിൽ പ്രധാന എതിരാളികളായ സാംസങിനെ പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ആപ്പിളിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വിൽപ്പനയിലായാലും സ്വീകാര്യതയിലായാലും ആപ്പിളിന്റെ വളർച്ച അസൂയാവഹമാണെന്ന് പറയാതെ വയ്യ.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഡലായ ഐഫോൺ 16 സീരീസിനും ഉപഭോക്താക്കളിൽ നിന്ന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഈ മോഡലിന്റെ വിൽപ്പന കണക്കുകൾ അനുദിനം കുതിച്ചുയരുകയാണ്. എന്നാൽ പുതിയ മോഡൽ വന്നെന്ന് കരുതി ആപ്പിളിന്റെ പഴയ ഫോണുകൾ പിൻനിരയിലേക്ക് പോവുമെന്ന് കരുതിയവർക്ക് തെറ്റി.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐഫോൺ 15 സീരീസിലെ ഫോണുകൾക്ക്, പ്രത്യേകിച്ച് ഇവയുടെ പ്രോ മോഡലുകൾക്ക് വേണ്ടി ആളുകൾ കാണിക്കുന്ന താൽപര്യം. ഈ സീരീസിലെ മോഡലുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്നവയിൽ ഒന്നാണ് ഐഫോൺ 15 പ്രോ. നിങ്ങൾക്ക് ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഏറ്റവും പറ്റിയ സമയമാണിത്. ഈ ഫോണിന് വമ്പൻ ഡിസ്‌കൗണ്ട് ലഭ്യമാവും എന്നതാണ് കാരണം.
ഐഫോൺ 15 പ്രോ ഡിസ്‌കൗണ്ട്
ഈ ഓഫർ നിങ്ങൾക്ക് വിജയ് സെയിൽസിൽ മാത്രമാണ് ലഭ്യമാവുക. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയെ സമീപിച്ചിട്ട് കാര്യമല്ലെന്ന് അർത്ഥം. നിലവിൽ വിജയ് സെയിൽസിൽ ഈ ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത് 1,02,190 രൂപയ്ക്കാണ്. അതായത് ഫോൺ ലോഞ്ച് ചെയ്യുമ്പോൾ നൽകിയിരുന്ന 1,34,999 എന്ന വിലയേക്കാൾ വളരെ താഴെയാണിത്.
128 ജിബി സ്‌റ്റോറേജ് വരുന്ന മോഡലിനാണ് ഈ വിലക്കുറവ് കിട്ടുക. ആകെ 32,809 രൂപയുടെ കിഴിവാണ് നിങ്ങൾക്ക് ഇതിലൂടെ കിട്ടുക. എന്നാൽ അന്തിമ വില ഇതിലും താഴേക്ക് എത്തിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ഐഫോൺ 15 പ്രോയുടെ വില ഒരു ലക്ഷം രൂപയിൽ താഴേക്ക് എത്തിക്കാൻ വിവിധ ബാങ്ക് കാർഡുകൾ വഴി കഴിഞ്ഞേക്കും.
ഇതിനായി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 4500 രൂപയുടെ കിഴിവാണു ലഭിക്കുക. എന്നാൽ ഇത് ഇഎംഐ ഓഫർ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമാണ് ലഭ്യമാവുക. ഈ ഓഫർ കിട്ടുകയാണെങ്കിൽ ഫോണിന്റെ വില 97,690 എന്ന നിലയിലേക്ക് ഒറ്റയടിക്ക് താഴുമെന്നതാണ് മറ്റൊരു പ്രത്യേകത.












Click it and Unblock the Notifications