ഐഫോണ്‍ 15 പ്രൊയ്ക്ക് മെഗാ ഡിസ്‌കൗണ്ട്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫര്‍; 256 ജിബി ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണുകള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. കാരണം ഫീച്ചറുകളില്‍ ഇത്രത്തോളം മികച്ച് നില്‍ക്കുന്ന ഫോണുകള്‍ ഉണ്ടാവില്ല. ഐഫോണുകള്‍ക്ക് വില കുറയുന്നത് നമ്മളെല്ലാം നോക്കി ഇരിക്കാറുണ്ട്. കാരണം വില കുറഞ്ഞാല്‍ മാത്രമേ ബജറ്റ് ഫോണുകളുടെ വിലയ്ക്ക് പലര്‍ക്കും ഇവ വാങ്ങാനാവൂ.
പലപ്പോഴും പ്രീമിയം നിരക്ക് നമുക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. എന്തായാലും ഡിസ്‌കൗണ്ടുകള്‍ എപ്പോഴും വരണമെന്നില്ല. ആപ്പിള്‍ വെബ്‌സൈറ്റുകള്‍ പെട്ടെന്ന് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നവരല്ല. എന്നാല്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമെല്ലാം കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ആപ്പിളിന് നല്‍കാറുണ്ട്. അതുകൊണ്ട് കുറഞ്ഞ വിലയില്‍ ഐഫോണുകള്‍ നമുക്കെല്ലാം വാങ്ങാന്‍ സാധിക്കാറുണ്ട്.

ഇപ്പോഴിതാ കാത്തിരിക്കുന്നവര്‍ക്കായി വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഒക്ടോബര്‍ 13ന് വരെയാണ് ഈ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുക. അതുകൊണ്ട് ഓഫര്‍ വേണ്ടവര്‍ വേഗം തന്നെ അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. ഓഫര്‍ തീരുമെന്നത് മാത്രമല്ല പ്രശ്‌നം, ഐഫോണുകള്‍ വേഗത്തില്‍ വിറ്റുതീരുന്നതും വെല്ലുവിളിയാണ്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വമ്പന്‍ ഷോപ്പിങ് ഉത്സവമാണ് ഇപ്പോള്‍ നടക്കുന്നത്. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കാര്‍ഡ്, ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ഇപ്പോള്‍ ലഭ്യമാവും. ഐഫോണ്‍ 15 പ്രൊയ്ക്കാണ് ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്.
വിവിധ ബാങ്ക് കാര്‍ഡ് ഓഫറുകള്‍ വരുന്നതോടെ വിലക്കുറവ് പ്രതീക്ഷിച്ചതിലും മുകളിലെത്തും. ആക്‌സിസ് ബാങ്ക് അടക്കമുള്ള കാര്‍ഡുകള്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതോടെ പത്ത് ശതമാനമാണ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്കും ലഭിക്കും.
നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഒരു ലക്ഷം രൂപയോളം ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്ററിലും നിങ്ങള്‍ക്ക് ലഭ്യമാവും. ഐഫോണ്‍ 15 പ്രൊ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 2023 സെപ്റ്റംബര്‍ 13നാണ്. 1,34900 രൂപയായിരുന്നു ഇതിലെ ബേസ് മോഡലിന്റെ വില. ഇത് പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയിരുന്നു ആപ്പിള്‍.
ലോഞ്ച് ചെയ്തപ്പോള്‍ 256 ജിബിക്ക് 1,44900 രൂപയായിരുന്നു വില. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായി 256 ജിബി വേരിയന്റിന് 1,15999 രൂപയായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇന്‍സ്റ്റന്റ് ഡ ിസ്‌കൗണ്ട് ഇപ്പോള്‍ ഈ മോഡലിന് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പേമെന്റെങ്കില്‍ 7750 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഇതോടെ വില 1,08249 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ഓഫറില്‍ 5000 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഗൂഗിള്‍ പിക്‌സല്‍ 7 എയാണ് നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഐഫോണ്‍ 15 പ്രൊ 88099 രൂപയ്ക്ക് വാങ്ങാനാവും.












Click it and Unblock the Notifications