ഐഫോൺ 15 പ്രോ വാങ്ങാൻ കൊതിച്ചിരിക്കുകയാണോ? ഇതാണ് പറ്റിയ സമയം, 30,000 രൂപയുടെ ഡിസ്‌കൗണ്ട്..!
ഇന്ത്യൻ വിപണിയിൽ ആപ്പിൾ പിരിമുറുകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ആൻഡ്രോയിഡ് ഫോണുകളുടെ ആധിപത്യം തകർത്തുകൊണ്ടാണ് ഐഫോൺ മോഡലുകൾ ഉപഭോക്താക്കളെ കൂടുതലായി കൈയിലെടുക്കുന്നത്. എത്ര തന്നെ വില കൊടുത്തും ഐഫോണിന്റെ പുതിയ പതിപ്പുകൾ സ്വന്തമാക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. എങ്കിലും താരതമ്യേന ഉയർന്ന വില പലപ്പോഴും ചിലർക്കെങ്കിലും തടസമാവുന്നുണ്ട്.
അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ് ജനങ്ങൾ ഏറ്റെടുത്ത രീതി കണ്ടാൽ അറിയാം ആപ്പിളിന്റെ ഇപ്പോഴത്തെ മാർക്കറ്റ് എന്താണെന്ന്. ഒരു ലക്ഷത്തിന് മുകളിൽ വില ഉണ്ടായിരുന്നിട്ട് കൂടി ഇതിന്റെ വിൽപ്പന അണിയറയിൽ പൊടിപൊടിക്കുകയാണ്. പുതിയ മോഡൽ വന്നതോട് കൂടി പഴയതിന്റെ മാർക്കറ്റ് ഇടിഞ്ഞു എന്ന് കരുതേണ്ട.

ഐഫോൺ 15 സീരീസിന് വലിയ ഡിമാൻഡ് തന്നെയാണ് ഇപ്പോഴുമുള്ളത്. അതിൽ തന്നെ പ്രോ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉപഭോക്താക്കളിൽ ചിലരെങ്കിലും പറയുന്നത് ഐഫോൺ 15 പ്രോ മോഡലുകൾ തന്നെയാവും ഏറ്റവും നല്ല ഓപ്‌ഷൻ എന്ന്, കാരണം പുതിയ സീരീസിലെ ഫോണിന് ലഭിക്കുന്ന ഒട്ടുമിക്ക എല്ലാ ഫീച്ചറുകളും ഇതിലുണ്ട്.
അത്തരത്തിൽ എല്ലാം തികഞ്ഞൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്‌ഷൻ ഇപ്പോൾ ലഭ്യമാണ്. ആപ്പിളിന്റെ അടിപൊളി പ്രീമിയം മോഡലുകളിൽ ഒന്നായ ഐഫോൺ 15 സീരീസിലെ കരുത്തനായ പ്രോ മോഡൽ വമ്പൻ ഡിസ്‌കൗണ്ട് നൽകി കൊണ്ടാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്. ഈ ഓഫറുകൾ എന്തൊക്കെയാണെന്ന് അറിയാം.
ഐഫോൺ 15 പ്രോ: ഓഫറുകൾ ഇങ്ങനെ
നേരത്തെ ഫ്ലിപ്‌കാർട്ടിൽ ഈ ഫോൺ വില്പന നടത്തിയിരുന്നത് 1,34,999 എന്ന ലോഞ്ച് പ്രൈസിൽ തന്നെയായിരുന്നു. അത്യാവശ്യം ജനപ്രീതി ഉള്ളതിനാൽ തന്നെ ഈ ഫോൺഇത്രയും വില കൊടുത്ത് വാങ്ങാൻ ആളുകൾ തയ്യാറായിരുന്നു. എന്നാൽ ഇനി അത്രയും പണം നിങ്ങൾ മുടക്കേണ്ടതില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം.
ആപ്പിളിന്റെ ഈ അഡാർ മോഡൽ 30,000 രൂപയുടെ ഡിസ്‌കൗണ്ടുമായാണ് വിപണിയിലേക്ക് വരുന്നത്. ഇതോടെ നിലവിൽ ഇ കൊമേഴ്‌സ് സൈറ്റിലെ ഫോണിന്റെ വില 1,04,999 രൂപയായി കുറയുന്നു. ഇത് തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്ന ഏറ്റവും നല്ല ഓഫർ. ഇതൊരു ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് നിബന്ധനകൾ കൂടാതെ ലഭ്യമാക്കും.
ഇത് 128 ജിബി സ്‌റ്റോറേജ് ഓപ്‌ഷന് മാത്രം ലഭ്യമായൊരു ഓഫറാണ്. ഇതിന് പുറമേ വില ഒരു ലക്ഷത്തിൽ താഴേക്ക് എത്തിക്കുന്ന മറ്റ് ചില സൗകര്യങ്ങളും കമ്പനി നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബാങ്ക് ഡിസ്‌കൗണ്ടുകൾ. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ അധിക ആനുകൂല്യം നിങ്ങൾക്ക് സ്വന്തമാക്കാം.
ഇതിനൊക്കെ പുറമേ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ ഈ ഫോണിന്റെ വില ഗണ്യമായി കുറയ്ക്കാൻ കഴിയും. എന്നാൽ അത് നിബന്ധനകൾക്ക് വിധേയമാണെന്ന കാര്യം പ്രത്യേകം ഓർക്കണം. അതായത് നിങ്ങളുടെ കൈവശം ഉപയോഗിക്കാൻ കഴിയുന്ന, നല്ല നിലയിലുള്ള ഏതെങ്കിലും മുൻ മോഡൽ ആപ്പിൾ ഫോണുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.












Click it and Unblock the Notifications