ആപ്പിൾ ഐഫോൺ 15 പ്രോ വേറെ ലെവൽ; മാക്‌സിനെക്കാളും ലാഭം, ദീപാവലിക്ക് 30,901 രൂപ വരെ ഡിസ്‌കൗണ്ട്
രാജ്യത്തെ സ്‍മാർട്ട്ഫോൺ വിപണി മുൻപൊരിക്കലും ഇല്ലാത്തവിധം മത്സരാധിഷ്‌ഠിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അതിൽ കാര്യമായ നേട്ടം കൊയ്യുന്നത് ആപ്പിൾ മോഡലുകൾ തന്നെയാണ്. അടുത്തിടെ വിപണിയിലോ ഇറക്കിയ ഐഫോൺ 16 സീരീസ് വിൽപ്പനയിൽ കുതിച്ചു കയറുന്ന വേളയിലും മറ്റ് അതിന്റെ തന്നെ മുൻ മോഡലുകളും ഒട്ടും പിന്നിലേക്ക് പോയിട്ടില്ലെന്നതാണ് വാസ്‌തവം.
അത് തെളിയിക്കുന്നതാണ് ആപ്പിൾ ഐഫോൺ 15 സീരീസിന് ഇപ്പോഴുമുള്ള വമ്പിച്ച ജനപ്രീതി. ഈ മോഡൽ വലിയ രീതിയിൽ ഇപ്പോഴും ആളുകൾ തേടിയെത്തുന്നുണ്ട്, എന്ന് മാത്രമല്ല കാര്യമായ വിൽപ്പനയും നടക്കുന്നുണ്ട്. അതിനാൽ വിവിധ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ഓരോ ഉത്സവ സീസണിലും ഇവയ്ക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യാറുണ്ട്. അത് ഈ മോഡലിന്റെ വിൽപ്പനയ്ക്ക് കരുത്ത് പകരുന്നതാണ്.

നിലവിൽ ഐഫോൺ 16 മോഡലുകൾക്ക് ഉൾപ്പെടെ വലിയ കിഴിവുകൾ കമ്പനികൾ നൽകുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മുൻ മോഡലായ ഐഫോൺ 15നും മികച്ച ഓഫറുകൾ നൽകുന്നത്. ഐഫോൺ 16 വന്നതോടെ മുൻ മോഡലുകളുടെ വിൽപ്പന ഇടിയുമെന്ന് കരുതിയ പലർക്കും തെറ്റി. ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇവയ്‌ക്കാണ് കൂടുതൽ ഡിമാൻഡ് എന്നാണ്.
ഐഫോൺ 15 പ്രോ: ഓഫറുകൾ ഇങ്ങനെ
ഈ മൊബൈൽ ഫോൺ 1,34,900 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‌തത്. അന്നത്തെ താരരാജാവ് തന്നെയായിരുന്നു ഐഫോൺ 15 സീരീസ്. വിപണിയിൽ സാംസങ് എസ്24 ഉൾപ്പെടെയുള്ള പ്രീമിയം ഫോണുകളോട് ഏറ്റുമുട്ടിയാണ് ഈ മോഡൽ ആധിപത്യം സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ ഐഫോൺ 15 പ്രോ ഏകദേശം 1 ലക്ഷം രൂപ എന്ന മികച്ച വിലയിൽ സ്വാന്തമാക്കാൻ നിങ്ങൾക്ക് കഴിയുമെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.
ഇ കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്‌കാർട്ടാണ് ഈ ഓഫർ നൽകുന്നത്. നിലവിൽ ഐഫോൺ 15 സീരീസ് ആപ്പിൾ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയാണ് ഇപ്പോൾ പ്രധാനമായും ഇവയുടെ വിപണന കേന്ദ്രം. അതിൽ ദീപാവലി സമയത്ത് ഫ്ലിപ്‌കാർട്ടിലാണ് മികച്ച ഓഫർ നിങ്ങൾക്ക് വേണ്ടി കമ്പനി ഒരുക്കിയിരിക്കുന്നത്.
ഐഫോൺ 15 പ്രോ 1,03,999 രൂപ വിലയിലാണ് ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 1,34,900 രൂപയ്ക്കായിരുന്നു ഫോൺ അവതരിപ്പിച്ചത്. അങ്ങനെ നോക്കുമ്പോൾ ഈ ഐഫോണിൽ ഉപഭോക്താക്കൾക്ക് 30,901 രൂപയുടെ കിഴിവാണ് ഇപ്പോൾ കമ്പനി നൽകുന്നത്. ഏതാണ്ട് 25 ശതമാനത്തോളം വിലക്കുറവ് എന്ന് വേണമെങ്കിൽ പറയാം. നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം വേരിയന്റുകൾക്ക് മാത്രമാണ് ഈ ഓഫർ.
എസ്ബിഐ ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ എന്നിവ മുഖേന ഉപഭോക്താക്കൾക്ക് 2,500 രൂപയുടെ അധിക കിഴിവ് കൂടി ലഭ്യമാക്കാം. ഇത് ഫോണിന്റെ വില 1,01,499 രൂപയായി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ഐഫോൺ 15 പ്രോ പോലെ മികച്ച ഫീച്ചറുകൾ ഉള്ളൊരു ഫോണിനെ സംബന്ധിച്ച് ഇതൊരു മികച്ച ഓഫർ തന്നെയാണെന്ന് നിസംശയം പറയാം. കൂടാതെ ദീപാവലി ഉത്സവകാലത്ത് നല്ലൊരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം കൂടിയാണ്.












Click it and Unblock the Notifications