ഐഫോണ്‍ 15 പ്രൊയ്ക്ക് 77455 രൂപ മാത്രം; ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബംപര്‍ ഡിസ്‌കൗണ്ട്; ഓഫര്‍ ഇങ്ങനെ
മുംബൈ: ഐഫോണ്‍ 16 പുറത്തിറങ്ങിയത് ആപ്പിള്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. മറ്റ് മോഡലുകള്‍ക്കെല്ലാം ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടുകളാണ് ലഭിക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമല്ല ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും വരെ ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്.
ഫ്‌ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായി ഇപ്പോള്‍ ഐഫോണ്‍ 15 പ്രൊയ്ക്ക് വന്‍ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതുവരെ ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 പ്രൊ ലഭ്യമായിട്ടുണ്ടാവില്ല. ഐഫോണ്‍ 16 വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് കരുതി നിരാശപ്പെടുന്നവരുണ്ടെങ്കില്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാവുന്നതാണ്.

ഫീച്ചറിലും പെര്‍ഫോമന്‍സിലും കരുത്തനാണ് ഈ പ്രൊ ഫോണ്‍. അതുകൊണ്ട് ഐഫോണ്‍ 16ന് പകരം ഈ ഫോണ്‍ വാങ്ങിയാലും യാതൊരു നഷ്ടവുമുണ്ടാവില്ല. 2023ലാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. 1,09900 രൂപയായിരുന്നു ലോഞ്ച് ചെയ്ത സമയത്ത് ഐഫോണ്‍ 15 പ്രൊയുടെ വില. ഇപ്പോള്‍ ഏറ്റവും വലിയ വിലക്കുറവാണ് ഈ മോഡലിന് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
32445 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ലഭിക്കുക. വെറും 77455 രൂപയ്ക്ക് ഈ ഫോണ്‍ ആപ്പിള്‍ ആരാധകര്‍ക്ക് അടക്കം വാങ്ങാനാവും. ഇത്രയും കുറഞ്ഞ വിലയിലേക്ക് ഇതുവരെ ഐഫോണ്‍ 15 പ്രൊ സീരീസ് എത്തിയിരുന്നില്ല.
അതേസമയം ഈ ഓഫര്‍ ലഭ്യമാവുക എങ്ങനെയാണെന്ന് അറിയുമോ? നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ മികച്ച തുക തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഉദാഹരണത്തിന് ഐഫോണ്‍ 13 പ്രൊ മാക്‌സാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് 26950 രൂപ വരെ ലഭിക്കും. ഐഫോണ്‍ 14, 12 എന്നിവയെല്ലാം എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാം.
26950 രൂപ കുറയുന്നതോടെ വില 82950 രൂപയാവും. എന്നാല്‍ വില ഇനിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 5495 രൂപ ഇനിയും കുറയും. ഇതോടെ 77455 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ വാങ്ങാനാവും.
ഐഫോണ്‍ 15നും ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. 60000 രൂപയ്ക്കുള്ളില്‍ ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാവും. 128 ജിബിയുടെ ബേസ് മോഡലിനാണ് ഡിസ്‌കൗണ്ട് ഉള്ളത്. 79900 രൂപയില്‍ നിന്ന് 63999 രൂപയായി വില കുറഞ്ഞിട്ടുണ്ട്. നേരത്തെ പതിനായിരം രൂപ ആപ്പിള്‍ ഈ ഫോണിന് കുറച്ചിരുന്നു. ഇതിന് പുറമേ ഫ്‌ളിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് നല്‍കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപോയഗിച്ചാല്‍ 3200 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ 60799 രൂപയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാനാവും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 35050 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 26000 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാനാവും.












Click it and Unblock the Notifications