Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങിയാലോ? ഫ്‌ളിപ്പ്കാര്‍ട്ട് കാത്തിരിക്കുന്നു ഈ വിലയ്ക്ക്; ഓഫര്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണിന് ഇപ്പോള്‍ വിലക്കുറവിന്റെ സീസണാണ്. ഐഫോണിന്റെ വിവിധ മോഡലുകള്‍ക്കാണ് വിലക്കുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 16 പുറത്തിറക്കിയപ്പോള്‍ തന്നെ അതിന് താഴെയുള്ള മോഡലുകള്‍ക്കെല്ലാം ആപ്പിള്‍ വില കുറച്ചിരുന്നു. പതിനായിരം രൂപയില്‍ അധികമാണ് വില കുറച്ചത്. ഇത് പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ പലര്‍ക്കും ഉപകരിച്ചിരുന്നു.

ആപ്പിളിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഐഫോണ്‍ പതിനഞ്ച് സീരീസ്. ഇതില്‍ തന്നെ ഐഫോണ്‍ 15 പ്രൊ മാക്‌സ് ഏറ്റവും ഡിമാന്‍ഡുള്ള ഫോണാണ്. കിടിലന്‍ ഫീച്ചറുകളാണ് പ്രൊ മാക്‌സിന്റെ ഏറ്റവും വലിയ ഗുണം. പ്രീമിയം ഫീച്ചറുകളാണ് ഇതിലുള്ളത്. ഡിസ്‌കൗണ്ടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

iphone-15-pro-discount

ഐഫോണ്‍ 15 പ്രൊ മാക്‌സിന് വില അല്‍പ്പം കൂടുതല്‍. 256 ജിബി വേരിയന്റിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ഡിസ്‌കൗണ്ടോടെ ഇവ വാങ്ങാന്‍ 1,23999 രൂപയാണ്. എന്നാല്‍ ഡിസ്‌കൗണ്ട് മാത്രമല്ല മറ്റ് ഓഫറുകളും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കം ഫ്‌ളിപ്പ്കാര്‍ട്ടില്‍ കാത്തിരിക്കുന്നുണ്ട്.

ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ ഈ വില ഐഫോണ്‍ 15 പ്രൊ മാക്‌സിനുള്ളത്. ക്രോമയിലും ഇതേ നിരക്ക് തന്നെയാണ് ഉള്ളത്. ആമസോണില്‍ 1,28900 രൂപയാണ് നിരക്ക്. 512 ജിബി വേര്‍ഷനും, 1 ടിബി വേര്‍ഷനംും ഇപ്പോള്‍ ലഭ്യമാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബാങ്ക് ഓഫറുകളാണ് ഉള്ളത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓഫറുണ്ട്. ക്രോമയിലും ആമസോണിലും മികച്ച ഓഫര്‍ ലഭിക്കും.

ക്രോമയില്‍ നോ കോസ്റ്റ് ഇഎംഐയാണ് ഉള്ളത്. അതുപോലെ നിങ്ങളുടെ പഴയ ഡിവൈസ് എക്‌സ്‌ചേഞ്ചും ചെയ്യാം. വലിയ വിലക്കുറവ് തന്നെ ഇപ്പോള്‍ ലഭിക്കും. ആമസോണില്‍ ക്യാഷ്ബാക്കും, അതുപോലെ ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ടുകളും, എക്‌സ്‌ചേഞ്ച് ബോണസുകളും ലഭിക്കും. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിലെ മികച്ച എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 1 ലക്ഷം താഴേക്ക് പ്രൊ മോഡലിന്റെ വില കുറയ്ക്കാന്‍ സാധിക്കും.

നിങ്ങളുടെ കൈവശം പഴയ ഐഫോണുകള്‍ ഉണ്ടെങ്കില്‍ അത് എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാവുന്നതാണ്. ഐഫോണുകള്‍ക്കാണ് എക്‌സ്‌ചേഞ്ചില്‍ കൂടതല്‍ വില ലഭിക്കുക. ഐഫോണ്‍ പതിനാല് വരെയുള്ള മോഡലുകള്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി ഉപയോഗിക്കും.

ആപ്പിളിന്റെ ഏറ്റവും പുതിയ ലോഞ്ചായ ഐഫോണ്‍ 16നും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുണ്ട്. 128 ജിബിയുടെ ബേസ് മോഡലിന് 79900 രൂപയാണ് ലോഞ്ചിംഗ് സമയത്തെ വില. ആമസോണില്‍ മികച്ച ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ആമസോണില്‍ ട്രേഡ് ഇന്‍ ഡീലിലൂടെ 60000 രൂപ വരെ ഇപ്പോള്‍ പഴയ ഡിവൈസുകള്‍ക്ക് ലഭിക്കും.

16 പ്രൊയ്ക്ക് ഇപ്പോള്‍ 1,19900 രൂപയാണ് വില. ട്രേഡ് ഇന്‍ ചെയ്യുന്നതിലൂടെ 60000 രൂപയില്‍ താഴേക്ക് വില കുറയും. 59300 രൂപയായിട്ടാണ് കുറയുക. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലൂടെ 6370 രൂപ വേറെയും ഡിസ്‌കൗണ്ട് ല ഭിക്കും. ഇതോടെ 52930 രൂപയ്ക്ക് ഐഫോണ്‍ 16 മാക്‌സ് വാങ്ങാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+