Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ വേറെ മൂഡിലാ; അതല്ലേ ഐഫോൺ 15 പ്രോ മാക്‌സ് വെറും 85315 രൂപയ്ക്ക്, എവിടെ നിന്ന് വാങ്ങാം?

ഒരു ഐഫോൺ സ്വന്തമാക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിനവരെ കുറ്റപ്പെടുത്താൻ നമുക്കൊരിക്കലും കഴിയില്ല. കാരണം ആരായാലും പുതിയ മോഡൽ ഐഫോൺ കണ്ടാൽ ഒന്ന് മോഹിച്ചു പോവും. ഇഎംഐ ഉൾപ്പെടെയുള്ള സാമ്പത്തിക സൗകര്യങ്ങൾ ഈ കാലത്ത് ഒരു ഐഫോൺ എടുക്കുക എന്നത് വലിയ മെനക്കേടുള്ള കാര്യമല്ല, എങ്കിലും വില വലിയ തടസം തന്നെയായി നിൽക്കും. എന്നാൽ ഇനി അത്തരം ടെൻഷൻ വേണ്ട. ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിലെ കേമനായ ഐഫോൺ 15 പ്രോ തന്നെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ വേറെന്ത് വേണം...

വൻ വിലക്കുറവിലാണ് ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് നിലവിൽ വിപണിയിൽ ലഭ്യമായിരിക്കുന്നത്. പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ആമസോണിലാണ് ഈ വമ്പൻ ഓഫർ നിലവിലുള്ളത്. ഏകദേശം നാൽപത് ശതമാനത്തോളം പണം ലഭിക്കാൻ കഴിയുന്ന ഉഗ്രനൊരു ഓഫറാണ് മോഡലിന് ആമസോണിൽ ഒരുക്കിയിരിക്കുന്നത്. എന്താണ് ആ ഓഫർ എന്നും അതിന്റെ മറ്റ് വിശദാംശങ്ങൾ എന്തെന്നും നമുക്ക് പരിശോധിക്കാം.

iphone15promaxoffers

ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് ഡിസ്‌കൗണ്ട്

ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് നിലവിൽ പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ 83,515 രൂപ എന്ന അവിശ്വസനീയമായ വിലയ്ക്ക് ലഭ്യമാണ്. ആമസോണിന്റെ തന്നെ എക്‌സ്‌ചേഞ്ച് ഡീലിനും ബാങ്ക് ഓഫറിനും ഒക്കെ ശേഷമാണ് ഈ വില നിങ്ങൾക്ക് പ്രാപ്‌തമാവുക. അതി ഗംഭീരമായ ഫീച്ചറുകളാൽ സമ്പന്നമായ ഒരു പ്രീമിയം ഫോണിലേക്ക് മാറാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് കൈവരുന്നത് ഇതിലൂടെ.

ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സിന്റെ യഥാർത്ഥ വില 1,59,900 രൂപയായിണ്. എന്നാൽ ഇപ്പോൾ ആമസോണിൽ ഗണ്യമായ കുറവോടെ ഈ ഫോൺ ലഭ്യമാണ്. എങ്ങനെയാണു ഇതിന്റെ ഓഫറുകൾ എന്ന് നോക്കാം. 5 ശതമാനം ഡിസ്‌കൗണ്ട് ഏർപ്പെടുത്തുന്നതോടെ പ്രീമിയം ഫോണിന്റെ വില 1,51,700 രൂപയായി കുറയുന്നു.

58,700 രൂപ വരെ കിഴിവ് ലഭിക്കുന്നതിന് നിങ്ങളുടെ പഴയ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവുമുണ്ട്, ഇതോടെ മോഡലിന്റെ വില 93,000 രൂപയായി കുറയുകയാണ് ചെയ്യുന്നത്. ഇനി ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, 9,485 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും. ഇതോടെ ഫോണിന്റെ അന്തിമ വില 83,515 രൂപയായി മാറുന്നു.

ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് ഫീച്ചറുകൾ

നിലവിൽ വിപണിയിലെ തന്നെ ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് എന്ന കാര്യത്തിൽ സംശയമില്ല. അത്രയധികം ഫീച്ചറുകളുമായാണ് മോഡൽ വിപണിയിൽ എത്തിയത്. എങ്കിലും അടുത്ത ഒരു മാസത്തിനുള്ള കമ്പനി തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് വണ്ടർ ഫോണായ ആപ്പിൾ ഐഫോൺ 16 സീരീസ് പുറത്തിറക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ ഇതിന്റെ വില താഴാനാണ് കൂടുതൽ സാധ്യത.

2796x1290 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. പിന്നിൽ മൂന്ന് ക്യാമറയുള്ള സംവിധാനവുമായാണ് ഫോണിന്റെ വരവ്. ഞെട്ടിപ്പിക്കുന്ന ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ 48 എംപി പ്രധാന ക്യാമറയാണ് ഫോണിനുള്ളത്. 12 എംപി അൾട്രാ വൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയുമുണ്ട് ഇതിൽ.

കൂടാതെ എഫ്/1.9 അപ്പേർച്ചറുള്ള 12 എംപി ഫ്രണ്ട് ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കും അനുയോജ്യമാണ്. വേഗതയേറിയതും സുഗമവുമായ പ്രകടനം ഉറപ്പാക്കുന്നതുമായ ഹെക്‌സാ-കോർ ആപ്പിൾ A17 ബയോണിക് ചിപ്പ് ആണ് ഇതിലുള്ളത്. 256ജിബി, 512ജിബി, 1ടിബി വേരിയന്റുകളിൽ ഫോൺ ലഭ്യമാണ് എന്നതാണ് പ്രത്യേകത.

ഫോൺ അതിവേഗ ചാർജിംഗിനായി വയർലെസ് ചാർജിംഗും യുഎസ്ബി ടൈപ്പ്-സിയും പിന്തുണയ്ക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും മികച്ച ഐഫോൺ മോഡൽ ഇതാണെന്ന കാര്യത്തിൽ തർക്കമില്ല. ഐഒഎസ് 17 ഓപ്പറേറ്റിങ് സിസ്‌റ്റം കൂടുതൽ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഫേസ് ഐഡി അടക്കമുള്ള എല്ലാവിധ നൂതന സെൻസറുകളും ഫോണിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+