Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ മുത്താണ് മക്കളേ..; ഐഫോൺ 15 പ്രോ മാക്‌സിന് മെഗാ ഓഫർ, ഒറ്റയടിക്ക് കുറഞ്ഞത് 38,100 രൂപ, എവിടെ കിട്ടും?

ഐഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മുന്നിൽ ഒരുപാട് ഓപ്‌ഷനുകളുണ്ട്. ഏതാണ്ട് നാല് വർഷത്തിൽ അധികം പഴക്കമുള്ള ഐഫോൺ 12 മുതൽ ഇങ്ങോട്ടുള്ള ഫോണുകൾ വിപണിയിൽ വിൽപ്പന നടത്തുന്നുണ്ട്. പല ഇ കൊമേഴ്‌സ് സൈറ്റുകളും മുൻകാല മോഡലുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നുമുണ്ട്. പലരും ഏതെങ്കിലും ഒരു ഐഫോൺ എന്ന നിലയിലേക്ക് കോംപ്രമൈസ് ചെയ്യുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്.

iphone15promax

എന്നാൽ ഇനിയും അതിന്റെ ആവശ്യമില്ലെന്നതാണ് യാഥാർഥ്യം. കാരണം നിരവധി കമ്പനികളാണ് ഐഫോണുകൾക്ക് മികച്ച ഓഫറുകൾ നൽകി വരുന്നത്. എന്നിട്ടും പഴയ മോഡലുകളിലേക്ക് പോവുന്നതിൽ യാതൊരു ഗുണവുമില്ല. വിപണിയിൽ നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഐഫോൺ മോഡലുകളിൽ ഒന്നായ 15 പ്രോ വാങ്ങാൻ നിങ്ങൾ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കാത്തിരിക്കുന്നത്.

ഒരുപക്ഷേ ഭൂരിഭാഗം പേർക്കും ഏറ്റവും പുതുതായി ഇറങ്ങിയ ഐഫോൺ 16 സീരീസിലെ ഫോണുകളേക്കാൾ പ്രിയം മുൻമോഡലായ 15 സീരീസിലെ ഫോണുകളാണ്. കാരണം അവ നൽകുന്ന ഫീച്ചറുകൾ അത്രയേറെ പ്രധാനപ്പെട്ടതാണ്. നൽകുന്ന പണത്തിന് ഇത്രയേറെ മൂല്യം നൽകുന്ന മറ്റൊരു ഐഫോൺ മോഡൽ വിപണിയിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.

നിലവിൽ മികച്ച ഓഫറുകൾ ഈ മോഡലിന് ആമസോൺ നൽകുന്നുണ്ട്. ചെറിയ വിലക്കുറവ് ഒന്നുമല്ല ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന വിലയിൽ നിന്ന് വലിയ കുറവ് നിങ്ങൾക്ക് കാണാൻ കഴിയും. ഈ വിലക്കുറവ് ആസ്വദിക്കാൻ നിങ്ങൾ ആമസോണിനെയാണ് സമീപിക്കേണ്ടത്. ഓഫറിനെ കുറിച്ച് കൂടുതലറിയാം.

ഐഫോൺ 15 പ്രോ മാക്‌സ്: ഓഫറുകൾ

ഐഫോൺ 15 പ്രോ മാക്‌സിന്റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് ഇപ്പോൾ. സാധാരണയിൽ കവിഞ്ഞ വലിയൊരു കിഴിവാണ് ഈ ഫോണിന് ലഭ്യമാവുക. നിലവിൽ ഫോണിന് ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വില 1,15,900 രൂപയാണ്. ഇത് ഫോണിന്റെ യഥാർത്ഥ വിലയായ 1,54,000 രൂപയേക്കാൾ ശരിക്കും നന്നേ കുറവാണ്.

പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത ഒരു ഗുണം കൂടിയുണ്ട് ഈ വിലക്കുറവിനൊപ്പം. ഇത് ഐഫോൺ 16 പ്രോയുടെ വിലയേക്കാൾ കുറവാണ് എന്നതാണത്. ഐഫോൺ 16 പ്രോയിൽ നിന്ന് ഇതിനെ വ്യത്യസ്‌തമാക്കുന്ന ഒരു കാര്യം എന്തെന്നാൽ, നിങ്ങൾക്ക് മാക്‌സ് മോഡൽ വാങ്ങുമ്പോൾ വലിയ സ്‌ക്രീനും വലിയ ബാറ്ററിയുമാണ് ലഭിക്കുക. ഐഫോൺ 15 ഒരു വർഷം മുൻപ് ഇറങ്ങിയത് കൊണ്ട് അതിനെ പാടെ തള്ളിക്കളയേണ്ട കാര്യമില്ല.

നിങ്ങൾ ആമസോണിൽ നോക്കിയാൽ ഐഫോൺ 15 പ്രോ മാക്‌സ് വൈറ്റ് ടൈറ്റാനിയത്തിന്റെ 256 ജിബി സ്‌റ്റോറേജുള്ള വേരിയന്റിന് 1,15,900 രൂപ നൽകേണ്ടി വരും. എന്നാൽ ഇതിനൊപ്പം മറ്റ് ചില ഓഫറുകൾ കൂടി നിങ്ങൾക്ക് ലഭ്യമാവും. ഇതിന് പുറമെ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നത് വഴി ഇനിയും വില ഗണ്യമായി കുറയ്ക്കാം. ഇത്തരത്തിൽ അന്തിമ വില 1,10,105 രൂപ വരെയാക്കി തീർക്കാനുള്ള അവസരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+