Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടും ആപ്പിൾ ചാടും ഐഫോൺ; 15 പ്രോ മാക്‌സിനൊക്കെ ഇത്ര നല്ല ഓഫർ എവിടേം കിട്ടില്ല, 30,000 രൂപ കുറയും!

ആപ്പിൾ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ഇപ്പോൾ കമ്പനി നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാണ്.

സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ഒരു വർഷം ആവുന്നേ ഉള്ളൂ. ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് ഈ ഫോണുകളുടെ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴുവും ലഭിക്കാറുണ്ട്.

iphone15promaxoffer

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വരുന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15 പ്രോ മാക്‌സിനു കിടിലൻ ഓഫറാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോൺ 15 പ്രോ മാക്‌സ്; ഓഫറുകൾ

ഐഫോൺ 15 പ്രോ മാക്‌സിന്റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. സാധാരണയിൽ കവിഞ്ഞ വലിയൊരു കിഴിവാണ് ഈ ഫോണിന് അവർ നൽകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. നിലവിൽ ഫോണിന് ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് റിലയൻസ് ഡിജിറ്റലിൽ ഗംഭീര ഓഫറാണ് കമ്പനി നൽകിയിരിക്കുന്നത്.

ഫോണിന്റെ യഥാർത്ഥ വിലയായ 1,54,900 രൂപയേക്കാൾ ശരിക്കും നന്നേ കുറവാണ് ഇപ്പോൾ അംബാനിയുടെ സ്വന്തം റിലയൻസ് ഡിജിറ്റലിൽ വിൽക്കുന്നത്. നിലവിൽ ഈ ഫോണിന് 1,24,900 രൂപയാണ് റിലയൻസ് ഡിജിറ്റലിൽ ലഭിക്കുന്നത്. ഈ ഫോണിന്റെ 512 ജിബി വേരിയന്റ് ആണ് നിലവിൽ ഈ വിലയ്ക്ക് വിൽക്കുന്നത്.

അതായത് കമ്പനി ഇപ്പോൾ നൽകുന്നത് 30,000 രൂപയുടെ കിഴിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഓഫർ തീരുന്നില്ല എന്നതാണ് പ്രത്യേകത. അധിക അനുകൂല്യങ്ങളായി ബാങ്ക് കാർഡുകൾ മുഖേനയുള്ള ഓഫറുകളാണ് ലഭിക്കുക. അതായത് ചെറിയ ലാഭമല്ല ഇതിൽ നിന്ന് ഉപഭോക്താക്കൾക്ക് കിട്ടുക.

ക്രെഡിറ്റ് കാർഡ് ഇഎംഐ ആയി ഇട്ടാൽ ഒറ്റയടിക്ക് എട്ടായിരം രൂപയുടെ കുറവും ആകെ വിലയിൽ നിങ്ങൾക്ക് ലഭിക്കും. അങ്ങനെ വരുമ്പോൾ ഇതിന്റെ വില പിന്നെയും കുറയും. അതായത് 1,16,900 എന്ന വിലയിൽ ആയിരിക്കും റിലയൻസ് ഡിജിറ്റലിൽ വിൽക്കുക. ഇത് മറ്റ് കമ്പനികളിൽ വിൽക്കുന്നതിനേക്കാൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.

ഐഫോൺ 15 പ്രോ മാക്‌സ്: ഫീച്ചറുകൾ

എ17 പ്രൊ എസ്ഒസി ചിപ്‌സെറ്റാണ് ഐഫോൺ 15 പ്രോ മാക്‌സിലുള്ളത്. ഫോണിന്റെ പെർഫോമൻസിനെ കൂടുതൽ മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ക്യാമറയുടെ കാര്യത്തിലും നല്ല മുന്നേറ്റമാണ്. നിലവിൽ വിപണിയിലുള്ള മറ്റേതൊരു ഫോണിനേക്കാളും ഒട്ടും കുറവല്ല ഈ മോഡലിന്റെ ക്യാമറ കപ്പാസിറ്റി. 5x ടെലിഫോട്ടോ ലെന്‍സാണ് ഫോണിന് കൂടുതൽ പൂർണത നൽകുന്നത്. ഇതിലൂടെ ഫോട്ടോകൾക്ക് കൂടുതൽ ഡീറ്റൈലിംഗ് ലഭിക്കുന്നു എന്നതാണ് സവിശേഷത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+