Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഭൂലോക വിലക്കുറവ്, ആമസോണില്‍ ഈ വിലയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ഏതാണ്? ഐഫോണ്‍ പതിനഞ്ച് സീരീസാണെന്ന നിസ്സംയശയം പറയാം. കാരണം ഫീച്ചറുകള്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ഈ ഫോണ്‍ മികവ് പുലര്‍ത്തുന്നുണ്ട്. എന്തായാലും ഈ ഫ്‌ളാഗ്ഷിപ്പ് സീരീസിലെ ഏറ്റവും കരുത്തനായ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാനാവും.

ഐഫോണ്‍ 16 വിപണിയില്‍ എത്തുന്നതിന് മുമ്പുള്ള കുറഞ്ഞ വിലയാണിത്. ആമസോണാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 15 പ്രൊ മാക്‌സ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണില്‍ 83515 രൂപയ്ക്ക് വാങ്ങാനാവും. ഈ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് വാങ്ങാന്‍ ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

iphone 15 pro max

ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. പ്രീമിയം ഡിവൈസില്‍ ഏറ്റവും അഡ്വാന്‍സായിട്ടുള്ള ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണാണ് 15 പ്രൊ മാക്‌സ്. നിലവില്‍ വിപണിയിലുള്ള ആപ്പിള്‍ ഫോണുകളില്‍ ഏറ്റവും മികച്ച ഫോണെന്ന വിശേഷണവും ഇതിനുണ്ട്.

മികച്ച ബാങ്ക് ഓഫറുകളും അതുപോലെ എക്‌സ്‌ചേഞ്ച് ഡീലുകളും ആമസോണ്‍ നല്‍കുന്നുണ്ട്. ഇത്രയും വിലക്കുറവുണ്ടെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. പ്രധാന കാരണം ഇതിന്റെ ലോഞ്ചിംഗ് വില എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ടാണ്. 1,59900 രൂപയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ ലോഞ്ചിംഗ് വില.

ലോഞ്ചിംഗ് വിലയില്‍ കാര്യമായ കുറവൊന്നും അടുത്തിടെ ഉണ്ടായിട്ടില്ല. എന്നാല്‍ ആമസോണിലെ വിലക്കുറവ് ആപ്പിള്‍ ആരാധകരെ പോലും ഞെട്ടിക്കുന്നതാണ്. ആമസോണ്‍ ഇപ്പോള്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ടാണ് ആപ്പിളിന്റെ ഈ പ്രീമിയം ഫോണിനായി നല്‍കുന്നത്. ഈ ഡിസ്‌കൗണ്ടിലൂടെ ഈ ഫ്‌ളാഗ്ഷിപ്പിന്റെ വില 1,51700 ആയി കുറയും.

അതേസമയം വില ഇനിയും കുറയ്ക്കാന്‍ സാധിക്കും. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ തന്നെ ആമസോണ്‍ ഒരുക്കുന്നുണ്ട്. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 58700 രൂപ വരെയാണ് ലഭിക്കുക. ഇതോടെ വില 93000 ആയി കുറയും. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ അത് ഐഫോണ്‍ തന്നെയായിരിക്കാന്‍ ശ്രമിക്കുക. എന്നാലേ വില ഇത്രത്തോളം ലഭിക്കൂ.

എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന് മറ്റ് പോറലുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കുക. ഏറ്റവും മികച്ച ക്വാളിറ്റിയില്‍ തന്നെ നല്‍കുക. ഐഫോണ്‍ പന്ത്രണ്ട് മുതല്‍ 14 വരെയുള്ള ഫോണുകള്‍ എക്‌സ്‌ചേഞ്ചിനായി നല്‍കാവുന്നതാണ്. അതേസമയം ഓഫറുകള്‍ ഇവിടെ തീര്‍ന്നിട്ടില്ല. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വെച്ചുള്ള പേമെന്റാണെങ്കില്‍ അധികമായി 9485 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.

ഇതോടെ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ വില 83515 രൂപയായി കുറയും. ഈ വിലയ്ക്ക് ഹൈ എന്‍ഡ് സ്മാര്ട്ട്‌ഫോണ്‍ വാങ്ങുന്നത് ലാഭം തന്നെയാണ്. ഏതൊരു ടെക് പ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിലയാണിത്. ട്രിപ്പിള്‍ ക്യാമറയും, ഡിസ്‌പ്ലേയുമെല്ലാം ഈ ഫോണിന്റെ ആകര്‍ഷണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+