ഐഫോണ്‍ 15 ഒന്നുമല്ല, സാംസങ്ങിന്റെ ഫ്‌ളിപ്പ് 5 ഫീച്ചറുകള്‍ പൊളിയാണ്, ക്യാമറയിലും ഒന്നാമന്‍

സാംസങ്ങ് ഇപ്പോള്‍ ടെക് ലോകം അടക്കി ഭരിക്കുകയാണ്. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാക്കാനുള്ള കഴിവും അവര്‍ക്കുണ്ട്. ടെക് ലോകത്തെ മുടി ചൂടാമന്നനായ ആപ്പിളുമായിട്ടാണ് ലോകത്തെല്ലായിടത്തും അവരുടെ മത്സരം. പല ഫീച്ചറുകളിലും പെര്‍ഫോമന്‍സിലും ആപ്പിളിന്റെ ഐഫോണിനെ കടത്തിവെട്ടിയാണ് അവരുടെ മുന്നേറ്റം. ആപ്പിളിന് ഇല്ലാത്ത ഒരു കിടിലന്‍ ഫോണ്‍ സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസിലുണ്ട്.

അത് ഫോള്‍ഡബിള്‍ ഫോണായ ഫ്‌ളിപ്പ് 5 ആണ്. ഇതിന്റെ ചുവടുപിടിച്ച് ആപ്പിളും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിളിന്റെ പ്രീമിയം ഫോണായ ഐഫോണ്‍ 15നും ഫ്‌ളിപ്പ് അഞ്ചും തമ്മിലുള്ള താരതമ്യത്തില്‍ സാംസങ്ങ് ഭൂരിഭാഗം ഫീച്ചറുകളിലും സാംസങ്ങ് മുന്നില്‍ നില്‍ക്കുകയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലാണ് ഐഫോണ്‍ 15 പ്രോ. സെപ്റ്റംബറില്‍ ഇത് പുറത്തിറങ്ങുമെന്നാണ് സൂചന.ഇതിന്റെ ഫീച്ചറുകളും ചോര്‍ന്നിട്ടുണ്ട്.

samsung-flip-apple-iphone-15

6.1 ഇഞ്ച് ഒഎല്‍ഇഡിയാണ് 15 പ്രോയുടെ ഡിസ്‌പ്ലേ. എന്നാല്‍ ഇതിനേക്കാള്‍ മികച്ച ഡിസ്‌പ്ലേയാണ് ഫ്‌ളിപ്പ് 5 നല്‍കുന്നത്.6.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസപ്ലേയാണിത്. ഡൈനാമിക് ആമോലെഡ് 2എക്‌സ് സവിശേഷതയും ഇതിനുണ്ട്. റീഫ്രഷ് റേറ്റ് രണ്ടിനും 120എച്ച്‌സെഡാണ്. സ്‌നാപ്ഡ്രാഗന്റെ 8 ജെന്‍ 2 ആണ് ഫ്‌ളിപ്പിന്റെ പ്രൊസസര്‍. 15 പ്രൊയ്ക്ക് ഇത് എ17 ബയോണിക്കാണ്. ഐഫോണിന്റേത് ട്രിപ്പിള്‍ ക്യാമറയാണ് ഇതിനുള്ളത്. 48 എംപി, 12 അള്‍ട്രാ വൈഡ്, 12 ടെലിഫോട്ടോ എന്നിങ്ങനെയാണ് ഇത്.

ഡുവല്‍ ക്യാമറ ഫ്‌ളിപ്പിനുണ്ട്. 12 മെഗാ പിക്‌സല്‍ മെയിന്‍ ക്യാമറയും, 12 എംപി അള്‍ട്രാ വൈഡുമാണ്. ഫ്രണ്ട് ക്യാമറ ആപ്പിളിന് 12 എംപിയും, ഫ്‌ളിപ്പിന് 10 എംപിയുമാണ്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ചാണ്. എന്നാല്‍ ചെറിയ മുന്‍തൂക്കം ഫ്‌ളിപ്പിനാണ്.ഫ്‌ളിപ്പ് 5 ഡിസൈന്‍ മികച്ചതാണ്. എത്ര നേരം വേണം ഇത് കൈയ്യില്‍ വെക്കാം. ഫോള്‍ഡബിള്‍ ആയത് കൊണ്ട് ഗുണം ചെയ്യും.

എന്നാല്‍ ഐഫോണ്‍ 15 അങ്ങനെയല്ല. മെറ്റലും, ഗ്ലാസും ചേര്‍ന്ന ഡിസ്‌പ്ലേ ഫ്‌ളിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വാട്ടര്‍ റെസിസ്റ്റെന്റുമാണ് ഈ ഫോണ്‍. അതേസമയം ഐഫോണ്‍ 15 പ്രൊയ്ക്കും സമാനമായ ഡിസൈനാണ് ഉള്ളത്. കൂടുതല്‍ പ്രീമിയം ഫോണാണ് എന്ന തോന്നല്‍ ആപ്പിളിന് ഇത് നല്‍കുന്നുണ്ട്. ടൈറ്റാനിയം അലോയ് ഫ്രേമാണ് ഇതിനുള്ളത്. ലൈറ്റിംഗില്‍ നിന്ന് യുഎസ്ബി-സിയിലേക്ക് മാറുന്ന ആക്ഷന്‍ ബട്ടണും 15 പ്രൊയില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മികച്ച ഔട്ടര്‍ സ്‌ക്രീന്‍ ഇവിടെ ഫ്‌ളിപ്പിന് മുന്‍തൂക്കം നല്‍കുന്നു.

ബാറ്ററിയില്‍ ചെറിയ മുന്‍തൂക്കം ആപ്പിളിനാണ്. 10 മണിക്കൂര്‍ 13 മിനുട്ട് ചാര്‍ജ് ലഭിക്കും 14 പ്രൊയ്ക്ക്. എന്നാല്‍ ഫ്‌ളിപ്പിന് ഇത് 9 മണിക്കൂര്‍ 53 മിനുട്ടാണ്. അതേസമയം ചാര്‍ജിംഗില്‍ ഫ്‌ളിപ്പ് പുലിയാണ്. 25 വാട്ട് ഫ്‌ളിപ്പില്‍ ലഭിക്കും. എന്നാല്‍ ഐഫോണ്‍ ഇപ്പോള്‍ 20 വാട്ട് ചാര്‍ജിംഗില്‍ നില്‍ക്കുകയാണ്. ഇത് വളരെ പഴയ മോഡലാണ്. സാംസങ്ങിന്റെ ഫ്‌ളിപ്പിന്റെ ക്യാമറ പഴയ മോഡലാണ്. ടെലിഫോട്ടോയും ഇല്ല.

പക്ഷേ ഗംഭീര പെര്‍ഫോമന്‍സാണിതിന്. ഫോട്ടോ പകര്‍ത്താന്‍ നിരവധി മാര്‍ഗങ്ങള്‍ ഇതിലുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ ഫ്‌ളിപ്പില്‍ ലഭിക്കും. സെല്‍ഫിക്ക് പ്രത്യേകമായ ഇടം തന്നെ ഫ്‌ളിപ്പലുണ്ട്. അതേസമയം ടെലിഫോട്ടോ സൂം ലെന്‍സാണ് ഐഫോണ്‍ പതിനഞ്ചിന്റെ പ്രത്യേകത. വൈഡ് ആംഗിള്‍ ക്യാമറയും ആപ്പിളിന് മികവ് നല്‍കുന്നു. പക്ഷേ മത്സരത്തില്‍ ഒപ്പത്തിനൊപ്പമാണ് ഇരുഫോണുകളും എന്ന് വ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+