ഐഫോണ്‍ 15 പ്രൊ കൈയ്യിലുണ്ടോ? ഇനി വീണാലും ഒരു പോറല്‍ പോലുമുണ്ടാവില്ല; ഇതാ 5 മാര്‍ഗങ്ങള്‍

ഐഫോണ്‍ 15 പ്രൊ ഇന്ന് വിപണിയിലെ ഏറ്റവും ചെലവേറിയ ഫോണാണ്. ഒന്നര ലക്ഷം രൂപയില്‍ അധികമാണ് ഇതിന്റെ വില. നമ്മള്‍ ഈ വില കൊടുത്ത് ഈ ഫോണ്‍ വാങ്ങിയെന്ന് കരുതുക. പക്ഷേ അത് നിലത്ത് വീണ് തകര്‍ന്ന് പോയാലോ? അതും ഗ്യാരണ്ടി കഴിഞ്ഞാണ് പൊട്ടുന്നതെങ്കില്‍ റീപ്ലേസ്‌മെന്റ് ഒരിക്കലും ലഭിക്കില്ല. ഒന്നരലക്ഷം രൂപയുടെ ഫോണ്‍ അങ്ങനെ നശിക്കുന്നത് ചിന്തിക്കാന്‍ പോലും നമുക്ക് സാധിക്കില്ല അല്ലേ.

എങ്കില്‍ നിലത്ത് വീണാലും ഇനി ഐഫോണ്‍ പതിനഞ്ച് പ്രൊ തകരില്ല. അതിന് നമ്മള്‍ ഫോണ്‍ കേസുകള്‍ അടക്കമുള്ള സാധാരണ വാങ്ങാറുണ്ട്. ഏറ്റവും മികച്ചത് ഇതില്‍ ഏതാണ്. ഐഫോണ്‍ പതിനഞ്ചിന്റെ സംരക്ഷണത്തിനായി നമ്മള്‍ ചെയ്യേണ്ടത് ഇക്കാര്യമാണ്.

iphone-15-pro-max

മാഗ്നറ്റിക് കാര്‍ഡ് ഹോള്‍ഡര്‍

ഐഫോണ്‍ പതിനഞ്ച് പ്രൊ കൈയ്യിലുള്ളവര്‍ മാഗ് സേഫിന്റെ ഫോണ്‍ ആക്‌സസറീസ് നിര്‍ബന്ധമായും ഉപയോഗിക്കണം. ഡോട് കമ്പനി മാഗ്നറ്റിക് കാര്‍ഡ് ഹോള്‍ഡര്‍ ഐഫോണിനെ സംരക്ഷിക്കും.

ആപ്പിളിന്റെ ഫൈന്‍ വൂവന്‍ വാലറ്റ് വലിയ ചെലവേറിയതാണ്. 5990 രൂപ വില. അതുകൊണ്ട് പകരക്കാരനായി മാഗ്നറ്റിക് കാര്‍ഡ് ഹോള്‍ഡര്‍ ഉപയോഗിക്കാം. ഫോണിന് പിന്നിലായി കാര്‍ഡുകളും വെക്കാം. അതും ഈ വാലറ്റിന് വെറും 599 രൂപ മാത്രമാണ് വില.

കേപ്‌സ് ഇന്ത്യ വിനില്‍ സ്‌കിന്‍

നിങ്ങള്‍ക്ക് ഫോണ്‍ കെയ്‌സുകള്‍ ഇഷ്ടമല്ലെന്നുണ്ടോ? പക്ഷേ അത് മാറ്റി കൊണ്ട് തന്നെ ഫോണിനെ സ്‌ക്രാച്ചുകളില്‍ നിന്ന് സംരക്ഷിക്കുകയും വേണം. എന്തു ചെയ്യും അല്ലേ. അതിന് ഏറ്റവും നല്ലത് പുതിയൊരു സ്‌കീന്‍ വാങ്ങുന്നതാണ്. ഇതിലൂടെ ഫോണിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കാം.

കേപ്‌സ് ഇന്ത്യ വിനില്‍ സ്‌കിന്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഇത് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന മികച്ചൊരു ബ്രാന്‍ഡാണ്. ഐഫോണ്‍ 15, 15 പ്രൊ എന്നിവയ്ക്കായി ബാക്ക് സ്‌കിന്നും നകേപ്‌സ് വില്‍ക്കുന്നുണ്ട്. 699 രൂപയാണ് വില.

മാഗ് സേഫ്റ്റ് കെയ്‌സ്

മാഗ് സേഫിന്റെ വാലറ്റ് വാങ്ങിയവര്‍ തീര്‍ച്ചയായും അതിന്റെ ഫോണ് കെയ്‌സും വാങ്ങും. ആമസോണ്‍ ബേസിക്കിന്റെ പ്രീമിയം ഫ്രോസ്റ്റഡ് മാഗ്‌സേഫ് കെയ്‌സ് ഐഫോണിനെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കും.

ആപ്പിളിന്റെ ഹൈ എന്‍ഡ് ആപ്പിള്‍ സിലിക്കോണ്‍ ആന്‍ഡ് ഫൈന്‍ വൂവണ്‍ കെയ്‌സുകളുടെ അത്രയും ക്വാളിറ്റി ഇതിനുണ്ട്. എന്നാല്‍ നല്‍കേണ്ടത് വെറും 799 രൂപ മാത്രമാണ്. ഫിംഗര്‍പ്രിന്റുകളെയും പോറലുകളെയും ഇവ അകറ്റി നിര്‍ത്തി. ഫ്രോസ്റ്റഡ് ഫിനിഷാണ് ഈ കെയ്‌സിനുള്ളത്.

ആങ്കര്‍ ടെമ്പേര്‍ഡ് ഗ്ലാസ്

ഐഫോണ്‍ 15 പ്രൊയ്ക്ക് ആദ്യം വേണ്ടത് ഒരു ടെമ്പേര്‍ഡ് ഗ്ലാസ് സ്‌ക്രീന്‍ പ്രൊട്ടക്ടറാണ്. ഇതുകൊണ്ട് ഐഫോണിന്റെ യഥാര്‍ത്ഥ ഡിസ്‌പ്ലേ ഗ്ലാസില്‍ പോറല്‍ വീഴ്ത്താതെ സംരക്ഷിക്കാനാവും. ഇനി താഴെ വീണാലും പൊട്ടുമെന്ന ഭയവും വേണ്ട.

നിലത്ത് വീണാലും ബലമുള്ളത് കൊണ്ട് ഗ്ലാസുകള്‍ക്ക് ഒന്നും സംഭവിക്കില്ല. വളരെ എളുപ്പത്തില്‍ ഇവ ഉപയോഗിക്കാം. 999 രൂപ ആമസോണില്‍ നിന്ന് ഈ സ്‌ക്രീന്‍ ഗാര്‍ഡ് വാങ്ങാനാവും.

മാഗ്നറ്റിക് റിംഗ് ഹോള്‍ഡര്‍

മാഗ്‌സേഫ് തന്നെ മറ്റൊരു ആക്‌സസറിയുണ്ട് ഫോണ്‍ സംരക്ഷിക്കാന്‍. ഫോണില്‍ നല്ല ഗ്രിപ്പുണ്ടെങ്കില്‍ അത് നമ്മുടെ കൈയ്യില്‍ നിന്ന് വീണുപോകില്ല. സ്‌പൈജെന്‍ മാഗ്‌സേഫ് മാഗ്നറ്റിക് റിംഗ് ഹോള്‍ഡറിന്റെ കാസിയോളജി വിത്ത് ലൂപ്പ് ഗ്രിപ്പ് കിടിലനൊരു ഓപ്ഷനാണ്. ഇവയില്‍ കാന്തമുള്ളത് കൊണ്ട് ഫോണില്‍ നിന്ന് വിട്ടുപോകില്ല. 999 രൂപ മാത്രമാണ് ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q