ഗംഭീര ഓഫറുമായി ഫ്ലിപ്‌കാർട്ട്; ഐഫോൺ 15ന് വൻ വിലക്കുറവ്, ഒപ്പം ഗ്യാലക്‌സി എസ്24 പ്ലസിനും ലാഭം, എത്ര?
ഓഫർ എന്ന് കേട്ടാൽ ആരും ഒന്ന് നോക്കിപ്പോവും, അത് നമ്മുടെ നാട്ടുകാരുടെ ഒരു പതിവാണ്. അതുകൊണ്ടാവണം അടിക്കടി ധാരാളം ഓഫറുകളുമായി രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികൾ രംഗത്ത് വരുന്നത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ മുതൽ മൊബൈൽ ഫോണുകൾ വരെയുള്ള വിവിധ വസ്‌തുക്കൾക്ക് വലിയ വിലക്കുറവാണ് വിവിധ സൈറ്റുകൾ നൽകി വരുന്നത്.
അക്കൂട്ടത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് ആപ്പിളിന്റെ ഫോണുകൾക്ക് നൽകുന്ന ഓഫറുകളും സാംസങിന്റെ ഹൈ എൻഡ് മോഡലുകൾക്ക് ലഭിക്കുന്ന വിലക്കുറവും ഒക്കെയാണ്. പലപ്പോഴും ഉത്സവ കാലത്ത് നൽകുന്ന വമ്പൻ ഓഫറുകളിലൂടെ നിരവധി ഉപഭോക്താക്കളാണ് ഈ ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ബിഗ് ബില്യൺ ഡേ സമയത്ത് തങ്ങളുടെ ഇഷ്‌ട മോഡലുകൾ വാങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ജനപ്രിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്‌കാർട്ട് നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഡിസ്‌കൗണ്ട് മേളത്തിൽ ഒട്ടേറെ മുൻനിര മോഡലുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ഈ ഓഫറുകളിൽ അധികവും പല കമ്പനികളുടെയും ഫ്ലാഗ്‌ഷിപ്പ് മോഡലുകൾക്കാണ് ലഭ്യമാവുന്നത് എന്ന പ്രത്യേക കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഈ വർഷം ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഓഫറുകളാണ് ആപ്പിൾ, സാംസങ്, ഗൂഗിൾ ഫോണുകൾക്ക് കമ്പനി നൽകിയിരിക്കുന്നത്. എന്തൊക്കെയാണ് ഓഫറുകൾ എന്ന് പരിശോധിക്കാം.
ഫ്ലിപ്‌കാർട്ട് ഓഫറുകൾ ഇങ്ങനെ
സാംസങ് ഗ്യാലക്‌സി എസ്24 പ്ലസ്: നിലവിൽ രാജ്യത്ത് വിൽക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ മുന്നിൽ നിൽക്കുന്ന മോഡലുകളിൽ ഒന്നാണ് സാംസങ്. അവരുടെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മുൻനിരയിൽ തന്നെ നിൽക്കുന്നതാണ് ഈ വർഷം പുറത്തിറങ്ങിയ സാംസങ് ഗ്യാലക്‌സി എസ്24 പ്ലസ്. ഇതിന്റെ വിലയിൽ കാര്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.
നിലവിൽ 99,999 രൂപ വിലയുള്ള ഈ ഫോൺ ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 64,999 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഈ ഡിസ്‌കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ കൂടി നിങ്ങൾക്ക് ഫോണിന് ലഭിക്കും. അങ്ങനെ വരുമ്പോൾ അവസാന വില ഇതിലും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ഐഫോൺ 15: വിപണിയിലെ ഏറ്റവും കരുത്തേറിയ ആപ്പിൾ മോഡലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഐഫോൺ 15 മികച്ച ഓഫറോട് കൂടിയാണ് ലഭ്യമാവുന്നത്. 128ജിബി വേരിയന്റിന് യഥാർത്ഥ വില 69,900 രൂപയോളമായിരുന്നു എന്നാൽ ഇപ്പോൾ ഫോൺ വെറും 57,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. കൂടാതെ ഈ ഫോണിനും എക്സ്ചേഞ്ച് ഓഫറുകൾ, അധിക ബാങ്ക് ആനുകൂല്യങ്ങൾ എന്നിവ കിട്ടും.
ഗൂഗിൾ പിക്‌സൽ 8: ഗൂഗിളിന്റെ കരുത്തേറിയ സ്‍മാർട്ട്ഫോണുകളിൽ ഒന്നായ പിക്‌സൽ 8ന് മികച്ച ഓഫറുകളാണ് ലഭ്യമാവുന്നത്. ധാരാളം മികച്ച ഫീച്ചറുകൾ ഉള്ള ഈ മോഡലിനെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഈ ഫോൺ ഇപ്പോൾ വലിയ വിലക്കുറവിൽ ലഭ്യമാണ്. 256 ജിബി വേരിയന്റിന് യഥാർത്ഥ വില 82,999 ആയിരുന്നു, എന്നാൽ ഇപ്പോൾ അത് 44,999 രൂപയ്ക്കാണ് വിൽക്കുന്നത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications