ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ റെഡിയായിക്കോ? വെറും 16999 രൂപയ്ക്ക് വാങ്ങാം, ഡിസ്‌കൗണ്ട് ഇങ്ങനെ
ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഐഫോണ്‍ 15. ഫ്‌ളാഗ്ഷിപ്പ് കിംഗ് എന്ന വിശേഷണവും ഈ ഫോണിനുണ്ട്. അത് സത്യവുമാണ്. പെര്‍ഫോമന്‍സില്‍ ആപ്പിളിന്റെ എന്നല്ല വിപണിയിലുള്ള എല്ലാ ഫോണുകളെയും മറികടക്കുന്ന പെര്‍ഫോമന്‍സാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്.
അടുത്തിടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലഭിച്ച ഏറ്റവും വലിയ അപ്‌ഗ്രേഡാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്. സാങ്കേതിവിദ്യയിലും അതുപോലെ മികവുറ്റ ക്യാമറയിലുമെല്ലാം ഈ ഫോണ്‍ മുന്നിട്ട് നില്‍ക്കുന്നത്. പുത്തന്‍ ഫീച്ചറുകള്‍ ധാരാളം ഐഫോണ്‍ പതിനാലിനെ അപേക്ഷിച്ച് ഈ ഫോണിലുണ്ടായിരുന്നു.

48 മെഗാപിക്‌സലിന്റെ ക്യാമറ തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. യുഎസ്ബി സി പോര്‍ട്ടും ഈ ഫോണിനുണ്ട്. പുത്തന്‍ ചിപ്പ്‌സെറ്റും അതുപോലെ ഡൈനാമിക് ഐലന്‍ഡും ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ലോഞ്ച് ചെയ്യുമ്പോള്‍ ഐഫോണ്‍ പതിനാലിന്റെ വിലയ്‌ക്കൊപ്പം തന്നെയാണ് പതിനഞ്ചിനും ഉണ്ടായിരുന്നത്.
പക്ഷേ ക്യാമറയില്‍ വന്‍ മുന്നേറ്റമായിരുന്നു ഐഫോണ്‍ പതിനഞ്ച് നടത്തിയത്. 48 മെഗാപിക്‌സലിനൊപ്പം 12 എംപി സെക്കന്‍ഡറി സെന്‍സറും ഇതിനുണ്ടായിരുന്നു. അതായത് ഐഫോണ്‍ പതിനാല് പ്രൊയുടെ അതേ ക്യാമറ ഐഫോണ്‍ പതിനഞ്ചിന്റെ ബേസിക് വേര്‍ഷനില്‍ ലഭിക്കും.
എന്തുകൊണ്ടും നമ്മുടെ കൈയ്യിലൊതുങ്ങുന്ന ബജറ്റില്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ചിന്റെ ലോഞ്ചിംഗ് നേരത്തെ ഐഫോണ്‍ പതിനാലിനെയും സഹായിച്ചിരുന്നു. ആപ്പിളിന്റെ റേറ്റിംഗും വില്‍പ്പനയും കുറഞ്ഞ ഫോണായിരുന്നു ഐഫോണ്‍ പതിനാല്.
എന്നാല്‍ പതിനഞ്ചിന്റെ ഫീച്ചറുകളുമായി സാമ്യമുള്ളതിനാല്‍ ഇവ ഒരു വര്‍ഷത്തിന് ശേഷം വന്‍ വില്‍പ്പനയാണ് നടത്തിയത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ ഏറ്റവുമധികം വിറ്റുപോയ ഫോണുകളിലൊന്നാണ് ഐഫോണ്‍ പതിനാല്. പിന്നീട് ദീപാവലി, ക്രിസ്മസ് സെയിലുകളിലും വന്‍ നേട്ടമുണ്ടാക്കാന്‍ ഐഫോണ്‍ പതിനാലിന് സാധിച്ചിരുന്നു.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ വീണ്ടുമൊരു ഓഫര്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ച് ലോഞ്ച് ചെയ്തത് 79900 രൂപയ്ക്കാണ്. എന്നാല്‍ നിലവില്‍ 16999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. 51000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. 67999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. 9901 രൂപയുടെ ഓഫറാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.
ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആയിരം രൂപ ഇനിയും കുറയും. ഇതോടെ വില 66999 രൂപയായവും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ചിനും മികച്ച തുക ലഭ്യമാവും. 50000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലബിക്കുക. ഇതോടെ 16999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം.












Click it and Unblock the Notifications