Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ രണ്ടും കൽപിച്ച്; ഈ മോഡലുകൾക്ക് വമ്പൻ വിലക്കുറവ്! ലാഭം ഒറ്റയടിക്ക് 16 ശതമാനം വരെ, എവിടെ?

ആപ്പിളിന്റെ ഐഫോൺ മോഡലുകൾ എല്ലായിടത്തും തരംഗമായി മാറുകയാണ്. മികച്ച രീതിയിൽ വിൽപ്പന നടത്തുന്ന ആപ്പിൾ മോഡലുകൾ മറ്റ് കമ്പനികൾക്ക് എല്ലാം തന്നെ വലിയ ഭീഷണിയായി മാറിയെന്ന് തന്നെ പറയാം. പണ്ടൊക്കെ ഐഫോണിന്റെ ഉയർന്ന വിലയാണ് തടസമായി നിന്നിരുന്നതെങ്കിൽ ഇന്ന് അതൊക്കെയും മാറി മറിഞ്ഞു. ആർക്കും എപ്പോഴും എവിടെ നിന്നും വാങ്ങാൻ കഴിയുന്ന ഒന്നായി ആപ്പിൾ മോഡലുകൾ മാറി.

കമ്പനിയുടെ സകല പ്രൗഢിയും എടുത്തുകാണിക്കുന്ന പുതുമുഖം വന്നിട്ട് മാസം രണ്ട് ആവുന്നേ ഉള്ളൂ. ഐഫോൺ 17 സീരീസിലെ ഫോണുകളായിരുന്നു അവയെല്ലാം. പുതിയ മോഡൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് എന്നത് നിങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്.

iphone15andiphone16

എന്നാൽ മുൻ മോഡലുകൾക്ക് അങ്ങനെയൊരു നിയന്ത്രണം ഒന്നുമില്ല. അവയിൽ എല്ലാത്തിനും ഒരുപോലെ ആവശ്യക്കാർ ഉണ്ടായിരുന്നു. മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും തോതും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടുപോവും. പതിനേഴാം തലമുറയിൽ എത്തി നിൽക്കുമ്പോഴും പഴയ ഐഫോണിന് ഇപ്പോൾ ആവശ്യക്കാർ ഏറി വരികയാണ്. വിലയൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഉത്പന്നത്തിന്റെ ക്വളിറ്റി മാത്രമാണ് അവർ കണക്കിലെടുക്കുന്നത്.

പറഞ്ഞുവന്നത് ആപ്പിൾ ഫോണുകളിൽ മികച്ചവരായ രണ്ട് മോഡലുകൾക്ക് അടുത്തകാലത്തായി ആമസോൺ നൽകുന്ന ഓഫറുകൾ ആരെയും ഞെട്ടിക്കും. ആമസോൺ ഇന്ത്യയിൽ നിന്ന് ഡിസ്‌ക്കൗണ്ട് വിലയ്ക്ക് ഐഫോൺ 16 ഉം ഐഫോൺ 15 ഉം സ്വന്തമാക്കാം. ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, നോ-കോസ്‌റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഡീലുകൾ എന്നിങ്ങനെ പലവിധ അനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാവും.

ആപ്പിൾ ഐഫോൺ 16 ഓഫറുകൾ

യഥാർത്ഥത്തിൽ 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 16 ഇപ്പോൾ അതിൽ നിന്ന് ഗണ്യമായ വിലക്കുറവിൽ ലഭ്യമാണ്. ആമസോണിൽ നിന്ന് 16 ശതമാനം വിലക്കുറവിന് ശേഷം 66,900 രൂപയ്ക്ക് വാങ്ങാൻ നിങ്ങൾക്ക് സാധിക്കും. അതുകൊണ്ട് തീർന്നെന്ന് കരുതേണ്ട, ബാങ്കുകളിൽ നിന്നും ഇഎംഐ സ്‌കീമുകളിൽ നിന്നുമുള്ള ക്യാഷ്ബാക്ക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും വില കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് ആമസോൺ പേ നോ-കോസ്‌റ്റ് ഇഎംഐ അനുവദിച്ചിരിക്കുന്നു, കൂടാതെ 3 മുതൽ 24 മാസത്തേക്ക് ഏകദേശം 3,250 രൂപയിൽ ആരംഭിക്കുന്ന സ്റ്റാൻഡേർഡ് ഇഎംഐ പ്ലാനുകളും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, എസ്ബിഐ, ഐസിഐസിഐ, കൊട്ടക്, തുടങ്ങിയ ബാങ്കുകളാണ് ഇതിന് ഓഫർ നൽകുന്നത്.

ആപ്പിൾ ഐഫോൺ 15 ഓഫറുകൾ

ഇതുവരെ കമ്പനി ഇറക്കിയതിൽ തന്ന ഏറ്റവും നല്ല മോഡൽ നഷ്‌ടപ്പെടുത്താൻ വിമുഖത കാണിക്കാത്ത ഉപഭോക്താക്കൾക്ക് ഐഫോൺ 15 ഒരു മികച്ച ചോയ്‌സാണ്. കാരണം കമ്പനിയുടെ നല്ല മോഡലുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. 128 ജിബി പതിപ്പിന്റെ വില ഇപ്പോൾ 79,900 രൂപയിൽ നിന്ന് 53,100 രൂപയായി കുറഞ്ഞിരിക്കുകയാണ്. ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ആദ്യത്തെ ഐഫോൺ ആണിത്.

മേൽ പറഞ്ഞ ഡിസ്‌കൗണ്ടുകൾ കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്ക് 1593 രൂപ വരെ കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകൾ തുറന്നിരിക്കുന്നു. പരമാവധി 44,050 രൂപ എക്സ്ചേഞ്ച് കിഴിവ് ഉപകരണത്തിന്റെ നെറ്റ് വില 45,000 രൂപയിൽ താഴെയായി വാങ്ങാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+