ഐഫോൺ 16 പ്രോയ്ക്കും 16 ബേസ് മോഡലിനും വമ്പൻ വിലക്കുറവ്! കാരണം വരാനിരിക്കുന്ന ലോഞ്ച്, ലാഭം എത്ര?
എല്ലാവരും കാത്തിരിക്കുന്ന ഒരു വമ്പൻ മൊബൈൽ ഫോൺ ലോഞ്ച് ഈ മാസം നടക്കാനിരിക്കുകയാണ്. അധികം സംശയിക്കേണ്ട, പറഞ്ഞത് ഐഫോണിലെ പുതിയവനായ ഐഫോൺ 17 സീരീസിനെ കുറിച്ച് തന്നെയാണ്. ഇനി അധികം കാത്തിരിക്കാതെ തന്നെ ആ ഫോൺ നമുക്ക് മുന്നിലേക്ക് എത്തുകയാണ്. സെപ്റ്റംബർ 9 ചൊവ്വാഴ്‌ചയാണ് ഈ ഫോണിന്റെ ലോഞ്ച് നടക്കുന്നത്. അതായത് ഇന്ന് ആ ഫോണിനെ കുറിച്ച് നമുക്കെല്ലാം അറിയാനാവുമെന്ന് ചുരുക്കം.
ഐഫോൺ 17ന്റെ ഇന്ത്യയിലെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നും വിൽപ്പന സെപ്റ്റംബർ 19ന് ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഐഫോൺ 17 ന്റെ ഇന്ത്യയിലെ വില കഴിഞ്ഞ വർഷത്തെ ഐഫോൺ 16 നെ അപേക്ഷിച്ച് ഉയർന്നതായിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത് സംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യയിൽ ഐഫോൺ 17ന്റെ വില ഏകദേശം 89,990 രൂപ മുതൽ ആരംഭിക്കുമെന്നും ഐഫോൺ 17 പ്രോയുടെ വില 1,24,990 വരെയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻനിര മോഡലായ ഐഫോൺ 17 പ്രോ മാക്‌സിന് ഏകദേശം 1,64,990 വില വരുമെന്നാണ് സൂചന, ഇത് ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്‍മാർട്ട്ഫോൺ എന്ന റെക്കോർഡും കൊണ്ടുവരും. ഇന്നാണ് ഈ മോഡലിന്റെ ലോഞ്ച് എന്ന് പറഞ്ഞല്ലോ.
ഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാലെണ്ണവും iOS 26നൊപ്പം പുറത്തിറങ്ങുമെന്നും ആപ്പിളിന്റെ എ19 അല്ലെങ്കിൽ എ19 പ്രോ പ്രോസസറുകളുമായി വരുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്രയും വലിയ വില നിങ്ങൾക്ക് ഒരു തടസമാണെങ്കിൽ ധൈര്യമായി ഐഫോൺ 16 വാങ്ങാവുന്നതാണ്, ഇത് അതിനുള്ള ഏറ്റവും നല്ല അവസരമാണ്. എന്തൊക്കെയാണ് ഓഫറുകൾ എന്ന് നോക്കാം.
ഐഫോൺ 16 സീരീസ്: രണ്ട് മോഡലുകൾക്ക് ഡിസ്‌കൗണ്ട്
ഐഫോൺ 16: ആദ്യം 79,990 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 16 (128ജിബി) ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 69,999 രൂപയ്ക്ക് ലഭ്യമാണ്. അതും 12 ശതമാനം കിഴിവ് ഈ മോഡലിന് ഇ കൊമേഴ്‌സ് സ്ഥാപനം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 4000 രൂപ വരെ അധികമായി 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒപ്പം എക്സ്ചേഞ്ച് ഓഫറുകൾ മുഖേന നിങ്ങളുടെ പഴയ ഉപകരണത്തിന്റെ അവസ്ഥയെ ആശ്രയിച്ച് 50,850 രൂപ വരെ ലാഭിക്കാനും അനുവദിക്കുന്നു
ഐഫോൺ 16 പ്രോ ഡിസ്‌കൗണ്ട്: ആദ്യം 1,19,900 രൂപയായിരുന്ന ഐഫോൺ 16 പ്രോ ഇപ്പോൾ ആമസോൺ ഇന്ത്യയിൽ 1,11,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3000 രൂപ അധിക കിഴിവ് കിട്ടും. കൂടാതെ ഇഎംഐ പ്ലാനുകൾ 5399 രൂപ മുതൽ ആരംഭിക്കുന്നു. നോ കോസ്‌റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. എക്സ്ചേഞ്ച് മുഖേന 50,200 രൂപ വരെ ഓഫർ ചെയ്യുന്നു.
ഐഫോൺ 16 പ്രോ, ഐഫോൺ 16
ബേസിക് മോഡലായ ഐഫോൺ 16ൽ 460 പിപിഐ റെസല്യൂഷനുള്ള 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയും 12 എംപി അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48 എംപി ഫ്യൂഷൻ ക്യാമറയുമുണ്ട്. എ18 ബയോണിക് ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതും iOS 18-ൽ പ്രവർത്തിക്കുന്നതുമായ ഈ ഫോൺ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളിലേക്കുള്ള ആക്‌സസ് കൂടി നൽകുന്നു.
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ, പ്രോമോഷൻ 120Hz എന്നിവയുണ്ട്. എ18 പ്രോ ചിപ്പ് ഉയർന്ന കാര്യക്ഷമത, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് പ്രകടനം എന്നിവ ഒരുക്കി നൽകുന്നതാണ്. ഫോട്ടോഗ്രാഫി അപ്‌ഗ്രേഡുകളിൽ 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48 എംപി മെയിൻ, 48MP അൾട്രാ-വൈഡ്, 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയുമുണ്ട്.












Click it and Unblock the Notifications