Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 16 വെറും 48650 രൂപയ്ക്ക് വാങ്ങാം; ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വേഗം വിട്ടോളീ, ഓഫര്‍ ഇങ്ങനെ

മുംബൈ: ഐഫോണ്‍ 16ന്റെ വില്‍പ്പന ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. വന്‍ തിരക്കാണ് പല സ്റ്റോറുകളിലും ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാനായി അനുഭവപ്പെടുന്നത്. എന്തായാലും ആപ്പിള്‍ ചില ഇളവുകളും ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഐഫോണ്‍ 16 വില്‍പ്പനയില്‍ ഞെട്ടിക്കും എന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു ഐഫോണ്‍ 16ന്റെ ലോഞ്ച്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഐഫോണ്‍ പതിനാറിന് ഉള്ളത്. ആപ്പിള്‍ വെബ്‌സൈറ്റിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാകും. ഐഫോണ്‍ പതിനഞ്ചിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ ഐഫോണ്‍ 16 ലഭ്യമാവുക.

iphone-15-discount

ഇന്ത്യയില്‍ ഐഫോണ്‍ 16ന് 79900 രൂപയാണ് ലോഞ്ചിംഗ് സമയത്തെ വില. 128 ജിബിയുടെ ബേസ് മോഡലിനാണ് ഈ വിലക്കുറവുള്ളത്. 256 ജിബി മോഡലിന് 89900 രൂപയാണ് ലോഞ്ചിംഗ് വില. 512 ജിബിക്ക് വേരിയന്റിന് 1,09990 രൂപയാണ് വില. എന്നാല്‍ 128 ജിബി മോഡലിന് ഇപ്പോള്‍ വലിയ വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. വെറും 48650 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.

കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളെല്ലാം ചേര്‍ത്താണ് ഈ വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ 16 വാങ്ങാനാവുക. തീര്‍ച്ചയായും കുറഞ്ഞ വിലയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ നിരവധി പേരാണ് രംഗത്തുള്ളത്. അവര്‍ക്കെല്ലാം സന്തോഷം പകരുന്ന കാര്യമാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്.

നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 79900 രൂപയ്ക്ക് ഐഫോണ്‍ 16 ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാനാവും. എന്നാല്‍ മികച്ച ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ചിലൂടെ ഇപ്പോള്‍ ഐഫോണ്‍ 16 കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 26250 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭിക്കുക. ആപ്പിളിന്റെ ഏറ്റവും പുതിയ ലോഞ്ചിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ടാണിത്.

അതേസമയം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഫോണ്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ശ്രമിക്കുക. ഐഫോണ്‍ 12 മുതല്‍ 15 വരെയുള്ളവ അതിനായി ഉപയോഗപ്പെടുത്താം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണുകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളോ പോറലുകളോ ഇല്ലെന്ന് ഉറപ്പാക്കണം. എങ്കില്‍ ഏറ്റവും മികച്ച വില ലഭിക്കും.

അതേസമയം എക്‌സ്‌ചേഞ്ച് ലഭ്യമാവുന്നതോടെ 53650 രൂപയിലേക്ക് വില കുറയും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ ഡിസ്‌കൗണ്ടുകള്‍ വേറെയും ലഭിക്കും. ഇന്‍സ്റ്റന്റായി 5000 രൂപ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഇതോടെ ഐഫോണ്‍ 16 48650 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഇത്രയും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ 16 ആപ്പിളിന്റെ വെബ്‌സൈറ്റില്‍ പോലും ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ട് വേഗം തന്നെ ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+