ഐഫോണ്‍ 15 വാങ്ങാന്‍ നില്‍ക്കുകയാണോ? മറന്നേക്കൂ; ഐഫോണ്‍ 16 വാങ്ങാം, 4 കാരണങ്ങള്‍ ഇങ്ങനെ
മുംബൈ: ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചും 15 പ്ലസും കിടിലന്‍ ഫോണുകളാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ 15 വാങ്ങുന്നത് ലാഭകരമാണോ? തീര്‍ച്ചയായും വാങ്ങേണ്ടതില്ലെന്ന് മാത്രമേ പറയാനാവൂ. കാരണം സെപ്റ്റംബര്‍ ഒന്‍പതിന് ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങാന്‍ പോവുകയാണ്.
അതുകൊണ്ട് പഴയ ഫീച്ചറുകളുള്ള ഫോണുകള്‍ വാങ്ങുന്നത് അത്ര നല്ല തീരുമാനമല്ല. ഐഫോണ്‍ 16, 16 പ്ലാസ് മോഡലുകള്‍ ഇപ്പോഴുള്ള ആപ്പിള്‍ ഫോണുകളേക്കാള്‍ വലിയ അപ്‌ഗ്രേഡ് കൊണ്ടുവരുന്നുണ്ട്. ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് എ16 ബയോണിക് ചിപ്പാണ് ഉള്ളത്. ഇത് കരുത്തേറിയ ചിപ്പാണ്. ഐഫോണ്‍ 14 പ്രൊയ്‌ക്കൊപ്പമാണ് ഇവ പുറത്തിറങ്ങിയത്.

അതേസമയം ഐഫോണ്‍ പതിനഞ്ച് സീരീസിലെ പ്ലസ് മോഡല്‍ അടക്കമുള്ള സീരീസുകളില്‍ ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പ്രൊ മോഡലുകളിലാണ് ആപ്പിള്‍ അവതരിപ്പിച്ചത്. അതുകൊണ്ട് പ്രൊ മോഡലുകള്‍ക്ക് അടുത്തെത്താന്‍ പെര്‍ഫോമന്‍സില്‍ ഐഫോണ്‍ പതിനഞ്ചിനോ 15 പ്ലസിനോ സാധിച്ചിട്ടില്ല.
ഇത് പ്രധാന പോരായ്മയായി നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിരവധി പേര്‍ ഐഫോണ്‍ 15 ബേസ് താരതമ്യേന പെര്‍ഫോമന്‍സില്‍ പിന്നിലാണെന്നും കണ്ടെത്തിയിരുന്നു. ഇത്തവണ പക്ഷേ ആ പരാതികള്‍ എല്ലാം ആപ്പിള്‍ പരിഹരിക്കും. ഐഫോണ്‍ 15 ബേസ് മോഡലുകള്‍ക്ക് പെര്‍ഫോമന്‍സില്‍ അടക്കം പ്രൊ മോഡലിന് അടുത്ത് വരും.
ഐഫോണ്‍ പതിനാറില്‍ ഉറപ്പായും പെര്‍ഫോമന്‍സും മാറും. കാരണം ചിപ്‌സെറ്റ് എ18 ആണ് വരുന്നത്. ഇത് ബേസ് മോഡലിനും ലഭ്യമാവും. പല മോഡലുകള്‍ക്ക് വിവിധ തരം കോണ്‍ഫിഗറേഷനുകള്‍ ആപ്പിള്‍ ഉപയോഗിച്ചേക്കും. ഐഫോണ്‍ 16, പ്ലസ് മോഡലുകള്‍ എന്നിവ തമ്മില്‍ ജിപിയുവില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഉണ്ടാവുക. ഐഫോണ്‍ പതിനഞ്ച് ബേസ് മോഡലുകളെ അപേക്ഷിച്ച് ഇത് വലിയ മാറ്റമാണ്.
ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ക്ക് 8 ജിബി റാമാണ് ആപ്പില്‍ ഉപയോഗിക്കാന്‍ സാധ്യത. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവ ആവശ്യമാണ്. മുമ്പുള്ള ബേസ് മോഡലുകളില്‍ ആറ് ജിബി റാമാണ് ഉണ്ടായിരുന്നത്. ബേസ് മോഡലുകളില്‍ പ്രൊ ഫീച്ചറുകളും കൊണ്ടുവരുന്നുണ്ട്. ആക്ഷന്‍ ബട്ടനാണ് ഇതില്‍ പ്രധാനം.
അതേസമയം പുതിയ ക്യാമറ ബട്ടണ്‍ ഐഫോണ്‍ 16 സീരീസിലെ എല്ലാ മോഡലിനും ലഭ്യമാവും. ക്യാപ്ച്ചര്‍ ബട്ടണ്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുക. ടച്ച് ഫീച്ചറുകള്‍ ഉപയോഗിച്ച് വിവിധ തരത്തില്‍ ക്യാമറകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ആപ്പിള്‍ ഇന്റലിജന്‍സാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഐഫോണ്‍ പതിനാറ് സീരീസിലെ എല്ലാ ഫോണിലും ഇത് ലഭ്യമാവും.
ഇമോജികള്‍ ഉണ്ടാക്കുന്നതിന് ജെന്‍മോജി എന്ന ഫീച്ചര്‍ ഇതിലുണ്ടാവും. ചാറ്റ്ജിപിടിയും ഇതില്‍ ലഭ്യമാവും. എഐയില്‍ പ്രര്‍ത്തിക്കുന്ന സിരിയും ഐഫോണ്‍ പതിനാറ് സീരീസിലുണ്ടാവും. ഡിസൈനിലും കാര്യമായ മാറ്റങ്ങളുണ്ടാവും. ബേസ് വേരിയന്റുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും ലഭ്യമാക്കും.












Click it and Unblock the Notifications