ബ്ലാക്ക് ഫ്രൈഡേയിൽ ആപ്പിളിന്റെ ചാകര; ഐഫോൺ 16 വാങ്ങാൻ ആഗ്രഹമുണ്ടോ? വില വെറും 40,000 രൂപയിൽ താഴെ!
ആഗോള തലത്തിൽ എല്ലാം നേടിയ സ്‍മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ സ്വാധീനം വിപുലീകരിക്കുകയാണ്. രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയുടെ വ്യാപ്‌തിയും സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ അവരിപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കാൻ ധാരാളം ഓഫറുകളും നൽകി വരുന്നു എന്നതാണ് പ്രത്യേകത. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 മോഡലിന് പോലും വമ്പൻ കിഴിവ് നൽകി കൊണ്ടാണ് കമ്പനി ഉപഭോക്താക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.
ഇറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും മുൻ മോഡലുകൾ ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് കൂടുതൽ ആളുകൾ തേടിയെത്തുന്നതിന് കാരണമാവുന്നത്. അതുകൊണ്ട് തന്നെ അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. അത്തരത്തിൽ ഐഫോൺ 16, ഐഫോൺ 15 സീരീസിൽ ഉൾപ്പെട്ട ഫോണുകൾക്കും വലിയ രീതിയിൽ ആവശ്യക്കാരുണ്ട്. ഇപ്പോഴിതാ ഐഫോൺ 16ന് കിടിലൻ ഓഫറുകൾ ലഭ്യമാണ്.

രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്‌കാർട്ട്, ക്രോമ എന്നിവിടങ്ങളിൽ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിലൂടെ ഐഫോൺ 16 ഇപ്പോൾ 40,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. അതിനാൽ, നിങ്ങൾ ഒരു പഴയ ഐഫോണിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കുകയാണെങ്കിലോ ആപ്പിളിന്റെ ഇക്കോസിസ്‌റ്റത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ഈ ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
നിലവിൽ ആമസോൺ, ഫ്ലിപ്‌കാർട്ട്, ക്രോമ എന്നിവ എക്സ്ചേഞ്ച് ബോണസുകൾ, ബാങ്ക് ഡിസ്‌കൗണ്ടുകൾ, പ്രൊമോഷണൽ ഡീലുകൾ എന്നിവയിലൂടെ ഗണ്യമായ ലാഭം ആണ് ഉപഭോക്താക്കൾക്ക് ചെയ്യുന്നത്. അങ്ങനെ എല്ലാം ചേരുമ്പോൾ നിങ്ങൾക്ക് 40,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 16 ലഭ്യമാവും. ഈ ഓഫറുകൾ എന്തൊക്കെ ആണെന്നും എങ്ങനെ അത് പ്രയോജനപ്പെടുത്താമെന്നും അറിയാം.
ഐഫോൺ 16 ബ്ലാക്ക് ഫ്രൈഡേ സെയിൽ
ആമസോൺ: 13,000 രൂപയുടെ കിഴിവോടെ 66,900 രൂപയ്ക്കാണ് ആമസോണിൽ ഐഫോൺ 16 ലഭ്യമാവുക. പഴയ ഐഫോണുകൾ മാറ്റി പുതിയത് വാങ്ങുന്നവർക്ക് ആമസോൺ 47,650 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നൽകുന്നു. ഉദാഹരണത്തിന്, 128ജിബി സ്‌റ്റോറേജുള്ള കേടുപാടുകളില്ലാത്ത ഐഫോൺ 15 മാറ്റി വാങ്ങുമ്പോൾ 30,250 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതോടെ ഐഫോൺ 16-ന്റെ ഫലപ്രദമായ വില 36,650 രൂപയായി കുറയും. കൂടാതെ, ബാങ്ക് ഓഫറുകളിലൂടെ 4000 രൂപ വരെ അധികമായി ലാഭിക്കാനും സാധിക്കും.
ഫ്ലിപ്‌കാർട്ട്: ആമസോണിന് സമാനമായി, ഫ്ലിപ്‌കാർട്ടും പഴയ ഫോണുകൾക്ക് 57,400 രൂപ വരെ എക്സ്ചേഞ്ച് മൂല്യം വാഗ്‌ദാനം ചെയ്യുന്നു. ഫ്ലിപ്‌കാർട്ടിൽ 69,900 രൂപയാണ് ഐഫോൺ 16ന്റെ വില. പ്രവർത്തനക്ഷമമായ 128ജിബി ഐഫോൺ 15 മാറ്റി വാങ്ങുമ്പോൾ 27,450 രൂപ എക്സ്ചേഞ്ച് ബോണസായി നിങ്ങൾക്ക് ലഭിക്കും. അങ്ങനെ ഐഫോൺ 16ന്റെ വില 41,550 രൂപയാകും. കൂടാതെ 4000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും ചേരുമ്പോൾ 40,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 16 സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ക്രോമ: ഐഫോൺ 16-ന് മികച്ച ഓഫറുകൾ ക്രോമയിലും നൽകുന്നുണ്ട്. 66,490 രൂപയ്ക്ക് ലഭിക്കുന്ന ഐഫോൺ 16, യഥാർത്ഥ ലോഞ്ച് വിലയേക്കാൾ 13,000 രൂപയിലധികം കുറവാണ്. തിരഞ്ഞെടുത്ത കാർഡുകൾക്കുള്ള ബാങ്ക് ഓഫറുകൾ, ഡിസ്‌കൗണ്ട് കൂപ്പണുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവയെല്ലാം ചേരുമ്പോൾ ഐഫോൺ 16ന്റെ അന്തിമ വില ഈ പ്ലാറ്റ്‌ഫോമിൽ 39,990 രൂപയായി കുറയും. നവംബർ 30 വരെ ഈ പ്രത്യേക ഓഫറുകൾ ലഭ്യമാവും.












Click it and Unblock the Notifications