Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ കിടിലൻ ഓഫർ; അതും ഈ അടിപൊളി മോഡലിന്, ഐഫോൺ 16 കിട്ടും കുറഞ്ഞ വിലയിൽ?

കൊമേഴ്‌സ് സ്ഥാപനങ്ങളും നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിൽ ഘടകമാണ്.

സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ആപ്പിളിന്റെ പുതുമുഖം വന്നിട്ട് മാസം മൂന്ന് ആവുന്നേ ഉള്ളൂ. ഐഫോൺ 17 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവ് നൽകി വരുന്നുമുണ്ട്.

iphone16

എന്ന് കരുതി ബേസിക് മോഡലുകൾ വിൽപ്പന നടത്താതെ കെട്ടിക്കിടക്കുകയാണ് എന്ന ധാരണയൊന്നും ആർക്കും വേണ്ട. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആപ്പിൾ ഐഫോൺ 16 അടക്കമുള്ള ഓഫറുകൾക്ക് കമ്പനി നൽകി വരുന്ന ഓഫറുകൾ. നേരത്തെ ഐഫോൺ 16യുടെ വമ്പൻ വിലക്കുറവ് ക്രോമ പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ പുതുവർഷം വരെ നീട്ടാനാണ് കമ്പനിയുടെ തീരുമാനം. എന്താണ് ഐഫോൺ 16 മോഡലിന് ലഭിക്കുന്ന ഓഫറുകൾ എന്നും എത്ര രൂപ വരെ കുറയുമെന്നും നമുക്ക് നോക്കാം.

ഐഫോൺ 16 ഓഫർ

ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ 16 ഇപ്പോൾ ഇന്ത്യയിൽ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്. ക്രോമയുടെ നിലവിലുള്ള വിൽപ്പനയിലൂടെ ലഭിക്കുന്ന കിഴിവുകൾ, ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ വഴി 41,000 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം. ഇത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്നു.

നേരത്തെ പ്രഖ്യാപിച്ച ഈ ഓഫർ ഇപ്പോൾ ന്യൂയർ വരെ തുടരുമെന്നാണ് ലഭ്യമായ വിവരം. ഇന്ത്യയിൽ 79,900 രൂപയ്ക്ക് പുറത്തിറക്കിയ ഈ സ്‍മാർട്ട് ഫോണിന്, ക്രോമയിൽ നിലവിലെ ലിസ്‌റ്റ് വില 69,900 രൂപയാണ്. ഈ കുറഞ്ഞ വിലയ്ക്ക് പുറമെ, കൂടുതൽ ആനുകൂല്യങ്ങൾ അന്തിമമായ വില കാര്യമായി കുറയ്ക്കാൻ സഹായിക്കും.

നേരിട്ടുള്ള കിഴിവായി 3910 രൂപ ക്രോമ നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് ആനുകൂല്യവും ലഭ്യമാകും. എന്നാൽ ഇതിൽ എല്ലാം കൂടുതലായി ഏറ്റവും വലിയ ലാഭം എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെയാണ്. പഴയ സ്മാർട്ട്ഫോൺ മാറ്റി വാങ്ങുമ്പോൾ 16,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിന് പുറമെ 6000 രൂപ വരെ അധിക എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ ഓഫറുകളെല്ലാം ചേർത്ത് നോക്കുമ്പോൾ, ഐഫോൺ 16-ന് ഫലപ്രദമായ വില ഏകദേശം 40,990 രൂപയായി കുറയുന്നു എന്നതാണ് പ്രത്യേകത. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലിലെ ഈ ആകർഷകമായ ഓഫർ ക്രോമയുടെ ഫിസിക്കൽ സ്‌റ്റോറുകളിലും അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഈ പുതുവർഷത്തിൽ നല്ലൊരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്തുകൊണ്ടും ഇത് നല്ല ഓഫറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+