പുതുവർഷം ഒരു ആപ്പിൾ ഫോൺ വാങ്ങി തുടങ്ങിയാലോ? ഐഫോൺ 16 വൻ വിലക്കുറവിൽ..! എവിടെ കിട്ടും?
ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ അവരുടെ സ്വാധീനം വിപുലീകരിക്കുകയാണ്. രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയുടെ വ്യാപ്‌തിയും സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ അവരിപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കാൻ ധാരാളം ഓഫറുകളും നൽകി വരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 മോഡലിന് പോലും വമ്പൻ കിഴിവ് നൽകി കൊണ്ടാണ് കമ്പനി ഉപഭോക്താക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.
ഇറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും മുൻ മോഡലുകൾ ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് കൂടുതൽ ആളുകൾ തേടിയെത്തുന്നതിന് കാരണമാവുന്നത്. അതുകൊണ്ട് തന്നെ അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. അത്തരത്തിൽ ഐഫോൺ 16 പോലെയുള്ളവ കാലാതീതമായി ഇപ്പോഴും ഇപ്പോഴും വിപണിയിൽ വലിയ രീതിയിൽ ഡിമാൻഡ് ഉള്ള ഉത്പന്നമായി തല ഉയർത്തി നിൽക്കുകയാണ്.

ഇപ്പോഴിതാ ആപ്പിളിന്റെ മികച്ചൊരു മോഡലായ ഐഫോൺ 16യുടെ വില കുറച്ചിരിക്കുകയാണ്. രാജ്യത്ത് ഐഫോൺ 16 കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുകയാണ് എന്നും പറയാം. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ക്രോമ ഇപ്പോൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ആപ്പിൾ ഐഫോൺ 16 വിൽക്കുന്നത്. മികച്ച വിലക്കുറവിലാണ് ഫോൺ ലഭിക്കുക. എന്തൊക്കെയാണ് ഇതിന്റെ ഓഫറും വിലയും എന്ന് അറിയാം.
ഐഫോൺ 16 ക്രിസ്‌തുമസ് ഓഫർ
ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് കേവലം ഒരാഴ്‌ച മാത്രം ശേഷിക്കെ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ക്രോമ, ആപ്പിളിന്റെ ജനപ്രിയ മൊബൈൽ മോഡലായ ഐഫോൺ 16 സീരീസിന് ഇന്ത്യയിൽ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഡിസംബർ 15 മുതൽ 2026 ജനുവരി 4 വരെ ക്രോമയുടെ എല്ലാ സ്‌റ്റോറുകളിലും ഐഫോൺ 16 വെറും 40,990 രൂപ എന്ന വിലയിൽ ലഭ്യമാകും.
നേരത്തെ 69,900 വില വരുന്ന ഐഫോൺ 16, 40,990-ന് സ്വന്തമാക്കാൻ സാധിക്കുക എന്ന് വച്ചാൽ അത് ചെറിയ കാര്യമല്ല എന്നോർക്കണം. 3910 രൂപയുടെ നേരിട്ടുള്ള ക്യാഷ്ബാക്കും 3000 ബാങ്ക് ഡിസ്‌കൗണ്ടും ഈ വിലക്കുറവിൽ ഉൾപ്പെടുന്നു. ഈ ആകർഷകമായ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ഗണ്യമായ തുക ലാഭിക്കാൻ സാധിക്കും. പ്രത്യേകിച്ച് വർഷത്തിന്റെ അന്ത്യത്തിൽ ഒരു ഫോൺ സ്വന്തമാക്കി അടുത്ത വർഷം ശുഭകരമായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.
ഇനി മേൽപറഞ്ഞ ഓഫറുകൾ കൊണ്ട് മാത്രം തീർന്നെന്ന് നിങ്ങൾ കരുതേണ്ട. എന്തെന്നാൽ പഴയ മോഡലുകൾക്ക് 16,000 വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഉപയോഗിക്കുന്ന ഫോണിന് കേടുപാടുകളില്ലാതെ പൂർണമായി പ്രവർത്തിക്കുന്ന അവസ്ഥയിലായിരിക്കണം എന്ന് നിബന്ധനയുണ്ട്. കൂടാതെ, 6000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.
വാങ്ങിയാൽ മുതലാവില്ലേ?
പിന്നെ ഈ ഫോൺ പഴയതായി എന്ന് ആരും കരുതേണ്ട ആവശ്യമില്ല. കാരണം ഇത് ഇറങ്ങിയിട്ട് കേവലം ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുതിയ മോഡൽ ആയതുകൊണ്ട് തന്നെ ഏറ്റവും പുതിയ ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളുന്നു. ആപ്പിൾ 2029 വരെ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് പുതിയ ഫീച്ചറുകളോടുകൂടിയ ഐഒഎസ് അപ്‌ഡേറ്റുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിൾ എ18 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇത് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. നോട്ട്സ്, കീനോട്ട്സ്, ഐമെസ്സേജ്, മെയിൽ, ഫോട്ടോസ് തുടങ്ങിയ നേറ്റീവ് ആപ്ലിക്കേഷനുകളിലും മറ്റ് തേർഡ്-പാർട്ടി ആപ്ലിക്കേഷനുകളിലും ഇത് തടസമില്ലാതെ പ്രവർത്തിക്കും. ക്യാമറ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മികച്ച മാറ്റത്തോടെയാവും ഈ ഫോൺ എത്തുക എന്നും നിങ്ങൾ അറിയണം.












Click it and Unblock the Notifications