ആപ്പിളിനോടാണോടാ കളി; ആൻഡ്രോയിഡ് ഒക്കെ മാറിനിൽക്കും! ഐഫോൺ 16ന് ദീപാവലിക്ക് വൻ ഡിസ്‌കൗണ്ട്?
ആപ്പിൾ ഫോണുകളുടെ ഡിമാൻഡ് കുതിച്ചുയരുന്ന കാലഘട്ടമാണ് ഇത്. അവ ഇപ്പോൾ ഏത് മോഡൽ കൊണ്ടിട്ടാലും വാങ്ങാൻ ആളുള്ള സവിശേഷമായ സ്ഥിതിവിശേഷമാണ് ഉള്ളത്. പലപ്പോഴും ആളുകൾ ആപ്പിൾ ഫോണുകൾക്ക് പിന്നാലെ പായുന്നത് കാണുന്നത് കൊണ്ട് തന്നെയാവാം പല തരത്തിലുള്ള ഡിസ്‌കൗണ്ട്, വിലക്കുറവ് എന്നിവ കമ്പനി നൽകുന്നു. അത് മുതലെടുക്കാനുള്ള തിരക്കാണ് പലയിടത്തും ദൃശ്യമാവുന്നത്.
ശരിക്കും പറഞ്ഞ മറ്റാർക്കും ഇല്ലാത്ത സവിശേഷതകൾ കൊണ്ട് തന്നെയാണ് മൊബൈൽ ഫോൺ പ്രേമികൾ ആപ്പിളിന് പിന്നാലെ തന്നെ കൂടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഐഫോൺ സ്വന്തമാക്കണം എന്നാഗ്രഹിക്കാത്തവർ വളരെ വിരളമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിൾ അനുദിനം അവരുടെ മാർക്കറ്റുകൾ വ്യാപിപ്പിക്കുകയും വിൽപ്പന കൂട്ടുകയുമാണ്.

മുൻപ് ഐഫോൺ മോഡലുകൾ ഒക്കെ സാധാരണക്കാർക്ക് അന്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നതൊക്കെ മാറി മറിഞ്ഞിരിക്കുന്നു. ഏതൊരാൾക്കും ഇത്തരം ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട് എന്നതാണ് പ്രധാന വസ്‌തുത. ആപ്പിൾ വിലയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾക്ക് അപ്പുറം ഇന്നത്തെ കാലത്തെ ഇഎംഐ പോലെയുള്ള സംവിധാനങ്ങളും അതിന് കാരണമായി.
പുതിയ മോഡലുകൾ വരുന്നുണ്ടെങ്കിലും ഐഫോണിന്റെ മുൻ മോഡലുകൾക്ക് ഇപ്പോഴും പഴയ സ്കോപ് അതേപടി നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അവരുടെ മോഡലുകളുടെ വിൽപ്പന കുതിച്ചുയരുകയും ചെയ്‌തു, മാത്രമല്ല പുതിയ മോഡലുകൾ അവയെ ബാധിക്കുന്നേ ഇല്ല. ഇപ്പോഴിതാ ഐഫോൺ 16 സീരീസിന് കിടിലം വിലക്കുറവ് ലഭ്യമാക്കിയിട്ടുണ്ട്.
വരാനിരിക്കുന്നത് ദീപാവലി ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഈ വർഷം ഒക്ടോബർ ഇരുപതിനാണ് ദീപാവലി വരുന്നത്. അതായത് ഇനി നാല് ദിവസം കൂടി സഹിക്കുന്നു എന്നർത്ഥം. ദീപാവലി കാലത്ത് എല്ലാ ഇ കൊമേഴ്‌സ് സൈറ്റുകളും കണക്കില്ലാത്ത ഓഫറുകൾ നൽകി വരാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. അത് ഐഫോൺ 16 ബേസ് മോഡലിൽ ആണെന്ന് മാത്രം. അതിന്റെ ഓഫറും മറ്റ് വിവരങ്ങളും അറിയാം.
ഐഫോൺ 16 ദീപാവലി ഓഫർ
ഈ ഓഫർ സമയത്ത് ഐഫോൺ 16 ന് വീണ്ടും വലിയ കിഴിവ് ലഭിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ ഫോണിന്റെ വില ഇപ്പോൾ ഏകദേശം 70,000 ആണെങ്കിലും, ദീപാവലി കാലത്ത് നിങ്ങൾക്ക് 60,000-ൽ താഴെ വിലയ്ക്ക് ഇത് വാങ്ങാം. മുൻ മോഡലുകളിൽ ഇല്ലാത്ത എഐ അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾ ഈ ആപ്പിൾ സ്‌മാർട്ട്‌ഫോണിൽ ഉണ്ട് എന്നതാണ് ഓർക്കേണ്ട കാര്യം. കൂടാതെ, ഫോണിന് നിരവധി അപ്‌ഗ്രേഡുകളുമുണ്ട്.
കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 16 മോഡൽ 79,900 രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. എന്നാൽ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതോടെ കമ്പനി പഴയ മോഡലിന്റെ വില 10,000 രൂപ കുറച്ചു, ഇതോടെ വില 69,900 എന്ന നിലവാരത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബാംഗ് ദീപാവലി വിൽപ്പനയ്ക്കിടെ, ഈ ഫോണിന് കൂടുതൽ ഓഫറുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഫോൺ വെറും 57,999 രൂപയ്ക്ക് വാങ്ങാം.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്‌കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications