Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 16 42000 രൂപയ്ക്ക് വാങ്ങാം, ആപ്പിളിന്റെ ലേറ്റസ്റ്റ് ഓഫര്‍; ട്രേഡ് ഇന്‍ ലഭ്യമാവും ഇങ്ങനെ

ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 16 പുറത്തിറങ്ങിയതിന് പിന്നാലെ കിടിലന്‍ ഓഫറുകള്‍. ഐഫോണ്‍ 16 വാങ്ങാനായി കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളാണ് ഇപ്പോള്‍ ആപ്പിള്‍ നല്‍കുന്നത്. ഈ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ 16 വാങ്ങാന്‍ സാധിക്കും.

മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം ഐഫോണ്‍ 16ല്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത് എല്ലാ ഫോണുകള്‍ക്കും ലഭിക്കുന്ന ഓഫറുകള്‍ അല്ല. ഐഫോണുകള്‍ക്ക് മാത്രമാണ് ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാവുക. നിങ്ങളുടെ ഐഫോണ്‍ 12 മുതല്‍ 15 വരെയുള്ള സീരീസുകള്‍ എക്‌സ്‌ചേഞ്ചിനായി നല്‍കാവുന്നതാണ്.

iphone-16-trade-in-offer

ആപ്പിള്‍ ഈ എക്‌സ്‌ചേഞ്ച് ഓഫറിനെ ട്രേഡ് ഇന്‍ പ്രോഗ്രാം എന്നാണ് വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ പഴയ ഐഫോണ്‍ ട്രേഡ് ചെയ്യാനുള്ള ഓപ്ഷനാണ് ആപ്പിള്‍ നല്‍കുന്നത്. നിങ്ങളുടെ പഴയ ഡിവൈസിന് കൂടുതല്‍ തുക ആപ്പിളിന്റെ ട്രേഡ് ഇന്നില്‍ ലഭിക്കും. അതായത് ഐഫോണ്‍ പതിനാറ് വാങ്ങുമ്പോള്‍ ഈ ഓപ്ഷന്‍ ആപ്പിള്‍ സ്റ്റോറുകളില്‍ ഉപയോഗപ്പെടുത്തുക.

ഐഫോണിന്റെ മോഡലുമായി വില ഒത്തുനോക്കുക. ആപ്പിള്‍ സ്റ്റോറില്‍ ഓണ്‍ലൈനായി ഇക്കാര്യം ചെയ്യാവുന്നതാണ്. അങ്ങനെ പരിശോധിക്കുമ്പോള്‍ പഴയ ഫോണിന് എത്ര തുക വരെ ലഭിക്കുമെന്ന് അറിയാന്‍ സാധിക്കും. ഇനി നിങ്ങളുടെ എഫോണ്‍ ഇത്തരത്തില്‍ ട്രേഡ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, കമ്പനി അത് സൗജന്യമായി റീസൈക്കിള്‍ ചെയ്ത് തരും.

ഐഫോണ്‍ 16ന് വില 79900 രൂപയാണ്. ഇത് 128 ജിബിയുടെ ബേസ് മോഡല്‍ നിരക്കാണ്. സെപ്റ്റംബര്‍ 13 മുതല്‍ പ്രീ ഓര്‍ഡറില്‍ ഇവ ലഭ്യമാകും. വെള്ളിയാഴ്ച്ച വൈകീട്ട് 5.30 മുതലാണ് പ്രീ ഓര്‍ഡര്‍ ആരംഭിക്കുക. സെപ്റ്റംബര്‍ 20 മുതല്‍ വില്‍പ്പന ആരംഭിക്കും. ഐഫോണ്‍ 12, 13, 14, 15 മോഡലുകളെല്ലാം ട്രേഡ് ഇന്നിനായി ഉപയോഗിക്കാം.

നിങ്ങളുടെ 128 ജിബി മോഡലിനാണ് ഈ ഓഫര്‍ ലഭ്യമാവുക. ഐഫോണ്‍ പതിനഞ്ച് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടാണ് ലഭിക്കുക. നിലവില്‍ 69900 രൂപയാണ് വില. ഐഫോണ്‍ 16 വാങ്ങുമ്പോള്‍ ഇവ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 37900 രൂപ വരെ ലഭിക്കും. ഇതോടെ 42000 രൂപയ്ക്ക് ഐഫോണ്‍ 16 ബേസ് മോഡല്‍ വാങ്ങാന്‍ സാധിക്കും.

ഐഫോണ്‍ 15 നിങ്ങളുടെ കൈവശമില്ലെങ്കില്‍ സങ്കടപ്പെടേണ്ട കാര്യമില്ല. ഐഫോണ്‍ പതിനാലിനും മികച്ച ട്രേഡ് ഇന്‍ ഓപ്ഷന്‍ നല്‍കുന്നുണ്ട് ആപ്പിള്‍ നിലവില്‍ 59900 രൂപയ്ക്കാണ് ഐഫോണ്‍ 14 വില്‍ക്കുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ച് തുകയായി 32100 രൂപ വരെ ഐഫോണ്‍ 14ന് ലഭിക്കും. ഈ ഡിസ്‌കൗണ്ട് വരുന്നതോടെ 47800 രൂപയ്ക്ക് ഐഫോണ്‍ 16 വാങ്ങാനാവും.

ഐഫോണ്‍ 13, 12 സീരീസിനും ആപ്പിള്‍ മികച്ച ഡിസ്‌കൗണ്ട് തന്നെ നല്‍കുന്നുണ്ട്. ഐഫോണ്‍ പതിമൂന്നാണ് ട്രേഡ് ഇന്‍ ചെയ്യുന്നതെങ്കില്‍ 31000 രൂപ വരെ ലഭിക്കും. 48900 രൂപയ്ക്ക് ഐഫോണ്‍ 16 വാങ്ങാനാവും. അതേസമയം ഐഫോണ്‍ 12 ആണെങ്കില്‍ 20000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് തുകയായി ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+