ആപ്പിൾ വീണ്ടും ഞെട്ടിക്കുകയാണല്ലോ; ഐഫോൺ 16 വെറുതെ കൊടുക്കുന്നതല്ലേ ഭേദം, അത്രയ്ക്ക് വിലക്കുറവ്
ഇന്ത്യക്കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഫോണിന്റെ പിന്നാലെയാണ്. അല്ലെങ്കിലും പണ്ട് തന്നെ വലിയൊരു കമ്പം നമ്മുടെ നാട്ടുകാർക്ക് ഈ ഫോണിനോട് ഉണ്ട്. എന്നാൽ പുതിയ മോഡലിന്റെ വരവോടെ വിപണിയിൽ എങ്ങും ഐഫോണിനെ കുറിച്ച് മാത്രമേ കേൾക്കാനുള്ളൂ. വലിയ വിലയാണ് ഈ ഫോണുകൾക്ക് ഉള്ളതെങ്കിലും ഇഎംഐ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ ഫോൺ സ്വന്തമാക്കുക എന്നതാണ് നമ്മുടെ നാട്ടുകാരുടെ ഒരു രീതി.
എന്നാൽ ഇനി ഇത്തരം ഉയർന്ന വിലയെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്നതാണ് ഏറ്റവും ഒടുവിൽ വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോണിന്റെ വിപണിയിലുള്ള ഏറ്റവും മുന്തിയ മോഡലായ ഐഫോൺ 16 സീരീസ് വിപണിയിൽ അവതരിപ്പിച്ച ശേഷം ഒരുപാട് കിഴിവുകളും ഉത്സവകാല ഓഫറുകളും നാം കണ്ടതാണ്.

ഇപ്പോഴിത് ഇറങ്ങിയിട്ട് ഒരുമാസം തികയും മുൻപേ ഈ സീരീസിലെ ബേസിക് മോഡലിന് ഞെട്ടിക്കുന്ന വിലക്കുറവാണ് ലഭ്യമായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഈ ഓഫർ ലഭ്യമാവുക. ഇതിലൂടെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ആപ്പിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് വണ്ടർ ഫോൺ ലഭ്യമാവും എന്നതാണ് പ്രത്യേകത.
ഐഫോൺ 16: ഓഫുകൾ ഇങ്ങനെ
ഐഫോൺ വകഭേദങ്ങൾ പലതിനും മികച്ച ഓഫറുകൾ ഉണ്ടെങ്കിലും ഏറ്റവും പുതിയ മോഡൽ എന്ന നിലയിൽ ഐഫോൺ 16 സീരീസ് തന്നെയാണ് അതിൽ ശ്രദ്ധാ കേന്ദ്രം. പകുതി വിലയ്ക്ക് എക്സ്ചേഞ്ച് ഓഫറൊടെയാണ് ഫോൺ ലഭ്യമാവുക. ഇതിനായി നിങ്ങളുടെ കൈവശമുള്ള ഐഫോൺ 15 പ്ലസ് മോഡൽ നൽകിയാൽ മാത്രം മതി. ഫോൺ മികച്ച കണ്ടീഷനിൽ ഉള്ളത് കൂടിയാവണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിലവിൽ ഐഫോൺ 16 മോഡൽ 128 ജിബി ആമസോണിൽ 79,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 35,050 രൂപ വരെ ലാഭിക്കാൻ കഴിയും എന്നതാണ് പ്രധാന കാര്യം, ഇതോടെ ആകെ വില 44,850 രൂപയായി കുറയ്ക്കാം. ഇതിന് പുറമേ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3995 രൂപ വരെ കിഴിവ് ലഭിക്കും. ഇതിലൂടെ ഐഫോൺ 16ന്റെ അന്തിമ വില വെറും 40,855 രൂപയായി കുറയും.
ഐഫോൺ 16: ഫീച്ചറുകൾ
ഫോണിൽ ആപ്പിൾ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്, മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം കടുപ്പമേറിയതാണെന്ന് പറയപ്പെടുന്ന സെറാമിക് ഷീൽഡ് മെറ്റീരിയലാണ് നിലവിൽ സ്‌ക്രീൻ പരിരക്ഷക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫോണിനെ വീഴ്‌ചകളുടെ ആഘാതത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും. പുതിയ എ18 ചിപ്പ് ഉപയോഗിച്ചാണ് ആപ്പിൾ ഐഫോൺ 16 സീരീസിലെ മോഡലുകൾ എല്ലാം പ്രവർത്തിക്കുന്നത്.
48എംപി പ്രൈമറി സെൻസറും, 12എംപി അൾട്രാ വൈഡ് ലെൻസും ഈ ഫോണിന് കരുത്ത് പകരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഐഫോൺ 16 ബേസിക് വേരിയന്റിലും ആക്ഷൻ ബട്ടൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആപ്പിൾ നൽകിയിട്ടുണ്ട്. ഇത് ഐഫോണിൽ വരുത്തുന്ന നിർണായക മാറ്റമാണ്. കൂടാതെ ഈ മോഡലിൽ ബാറ്ററി ശേഷിയും കമ്പനി ഉയർത്തിയിട്ടുണ്ട്.












Click it and Unblock the Notifications