Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പട കേമാ ആപ്പിൾ കുട്ടാ..; ആമസോണിൽ ഉഗ്രൻ ഓഫറല്ലേ തരുന്നത്, ഐഫോൺ 16 മോഡലിന് വില പകുതിയാവും?

ആപ്പിൾ ശക്തമായി വിപണിയിൽ പിടിമുറുക്കിയതോടെ തിരിച്ചടി നേരിടുന്നത് സാംസങ് പോലെയുള്ള ആൻഡ്രോയിഡ് മോഡലുകൾക്കാണ്. മുൻപൊക്കെ ഇന്ത്യക്കാരുടെ വിദൂര സ്വപ്‌നങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഐഫോൺ ഇപ്പോൾ വലിയ കൈയകലത്തിൽ അല്ലെന്നതാണ് അവയുടെ ഡിമാൻഡ് വർധിപ്പിക്കുന്നത്. വലിയ വിലയെന്ന് എതിരാളികൾ പരിഹസിക്കുമ്പോഴും കിടിലൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ ആപ്പിൾ ഒട്ടും മടി കാണിക്കുന്നില്ല.

ആപ്പിൾ നേരിട്ട് നൽകുന്ന ഓഫറുകളേക്കാൾ ഒരുപക്ഷേ ജനങ്ങൾക്ക് പ്രിയം ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികൾ ഇടയ്ക്കിടെ കൊണ്ട് വരുന്ന ഓഫറുകളാണ്. ശരിക്കും പറഞ്ഞാൽ ഇ കൊമേഴ്‌സ് രംഗത്ത് ഓഫറുകൾ ഇല്ലാതെ നിലനിൽപ്പില്ലെന്ന ഘട്ടം വരെ വന്നെത്തിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. അത് ആമസോൺ ആയാലും ഫ്ലിപ്‌കാർട്ട് ആയാലും ഒരുപോലെ തന്നെയാണ്.

iphone16

ഇപ്പോഴിതാ ആഗോള തലത്തിൽ ആപ്പിൾ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസിനും കണ്ണ് തള്ളിക്കുന്ന ഓഫറുകളാണ് നിലവിലുള്ളത്. ഈ സീരീസിലെ ഒട്ടുമിക്ക മോഡലുകളും വലിയ വിൽപ്പന കണക്കുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ആമസോൺ തങ്ങളുടെ അടുത്ത അടവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇത്തവണ നേരിട്ടുള്ള ഡിസ്‌കൗണ്ട് വഴിയാണ് ഉപഭോക്താക്കൾക്ക് ഗുണം കിട്ടുക.

അതിൽ പ്രധാനമായും ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് തന്നെയാണ് നിങ്ങൾക്ക് ഗുണമാവുക. എന്നാൽ അതിനൊപ്പം തന്നെ വിവിധ ബാങ്ക് കാർഡുകളുടെ ഓഫറുകൾ, എക്സ്ചേഞ്ച് ഓഫർ എന്നിവ കൂടി ചേർത്താൽ നിലവിലെ വിലയിൽ നിന്ന് ഫോൺ പകുതി വിലയ്ക്ക് പോക്കറ്റിൽ ആക്കാൻ കഴിയുമെന്നതാണ് വസ്‌തുത. എങ്കിലും ഇതിനൊക്കെ അൽപ്പം നിബന്ധനകൾ പാലിക്കേണ്ടി വരും.

ആപ്പിൾ ഐഫോൺ 16: ഓഫറുകൾ ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും പുതിയ മാർക്യൂ മോഡലും ആപ്പിൾ ഇൻ്റലിജൻസ് പിന്തുണയോട് കൂടി എത്തുന്ന വേരിയന്റുമായ ഐഫോൺ 16 നിലവിൽ അതിന്റെ ഏറ്റവും കുറഞ്ഞ വിലകളിൽ ഒന്നിനാണ് ആമസോണിൽ സാക്ഷ്യം വഹിക്കുന്നത്. ആദ്യമായാണ് ആമസോൺ ഐഫോൺ 16ന്റെ വില നിബന്ധനകളില്ലാതെ വെട്ടികുറയ്ക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഓഫറിനുണ്ട്,

നേരത്തെ ലിസ്‌റ്റ് ചെയ്‌തിരുന്ന വിലയായ 79,900 രൂപയിൽ നിന്ന് 77,900 രൂപയായാണ് അവർ കുറച്ചിരിക്കുന്നത്. ബാങ്ക് കാർഡുകളോ എന്തെങ്കിലും തരത്തിലുള്ള വൗച്ചറുകളുടെയോ സഹായമില്ലാതെ നിങ്ങൾക്ക് യഥേഷ്‌ടം ഈ ഡിസ്‌കൗണ്ട് വാങ്ങിയെടുക്കാം. എന്നാൽ ഈ ഫോണിന്റെ ഓഫറുകൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല എന്നതാണ് സത്യം.

ആമസോൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് ബാങ്ക് കിഴിവുകളും നൽകി വരുന്നുണ്ട്. എസ്ബിഐ അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ ഉടമകൾക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അർഹതയുണ്ട്. ഇതിലൂടെ ആകെ കിഴിവ് 7,000 രൂപയാവും. കൂടാതെ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് ഐഫോൺ 16 പകുതി വിലയ്ക്ക് വാങ്ങാൻ കഴിയും.

ഐഫോൺ 16: ഫീച്ചറുകൾ

ഒട്ടേറെ പ്രത്യേകതകൾ, ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടെയുമായാണ് ഈ ഫോൺ സെപ്റ്റംബർ മാസത്തിൽ വിപണി തൊട്ടത്. എ18 ബയോണിക് ചിപ്പാണ് ആപ്പിളിന്റെ ഈ ഫോണിന് കരുത്ത് പകരുന്നത്. ഫോണിൽ ഭേദപ്പെട്ട എച്ച്‌ഡിആറും കുറഞ്ഞ ലൈറ്റിലും മികച്ച പ്രകടനവുമുള്ള 48എംപി ഫ്യൂഷൻ ക്യാമറ ലഭ്യമാണ്. 12എംപി അൾട്രാവൈഡ് സെൻസറും ഇതിലുണ്ട്. ബാറ്ററി ശേഷിയിൽ ഉൾപ്പെടെ മികച്ച പ്രകടനം ഫോൺ വാഗ്‌ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+