ആപ്പിൾ ഡിസ്‌കൗണ്ട് കേട്ട് ഞാൻ ഞെട്ടി മാമാ; ഐഫോൺ 16ന് അഡാർ ഓഫർ, 16,000 രൂപ കുറയും, പക്ഷേ ഒരു നിബന്ധന
ഇന്ത്യൻ വിപണിയിൽ ശക്തമായ വിൽപ്പന കണക്കുകളുമായി ആപ്പിൾ കുതിച്ചുയരുകയാണ്. മുൻപൊക്കെ ആൻഡ്രോയിഡിന്റെ നിഴലിൽ മാത്രമായി ഒതുങ്ങിപോയിരുന്ന ആപ്പിളിന്റെ വിവിധ മോഡലുകൾ ഇപ്പോൾ താരതമ്യേന മുൻനിരയിൽ തന്നെ എത്തിയിരിക്കുകയാണ്. വമ്പൻ വിൽപ്പനയാണ് വിവിധ മോഡലുകൾക്ക് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയ പ്രീമിയം വേർഷൻ മുതൽ മുൻകാല മോഡലുകൾ വരെയുണ്ട്.
അടുത്തകാലത്തായി വിൽപ്പന കണക്കുകളിൽ ഞെട്ടിച്ച മോഡലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 16 സീരീസ്. ഏത് ഫോണിനായാലും ആപ്പിൾ ഒരു മടിയും കൂടാതെ ഓഫറുകൾ പ്രഖ്യാപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കി കൊണ്ടാണ് ഇത്തരം ഓഫറുകൾ നിലവിൽ വരുന്ന എന്ന പ്രത്യേകത കൂടിയുണ്ട്.

നേരത്തെ ഐഫോൺ 15 മുതൽ അങ്ങോട്ട് സീരീസുകളുടെ വിൽപ്പനയെ വലിയ രീതിയിൽ ബാധിച്ചത് ഇത്തരം ഡിസ്‌കൗണ്ടുകൾ തന്നെയാണെന്ന് നിസംശയം പറയാം. പലപ്പോഴും ഉത്സവകാലത്തും വിശേഷ ദിവസങ്ങളിലും ആപ്പിൾ നൽകുന്ന ഡിസ്‌കൗണ്ടുകൾ പല കമ്പനികൾക്കും സ്വപ്‌നം മാത്രമായിരുന്നു. ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കാതെ ആപ്പിൾ ഈ ക്രിസ്‌മസ് കാലത്തും രംഗത്ത് വന്നിരിക്കുകയാണ്.
അവരുടെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലെ ഏറ്റവും മുന്നിൽ തന്നെയുള്ള ഐഫോൺ 16 ആണ് ഇത്തവണ ഓഫർ ലഭിക്കുന്ന മോഡൽ. ഈ സീരീസിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ അടിസ്ഥാന വേരിയന്റ് വമ്പൻ വിലക്കുറവിലാണ് നിങ്ങൾക്ക് വാങ്ങാൻ കഴിയുക. ഏകദേശം 16000 രൂപയോളം ഒറ്റയടിക്ക് ഈ ഡീലിൽ നിങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഐഫോൺ 16 ഡിസ്‌കൗണ്ട് ഓഫറുകൾ ഇങ്ങനെ
ആപ്പിളിന്റെ എക്‌സ്‌ക്ലൂസീവ് ക്രിസ്‌മസ് കാർണിവൽ വിൽപ്പനയുടെ ഭാഗമായി ഐഫോൺ 16ന് ഏകദേശം 16,000 രൂപ വരെയുള്ള കിഴിവ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു, എന്നാൽ ഇതിലൊരു ട്വിസ്റ്റ് കൂടിയുണ്ട്. അത് മറ്റൊന്നുമല്ല ഓഫർ ഇന്ന് അഥവാ ഡിസംബർ 26-ന് അവസാനിക്കും എന്നതാണ്. അതായത് നിങ്ങൾക്ക് ഇത്രയും നല്ലൊരു ഓഫർ സ്വന്തമാക്കാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്.
ഐഫോൺ 16 പുറത്തിറക്കിയപ്പോൾ അതിന്റെ പ്രാരംഭ വില 79,900 രൂപയായിരുന്നു. എന്നാൽ ഇമാജിനിലെ നിലവിലെ വിൽപ്പനയിൽ ഇത് 3,500 രൂപ കിഴിവിൽ നിങ്ങൾക്ക് ഇത് വെറും 76,400 രൂപയ്ക്ക് വാങ്ങാം. ഇത് മാത്രമല്ല ഓഫർ എന്നുകൂടി ഓർക്കണം. നിങ്ങൾ ഒരു എസ്ബിഐ, ഐസിഐസിഐ അല്ലെങ്കിൽ കൊട്ടക് ബാങ്ക് ഉപഭോക്താവാണെങ്കിൽ, നിങ്ങൾക്ക് 4,000 രൂപ വരെ ലാഭിക്കാം, ഇത് വില 72,400 രൂപയായി കുറയ്ക്കും.
കൂടാതെ നിങ്ങളുടെ കൈവശം ഒരു പഴയ ഫോൺ ഉണ്ടെങ്കിൽ, വിലയിൽ നിന്ന് 8,000 രൂപ വരെ അധികമായി നിങ്ങൾക്ക് അത് ട്രേഡ് ചെയ്യാനും അന്തിമ വിലയിൽ മൊത്തം 16000 രൂപയുടെ വരെ കിഴിവ് കാണാൻ കഴിയുകയും ചെയ്യും. ഏറ്റവും ഉയർന്ന എക്സ്ചേഞ്ച് മൂല്യം ലഭിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഈ ഫോൺ വെറും 64,400 രൂപയ്ക്ക് വാങ്ങാൻ കഴിയും.












Click it and Unblock the Notifications