Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഡാ, വേറെ ലെവൽ ഡാ; ഐഫോൺ 16യുടെ വില കേട്ടാൽ ബോധം പോവും! 18,000 രൂപയുടെ ലാഭമോ?

ഇന്ത്യയിൽ ശക്തമായ വിൽപ്പന കണക്കുകളുമായി ആപ്പിൾ കുതിച്ചുയരുകയാണ്. മുൻപൊക്കെ ആൻഡ്രോയിഡിന്റെ നിഴലിൽ മാത്രമായി ഒതുങ്ങിപോയിരുന്ന കമ്പനിയുടെ വിവിധ മോഡലുകൾ ഇപ്പോൾ താരതമ്യേന മുൻനിരയിൽ തന്നെ എത്തിപ്പെട്ട സാഹചര്യമാണ്. വമ്പൻ വിൽപ്പനയാണ് വിവിധ മോഡലുകൾക്ക് നടന്നു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയ പ്രീമിയം വേർഷൻ മുതൽ മുൻകാല മോഡലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇത്രയൊക്കെ വെറൈറ്റി മോഡലുകൾ ഉണ്ടായിട്ടും വിൽപ്പന കണക്കുകളിൽ ഞെട്ടിച്ച മോഡലാണ് ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 16 സീരീസ്. ഏത് ഫോണിനായാലും ആപ്പിൾ ഒരു മടിയും കൂടാതെ ഓഫറുകൾ പ്രഖ്യാപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്റെ കുതിപ്പിന് പിന്നിൽ. വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കി കൊണ്ടാണ് ഇത്തരം ഓഫറുകൾ നിലവിൽ വരുന്നത് എന്ന് നിങ്ങൾ ഓർക്കണം.

appleiphone16

എല്ലാ മോഡലുകൾക്കും നിലവിൽ കമ്പനി നല്ല ഓഫർ നൽകുന്നുണ്ട്, അതിലുപരി മറ്റ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ അതിലേറെ ഓഫറുകൾ നൽകുന്നു. ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് തന്നെയാണ് നിങ്ങൾക്ക് ഗുണമാവുക. എന്നാൽ അതിനൊപ്പം തന്നെ വിവിധ ബാങ്ക് കാർഡുകളുടെ ഓഫറുകൾ, എക്സ്ചേഞ്ച് ഓഫർ എന്നിവ കൂടി ചേർത്താൽ നിലവിലെ വിലയിൽ നിന്ന് ഫോൺ പകുതി വിലയ്ക്ക് പോക്കറ്റിൽ ആക്കാൻ കഴിയുമെന്നതാണ് വസ്‌തുത.

കമ്പനിയുടെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലെ ഏറ്റവും മുന്നിൽ തന്നെയുള്ള ഐഫോൺ 16 ആണ് ഇത്തവണ ഓഫർ ലഭിക്കുന്ന വേരിയന്റ്. ഈ സീരീസിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ അടിസ്ഥാന വേരിയന്റ് വമ്പൻ വിലക്കുറവിലാണ് നിലവിൽ ആമസോണിൽ വാങ്ങാൻ കഴിയുക. ഏകദേശം 18000ത്തിൽ അധികം രൂപയോളം ഒറ്റയടിക്ക് ഈ ഡീലിൽ നിങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഐഫോൺ 16 ആമസോൺ ഡിസ്‌കൗണ്ട്

കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ പുറത്തിറക്കിയതാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡൽ. 79,900 രൂപയുടെ പ്രാരംഭ വിലയ്ക്ക് ആയിരുന്നു ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ വേരിയന്റ് ആമസോണിൽ 66,900 രൂപയ്ക്ക് ലഭ്യമാണ്, അതായത് 13,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭിക്കുമെന്ന് അർത്ഥം. എന്നാൽ അതുകൊണ്ട് തീർന്നെന്ന് കരുതേണ്ട.

കൂടാതെ ബാങ്ക് ഓഫറുകൾ നിങ്ങൾക്ക് വേറെയും ലഭ്യമാവും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 5,750 അധിക കിഴിവ് കൂടി നിങ്ങൾക്ക് ലഭിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം, അതായത് നിങ്ങളുടെ നേരിട്ടുള്ള ഡിസ്‌കൗണ്ട് അതിലൂടെ 18,000 കടക്കുമെന്ന് അർത്ഥം. കൂടാതെ, നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിൽ കൈമാറ്റം ചെയ്യുന്നത് വഴി നിങ്ങൾക്ക് കൂടുതൽ വിലക്കുറവ് ആസ്വദിക്കാം.

എങ്കിലും അത് അത്ര എളുപ്പമല്ല. നിങ്ങളുടെ കൈവശമുള്ള പഴയ മോഡൽ ഐഫോൺ, നല്ല രീതിയിൽ വർക്കിംഗ് കണ്ടീഷനിൽ ഉള്ളതാണെങ്കിൽ തക്കതായ വില കമ്പനി തന്നെ നൽകും. അങ്ങനെ വരുമ്പോൾ ഫോണിന്റെ അന്തിമ വിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാവും. ദീപാവലി കഴിഞ്ഞിട്ടും ഓഫർ നിലനിർത്തിയ ആമസോണിന്റെ മനസ് മാറുന്നതിന് മുൻപ് ഈ ഫോൺ സ്വന്തമാക്കുന്നത് ആയിരിക്കും ഏറ്റവും നല്ല കാര്യം.

ഐഫോൺ 16 ഫീച്ചറുകൾ

എ18 ബയോണിക് ചിപ്പാണ് ഐഫോൺ 16-ൽ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും ഇതിനുണ്ട്. ഫോട്ടോഗ്രാഫിക്കും വീഡിയോയ്ക്കുമായി ഉപയോക്താക്കൾക്ക് കുറുക്കുവഴികൾ നൽകുന്ന പുതിയ ക്യാമറ കൺട്രോൾ ബട്ടണാണ് മോഡലിലെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ. പിന്നിൽ, 12 എംപി അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48 എംപി ഫ്യൂഷൻ പ്രൈമറി ക്യാമറയാണ് ലഭിക്കുന്നതെങ്കിൽ മുന്നിൽ 12 എംപി ക്യാമറ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+