ആപ്പിളിന്റെ മറ്റൊരു അടവ്; ഐഫോൺ 16യുടെ ഡിസ്‌കൗണ്ട് കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും, വില എത്ര?
ആപ്പിളിന് ഇന്ത്യയിൽ പരിചയപ്പെടുത്തലോ അല്ലെങ്കിൽ ഒരു ആമുഖമോ ഇന്നത്തെ കാലത്ത് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അത്രയധികം നമ്മുടെ നാട്ടിൽ ആപ്പിളിന്റെ പേര് അറിയപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പലപ്പോഴും ആൻഡ്രോയിഡ് ഫോണുകൾക്ക് മുകളിൽ ആപ്പിളിന്റെ സ്വീകാര്യത എത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അടുത്തകാലത്തായി സംഭവിച്ചത് മറ്റൊന്നുമല്ല ആപ്പിൾ അടിമുടി മാറിയെന്നതാണ്. അവരുടെ രീതികൾ എല്ലാം ഇന്ത്യൻ വിപണിയോട് ചേർന്ന് നിൽക്കുന്നതാണ് ഇപ്പോൾ.
എല്ലാതരം ഉപഭോക്താക്കൾക്കും ലഭ്യമാവുന്ന തരത്തിലേക്ക് വിലകൾ ഏകീകരിക്കാനും അതിലേറെ ഓഫറുകൾ നൽകാനും കമ്പനിക്ക് സാധിച്ചുവെന്നതാണ് ഇതിൽ എടുത്തുപറയേണ്ട കാര്യങ്ങളിൽ ഒന്ന്. അങ്ങനെ എല്ലാവർക്കും വേണ്ടി ആപ്പിൾ കമ്പനി ഇന്ത്യക്കാരുടെ ദൗർബല്യമായ വിലക്കുറവ്, കിഴിവ് എന്നിവയിലൊക്കെയാണ് ഇപ്പോൾ കയറി പിടിച്ചിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ അവരുടെ മുന്നേറ്റം.

സ്‍മാർട്ട്ഫോണുകളുടെ രാജാവെന്ന് ആപ്പിളിനെ വെറുതെ വിളിക്കുന്നതല്ല. അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ് അങ്ങനെ മൊബൈൽ ഫോൺ പ്രേമികൾ ആ വിശേഷണം ചാർത്തി നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിൾ അനുദിനം അവരുടെ മാർക്കറ്റുകൾ വ്യാപിപ്പിക്കുകയും പലയിടത്തും മികച്ച വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്, അതിൽ ഒരു ഇടമാണ് ഇന്ത്യയും.
നിലവിൽ ഐഫോണിന്റെ മറ്റ് മോഡലുകൾക്ക് നല്ല രീതിയിൽ വിലകുറയുകയാണ്, പ്രത്യേകിച്ച് പുതിയ സീരിസായ ഐഫോൺ 17ന്റെ വരവോടെ. പലപ്പോഴും ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്നതും ഇതിനാണെന്ന് തോന്നാറുണ്ട്. എന്തെന്നാൽ പുതിയ മോഡൽ വരുമ്പോൾ തൊട്ട് മുൻപിലെ തലമുറ ഫോണുകൾക്ക് ഗണ്യമായ വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്. അതിപ്പോൾ കമ്പനി നേരിട്ടാണേലും മറ്റ് ഇ കൊമേഴ്‌സ് കമ്പനികൾ മുഖേന ആണെങ്കിലും ഇതുണ്ടാവും.
പറഞ്ഞുവന്നത് ആപ്പിൾ മോഡലുകളുടെ വിലക്കുറവിനെ കുറിച്ചാണ്. ഐഫോൺ 16 ബേസ് മോഡലിന് വമ്പൻ വിലക്കുറവാണ് ക്രോമ നൽകിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം. നേരത്തെ തന്നെ ഇതിന് വിലക്കുറവുകൾ പലപ്പോഴും ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഉള്ളത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായുള്ള ക്രോമ സെയിൽ മുഖേനയാണ്. ചെറിയ വിലക്കുറവ് ഒന്നുമല്ല ഇതിന് ലഭ്യമാവുക. കൂടുതൽ വിവരങ്ങൾ അറിയാം.
ഐഫോൺ 16 ഓഫറുകൾ അറിയാം
ഇന്ത്യയിൽ 79,900 രൂപയ്ക്ക് ലോഞ്ച് ചെയ്‌ത ഐഫോൺ 16 ഇപ്പോൾ ക്രോമയിൽ 69,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതിൽ നിന്ന് വില 64,900 രൂപ എന്നതാണ് ഏറ്റവും പുതിയ വില. അതായത് 5000 രൂപയുടെ കിഴിവ് നൽകി എന്നർത്ഥം. ഇത് ഏതെങ്കിലും തരത്തിലുള്ള നിബന്ധനകളുടെ ഭാഗമായി ഉള്ള ഓഫർ അല്ല, മറിച്ച് ഫ്ലാറ്റ് ഡിസ്‌കൗണ്ട് ആണ്. യാതൊരു കണ്ടീഷനും കൂടാതെ ഈ വിലക്കുറവ് നിങ്ങൾക്ക് ലഭിക്കുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ ലാഭം അവിടെ അവസാനിക്കുന്നില്ല. സാധുവായ ആക്‌സിസ് അല്ലെങ്കിൽ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2000 രൂപയുടെ അധിക വിലക്കുറവ് കൂടി ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതോടെ ആകെ വില 62,900 രൂപയായി ഇത് കുറയും. ഇഎംഐയിലൂടെ ഈ ഫോൺ 3055 രൂപ മുതൽ മാസം നൽകി സ്വന്തമാക്കാനും നിങ്ങൾക്ക് സാധിക്കും. ഇതോടെ ഒറ്റയടിക്ക് ഫോണിന് ലഭിക്കുന്നത് ഏതാണ്ട് 7000 രൂപയുടെ കിഴിവാണ്.












Click it and Unblock the Notifications