Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ പറഞ്ഞാൽ പറഞ്ഞതാണ്; ഓഫർ തന്നത് കണ്ടില്ലേ? ഐഫോൺ 16യുടെ വിലക്കുറവ് കേട്ടാൽ ഞെട്ടും!

ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വന്നിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ തലമുറ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് അവരുടെ സർപ്രൈസ്. ഈ സ്‌മാർട്ട്‌ഫോണുകൾക്ക് ഏകദേശം 18,000 രൂപ വരെ മൊത്തം കിഴിവ് ലഭിക്കുന്നതിനാൽ, ഐഫോൺ സ്വന്തമാക്കാൻ ഇത് മികച്ച അവസരമാണ്.

നിലവിൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരോ അല്ലാത്തവരോ ആയിക്കോട്ടെ, ആപ്പിൾ ഇക്കോസിസ്‌റ്റത്തിലേക്ക് ആദ്യമായി കടക്കുവാനോ, നിലവിലുള്ള ഐഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പ്രയോജനകരമാകും. ഇത്തരം ഓഫറുകൾ അധികകാലം ലഭ്യമായിരിക്കില്ല, അതിനാൽ താൽപര്യമുള്ളവർ വേഗത്തിൽ തീരുമാനമെടുക്കുന്നത് അഭികാമ്യമാണ്.

iphone16discounts

മുൻപ് ഉണ്ടായിരുന്ന വിലയിൽ കാര്യമായ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. ആപ്പിൾ ഐഫോൺ 16 ഇന്ത്യയിൽ 79,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ മോഡലുകൾ ഒന്നാണ്. ഇറങ്ങുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നും ഇത് തന്നെയായിരുന്നു.എന്നാൽ നിലവിൽ, ഫ്ലിപ്പ്കാർട്ടിൽ ഇത് 64,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഇത് 15,000 രൂപയുടെ നേരിട്ടുള്ള കിഴിവാണ്.

അതുകൊണ്ടൊന്നും ഓഫർ തീർന്നെന്ന് നിങ്ങൾ കരുതേണ്ട. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് 3,000 രൂപ വരെ അധിക കിഴിവും നേടാം. കൂടാതെ, പഴയ സ്‌മാർട്ട്‌ഫോണുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇങ്ങനെയെല്ലാം ചേർത്ത് 18,000 രൂപയിലധികം ലാഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുക. സമാനമായി ഓഫർ ഐഫോൺ 16 പ്ലസ് മോഡലിനും ഉണ്ട്.

ഐഫോൺ 16 ഫീച്ചറുകൾ

ഐഫോൺ 16-ന്റെ പ്രധാന സവിശേഷതകളിൽ 6.1 ഇഞ്ച് വലുപ്പമുള്ള OLED ഡിസ്‌പ്ലേ ഉൾപ്പെടുന്നു. ഇത് 60Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും പിന്തുണയ്ക്കുന്നു, അതുവഴി വെയിലത്തും വ്യക്തമായ കാഴ്‌ച നൽകുന്നു. ആപ്പിളിന്റെ പുതിയ എ18 ബയോണിക് ചിപ്‌സെറ്റാണ് ഇതിന് കരുത്തേകുന്നത്, ഇത് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെയും സുഗമമായ മൾട്ടിടാസ്‌കിംഗിനെയും പിന്തുണയ്ക്കുന്നു.

ഒറ്റ ചാർജിൽ 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16 വാഗ്‌ദാനം ചെയ്യുന്നു. ഫോട്ടോകൾക്കായി, 48 മെഗാപിക്‌സൽ ഫ്യൂഷൻ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇതിൽ 2x ഒപ്റ്റിക്കൽ സൂമും 12 മെഗാപിക്‌സൽ മാക്രോ ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

ഐഫോൺ 16 പ്ലസ് ഫീച്ചറുകൾ

ഐഫോൺ 16 പ്ലസിൽ 6.7 ഇഞ്ച് വലുപ്പമുള്ള സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്, ഇത് മികച്ച നിറങ്ങളും ആകർഷകമായ കാഴ്‌ചാനുഭവവും ഉറപ്പാക്കുന്നു. ഈ മോഡലും ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ആപ്പിൾ ഇന്റലിജൻസിന്റെ എല്ലാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്, ഇത് എഐ അധിഷ്‌ഠിത സ്‌മാർട്ട് അനുഭവങ്ങൾ നൽകുന്നു.

ക്യാമറ വിഭാഗത്തിൽ, ഐഫോൺ 16 പ്ലസിൽ 48 മെഗാപിക്‌സൽ പ്രധാന റിയർ ക്യാമറയും, ലാൻഡ്‌സ്‌കേപ്പ്, ഗ്രൂപ്പ് ചിത്രങ്ങൾക്കായി 12 മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസുമുണ്ട്. ഉയർന്ന നിലവാരമുള്ള സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ടെന്നതാണ് പ്രത്യേകത.

ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി, മികച്ച ക്യാമറ, ആപ്പിൾ ഇന്റലിജൻസ് പോലുള്ള നൂതന എഐ ഫീച്ചറുകൾ, ഒരു പ്രീമിയം ഐഫോൺ അനുഭവം എന്നിവയാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ, ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഈ ഡീൽ നഷ്‌ടപ്പെടുത്തുന്നത് യുക്തിപരമല്ല. ഇതിൽ രണ്ട് ഫോണുകളും അങ്ങേയറ്റം മികച്ചവ തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+