ആപ്പിളിന്റെ അഡാർ ഓഫർ ഇതാ; ഒറ്റയടിക്ക് 9000 രൂപ കുറയും ഐഫോൺ 16ന്? അന്തിമ വില അറിയാം
ആപ്പിൾ വളരെ ശ്രദ്ധയോടെ വിപണിയിൽ ഇടപെടുന്ന ഒരു കമ്പനിയാണ്. പലപ്പോഴും ആ ശ്രദ്ധ അവർക്ക് പല രീതിയിൽ ഗുണകരമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അവർ ഇതുവരെയും മാറ്റം വരുത്തിയിട്ടില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ ആപ്പിൾ തങ്ങളുടെ ഐഫോൺ മോഡലുകളുമായി വിപണി കീഴടക്കുകയാണ്. അത്രയും മികച്ച ഓഫറുകളാണ് നിലവിൽ കമ്പനി അവർക്ക് നൽകി വരുന്നത്.
ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും നല്ല ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. ഇപ്പോൾ അടുത്തിറങ്ങിയ ഐഫോൺ 17 ഉൾപ്പെടെയുള്ള മോഡലുകൾക്ക് പോലും വേണ്ട രീതിയിൽ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെ നൽകാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്. പറഞ്ഞുവന്നത് മുൻ മോഡലായ ഐഫോൺ 16 ബേസ് വേരിയന്റിന് കമ്പനി നൽകുന്ന മികച്ച ഓഫറിനെ കുറിച്ചാണ്. ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ നിന്നും മികച്ച വിലയിലാണ് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാൻ സാധിക്കുക.

ഐഫോൺ 16 ഓഫറുകൾ
ഫ്ലിപ്‌കാർട്ടിൽ ആപ്പിൾ ഐഫോൺ 16 ഇപ്പോൾ ഏകദേശം 64,900 രൂപയ്ക്ക് ലഭ്യമാണ്. 5,000 രൂപയുടെ വിലക്കിഴിവ് ലഭിച്ചതിന് ശേഷമുള്ള വില കൂടിയാണിത്. കൂടാതെ, 4000 രൂപയിലധികം ബാങ്ക് കിഴിവ് കൂടി ലഭിക്കുമ്പോൾ ഫോണിന്റെ വില ഏകദേശം 60,000 രൂപയായി കുറയും എന്നതാണ് പ്രത്യേകത. ഇതൊരു മികച്ച ഓഫറാണെന്നതിൽ തർക്കമില്ല.
ഐഫോൺ ഇഎംഐയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിമാസം 10,317 രൂപ മുതൽ തവണകളായി അടയ്ക്കാൻ ഫ്ലിപ്‌കാർട്ട് സൗകര്യം ഒരുക്കുന്നുണ്ട്. നിങ്ങളുടെ കാർഡിനെ ആശ്രയിച്ച് കൃത്യമായ ഇഎംഐ തുകയിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ഓരോരുത്തരുടെയും സൗകര്യം അനുസരിച്ച് ഇഎംഐ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.
പഴയ ഫോൺ മാറ്റി പുതിയ ഐഫോൺ വാങ്ങുമ്പോൾ 60,467 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്നതാണ് മറ്റൊരു ഓഫർ. പഴയ ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത, വേരിയന്റ് എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമ മൂല്യം. അധിക തുക നൽകി എക്സ്റ്റൻഡഡ് വാറണ്ടിയും മറ്റ് പാക്കേജുകളും വാങ്ങാവുന്നതാണ്. അതിലൂടെ സേവനങ്ങൾ കൂടുതൽ കാലത്തേക്ക് ആസ്വദിക്കാം.
ഐഫോൺ 16 ഫീച്ചറുകൾ
ആപ്പിൾ അവതരിപ്പിച്ച എ18 ചിപ്പുമായി എത്തുന്ന ഐഫോൺ 16-ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണുള്ളത്. 460 ppi സാന്ദ്രതയിൽ 2556 x 1179 പിക്‌സൽ റെസല്യൂഷനും 2,000 നിറ്റ്സ് തെളിച്ചവും ഇതിനുണ്ട്. 8 ജിബി റാമും 128ജിബി, 256ജിബി, 512ജിബി സ്‌റ്റോറേജ് ഓപ്ഷനുകളും ഇതിന് നൽകിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.
ഐഫോൺ 16, 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്‌ദാനം ചെയ്യുന്നു. 20W അല്ലെങ്കിൽ അതിൽ കൂടുതലുള്ള അഡാപ്റ്റർ വഴി 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാനാകുന്ന ഫാസ്‌റ്റ് ചാർജിംഗ് ഇതിനുണ്ടെന്നതാണ് കാര്യം. 25W MagSafe, Qi2 വയർലെസ് ചാർജിംഗും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ഉപകരണത്തിലുണ്ട്.
ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 16-ൽ 48 എംപി f/1.6 ഫ്യൂഷൻ പ്രധാന സെൻസറും 12എംപി f/2.2 അൾട്രാ-വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സെൻസർ ക്രോപ്പിംഗ് വഴി 2x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂമും 10x ഡിജിറ്റൽ സൂമും ഇത് പിന്തുണയ്ക്കുന്നു. ഒട്ടേറെ ഫീച്ചറുകൾ ഉള്ള ഒരു മോഡൽ ആയതിനാൽ തന്നെ ഈ വിലയിൽ വാങ്ങുന്നത് ലാഭമാണ്.












Click it and Unblock the Notifications