ആപ്പിളാരാ മോൻ, നല്ല അഡാർ ഓഫർ ഇതാ ഐഫോൺ 16ന്..! ഒറ്റയടിക്ക് 30,000 രൂപ വരെ കുറയുമെന്നോ?

രാജ്യത്തെ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്.

അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 16 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് സൃഷ്‌ടിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

iphone 16 discounts

ഇപ്പോഴിതാ ആപ്പിളിന്റെ ഐഫോൺ 16ന് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുകയാണ്. ബാങ്ക് ഓഫറും പഴയ ഫോൺ എക്സ്ചേഞ്ച് ഓഫറും കൂടി ഉപയോഗിച്ചാൽ ഐഫോൺ 16ന്റെ വില 35,000 രൂപയിൽ താഴെയാക്കാൻ സാധിക്കും. ഐഫോൺ 16ന്റെ 128 ജിബി മോഡൽ ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 65,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

ഫോണിന്റെ യഥാർത്ഥ വില 69,900 രൂപയായിരുന്നു. അതായത് നേരിട്ട് തന്നെ 4,000 രൂപയുടെ വിലക്കുറവ് ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അർഹതയുള്ള ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ പരമാവധി 3,833 രൂപയുടെ അധിക ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഈ ഓഫർ കൂടി കണക്കാക്കിയാൽ ഫോണിന്റെ വില 62,067 രൂപയായി കുറയും.

എന്നാൽ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് കൂടുതൽ വലിയ ലാഭം ലഭിക്കും. ഉദാഹരണത്തിന്, നല്ല നിലയിലുള്ള ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്‌താൽ പരമാവധി 27,250 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്നാണ് നിലവിലെ ഓഫർ. 27,250 രൂപയുടെ പരമാവധി എക്സ്ചേഞ്ച് മൂല്യവും 3,833 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും ലഭിച്ചാൽ ഐഫോൺ 16ന്റെ ഫലപ്രദമായ വില 34,817 രൂപയായി കുറയും.

എന്നാൽ എല്ലാവർക്കും 27,250 രൂപയുടെ മുഴുവൻ എക്സ്ചേഞ്ച് മൂല്യം ലഭിക്കണമെന്നില്ല. പഴയ ഫോണിന്റെ അവസ്ഥ, പരിശോധനയിൽ ലഭിക്കുന്ന വിലയിരുത്തൽ, ഫോണിന്റെ എല്ലാ ഫീച്ചറുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ, ആവശ്യമായ ആക്‌സസറികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചായിരിക്കും അന്തിമ എക്സ്ചേഞ്ച് വില തീരുമാനിക്കുക.

അതുകൊണ്ട്, പഴയ ഐഫോൺ ഉള്ളവർക്ക് പ്രത്യേകിച്ച് ഈ ഓഫർ കൂടുതൽ ആകർഷകമാണ്. നേരിട്ടുള്ള ഡിസ്‌കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ആനുകൂല്യവും ഒരുമിച്ച് ലഭിച്ചാൽ ഐഫോൺ 16 വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ ഈ ഓഫർ എല്ലായ്‌പോഴും ലഭ്യമാവണം എന്നില്ല എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+