Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമില്ലാത്തവർക്ക് ആപ്പിളുണ്ട് കൂടെ; ഐഫോൺ 16യ്ക്ക് വമ്പൻ ലാഭം, വില വെറും 56,000 രൂപ മാത്രമോ?

ഇന്ത്യൻ വിപണിയിലെ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.

നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ തന്നെ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

iphone16priceoffers

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.

അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് നാളധികം ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബുക്കിംഗ് തന്നെ വ്യക്തമാക്കുന്നുണ്ട്. അത്രയ്ക്കും അധികം ആളുകളാണ് ഫോൺ തേടി എത്തുന്നത്.

മറ്റൊരു കാര്യം എന്തെന്നാൽ ഇനി ആപ്പിളിന്റെ ഏത് മോഡൽ വന്നാലും പഴയതിനെ നെഞ്ചോട് ചേർക്കുന്ന വലിയൊരു വിഭാഗം വിശ്വസ്‌ത ഉപയോക്താക്കൾ ഇപ്പോഴുണ്ട്. അത് ആപ്പിളിന്റെ മുൻ മോഡലുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിൾ ഐഫോൺ 16 സീരീസ് തന്നെ എടുക്കാം. ഇതിലെ ബേസിക് മോഡൽ വമ്പൻ വിലക്കുറവോടെ വിജയ് സെയിൽസ് വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. എന്താണ് ഓഫർ എന്നറിഞ്ഞാലോ? പരിശോധിക്കാം.

ഐഫോൺ 16 ഓഫറുകൾ അറിയാം

ആപ്പിൾ ഐഫോൺ 16ന് വിജയ് സെയിൽസിൽ വലിയ വിലക്കിഴിവാണ് പ്രഖ്യാപിച്ചത്. 60,990 രൂപയ്ക്കാണ് ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്, ഇത് സാധാരണ റീട്ടെയിൽ വിലയേക്കാൾ 9,000 രൂപ കുറവാണ് എന്നതാണ് പ്രധാന കാര്യം. കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 4500 രൂപ വരെ അധിക കിഴിവ് നേടാം. ഈ ഓഫറുകൾ ചേരുമ്പോൾ, ഐഫോണിന്റെ ഫലപ്രദമായ വില ഏകദേശം 56,000 രൂപയായി കുറയും.

മാസത്തവണകളായി പണമടയ്ക്കാൻ താൽപ്പര്യമുള്ളവർക്ക് നോ-കോസ്‌റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. പ്രതിമാസം 2711 രൂപ മുതലാണ് ഇഎംഐ പ്ലാനുകൾ ആരംഭിക്കുന്നത്. എന്നാൽ, ബാങ്കിനെയും ഇഎംഐ നിബന്ധനകളെയും ആശ്രയിച്ച് പ്രോസസ്സിംഗ് ഫീസ്, പലിശ തുടങ്ങിയ അധിക ചാർജുകൾ ബാധകമായേക്കാം എന്ന് ഉപഭോക്താക്കൾ ഓർക്കണം.

നേരിട്ടുള്ള കിഴിവുകൾക്ക് പുറമെ, പഴയ സ്‌മാർട്ട്ഫോണുകൾ മാറ്റിയെടുക്കാൻ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഫോണിന്റെ അവസ്ഥ, മോഡൽ, പ്രവർത്തനക്ഷമത എന്നിവയെ ആശ്രയിച്ചായിരിക്കും പഴയ ഫോണിന് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യം. എങ്കിലും നല്ല ഫോൺ ആണെങ്കിൽ നിങ്ങൾക്ക് ഭേദപ്പെട്ട പണം തിരികെ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+