ആപ്പിളിന്റെ കാഞ്ഞ ബുദ്ധി തന്നെ; ഐഫോൺ 16യുടെ ഓഫർ കേട്ടാൽ ആരും ഞെട്ടും..! 8500 രൂപ കുറയും?
ആഗോള തലത്തിൽ എല്ലായിടത്തും ആപ്പിളിന് ഒരുപോലെ സ്വീകാര്യത പ്രാപ്‌തമായ കാലഘട്ടമാണ് ഇത്. നേരത്തെ ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമ്മിക്കാനുള്ള പ്രധാന ഇടമായി കരുതിയിരുന്നത് ചൈനയെയാണ്. ഇവിടുത്തെ കുറഞ്ഞ ചിലവ് ആയിരുന്നു അവരെ ആകർഷിച്ച ഘടകം. എന്നാൽ അതൊക്കെ മാറി ഇന്ത്യയിലേക്ക് കൂടി അവർ കണ്ണ് വയ്ക്കുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്.
അതിനർത്ഥം ആപ്പിളിന്റെ കണ്ണിൽ ഇന്ത്യൻ വിപണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു എന്നതാണ്. അപ്പോൾ പിന്നെ അവരും കാലത്തിന് അനുസരിച്ച് മാറുകയാണ്. ഇന്ത്യക്കാരെ വീഴ്ത്താനുള്ള വഴി അവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അതാണ് അടുത്തകാലത്തായി ആപ്പിളിന്റെ പഴയതും പുതിയതുമായ എല്ലാ മോഡലുകൾക്കും ഓഫറുകൾ കിട്ടുന്നത്. അവരുടെ മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും അളവും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും.

എല്ലാവർക്കും പ്രിയം പ്രോ, പ്രോ മാക്‌സ് മോഡലുകൾ ആണെങ്കിലും ഐഫോണുകളുടെ ബേസ് മോഡലുകളെ പാടെ അങ്ങ് തള്ളിക്കളയാൻ വരട്ടെ. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 16. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു ബേസ് മോഡൽ ആണ് ഐഫോൺ 16. ഇപ്പോൾ ഐഫോൺ 16 മോഡലിന് അത്തരത്തിൽ ഒരു കിടിലൻ ഓഫർ വിജയ് സെയിൽസിൽ ലഭ്യമാണ്, കൂടുതൽ വിവരങ്ങൾ അറിയാം.
ഐഫോൺ 16 വിലക്കുറവ്
മുൻപ് ഉണ്ടായിരുന്ന വിലയിൽ കാര്യമായ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. ആപ്പിൾ ഐഫോൺ 16 ഇന്ത്യയിൽ 79,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ മോഡലുകൾ ഒന്നാണ്. ഇറങ്ങുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നും ഇത് തന്നെയായിരുന്നു. എന്നാൽ നിലവിൽ, വിജയ് സെയിൽസിൽ ഇത് 69,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ഇത് 15,000 രൂപയുടെ നേരിട്ടുള്ള കിഴിവാണ്. അതുകൊണ്ടൊന്നും ഓഫർ തീർന്നെന്ന് നിങ്ങൾ കരുതേണ്ട. കൂടാതെ 5000 രൂപയുടെ കിഴിവ് കൂടി കിട്ടുമെന്നതാണ് പ്രധാന കാര്യം. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് 3500 രൂപ വരെ അധിക കിഴിവ് കൂടി നേടാം. കൂടാതെ, പഴയ സ്‌മാർട്ട്‌ഫോണുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. അങ്ങനെ എക്സ്ചേഞ്ച് ഒഴികെയുള്ള ഓഫറുകൾ മാത്രമായി ഏകദേശം 8500 രൂപയുടെ കിഴിവ് ലഭിക്കും.
ഐഫോൺ 16 ഫീച്ചറുകൾ
ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്. 60Hz റിഫ്രഷ് റേറ്റുള്ള ഇതിന്, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ മികച്ച കാഴ്‌ചയ്ക്കായി 2,000 നിറ്റ്‌സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്‌നസുണ്ട്. ആപ്പിളിന്റെ കരുത്തുറ്റ എ18 ചിപ്പും 8ജിബി റാമും 512 ജിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളും ഈ ഫോണിനുണ്ട്. ഫോട്ടോകളും വീഡിയോകളും ധാരാളമായി എടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്‌റ്റോറേജ് സൗകര്യം. നല്ല ക്യാമറ സംവിധാനവും ഇവയുടെ പ്രധാന നേട്ടമാണ്.












Click it and Unblock the Notifications