Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഞെട്ടിച്ചല്ലോ, ഇതൊരു ഒന്നൊന്നര ഓഫറാണല്ലോ! ഐഫോൺ 16യ്ക്ക് കിടിലൻ ഡിസ്‌കൗണ്ട്, വില എത്ര?

ഓഫറുകളുടെ കാലമാണിത്, പല പേരിലും പലവിധത്തിലുമുള്ള ഓഫറുകളാണ് ഒട്ടുമിക്ക കമ്പനികളും ഉപഭോക്താക്കൾക്ക് മുന്നിൽ വയ്ക്കുന്നത്. ഇക്കാര്യത്തിൽ മൊബൈൽ ഫോൺ നിർമ്മാണ കമ്പനികളും ഒട്ടും പിന്നിലല്ല. ആകർഷകമായ വിലയിൽ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കിയും വിശേഷ അവസരങ്ങളിൽ മതിയായ ഡിസ്‌കൗണ്ട് ഉൾപ്പെടെ നൽകിയുമാണ് ഒട്ടുമിക്ക കമ്പനികളും മുന്നോട്ട് നീങ്ങുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിൽ ഓഫറുകൾ ഒന്നുമില്ലാതെ പിടിച്ചുനിൽക്കുക അസാധ്യമാണ്.

അതുകൊണ്ട് തന്നെ ഏത് വിധത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ അതിന്റെ എല്ലാ വശങ്ങളും അവർ പരീക്ഷിക്കുന്നുണ്ട്. അതിൽ വലിപ്പച്ചെറുപ്പം ഒന്നും തന്നെ കണക്കാക്കാറില്ല. ലോകത്തിലെ തന്നെ മുൻനിര കമ്പനികളായ സാംസങും ആപ്പിളും മോട്ടോറോളയും ഒക്കെ ഇക്കാര്യത്തിൽ ഒരേ നിലവാരം പുലർത്തുന്നതാണ്.

iphone16

പറഞ്ഞുവന്നത് ഐഫോൺ മോഡുകളുടെ ഇപ്പോഴത്തെ ഓഫറുകളും നിലവാരവും ഒക്കെ സൂചിപ്പിക്കാനാണ്. അടുത്തകാലത്തായി നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിൽ ഉള്ള മൊബൈൽ മോഡലുകളിൽ മുൻനിരയിൽ തന്നെയുണ്ട് ഐഫോൺ. അതുകൊണ്ട് ഏതുവിധേനയും ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവർക്ക് മുന്നിൽ ഓഫറുകളുടെ പരമ്പര തന്നെ തീർക്കുകയാണ് കമ്പനികൾ.

ഏറ്റവും ഒടുവിൽ നിലവിൽ വിൽക്കുന്ന ഐഫോൺ 16 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനും വമ്പൻ ഓഫറുകളാണ് ലഭ്യമാവുന്നത്. ഇക്കാര്യത്തിൽ മറ്റ് കമ്പനികൾ പോലെ തന്നെ ഐഫോണിനും ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ നല്ല ഓഫറുകൾ നൽകി വരുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ആമസോൺ നൽകുന്ന ഓഫർ. ഇപ്പോഴിതാ ഓഗസ്‌റ്റിൽ ഏറ്റവും മികച്ച ഓഫറാണ് മോഡലിന് നൽകിയിരിക്കുന്നത്.

നിലവിൽ, ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്‌റ്റിവൽ സെയിലിൽ ഐഫോൺ 16 128 ജിബി ബ്ലാക്ക് എഡിഷൻ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുണ്ട്. ആമസോണിന്റെ എക്സ്ചേഞ്ച് പ്രോഗ്രാം ഉപയോഗിച്ച്, വാങ്ങുന്നവർക്ക് 34,000 രൂപയിൽ താഴെ മാത്രം മുടക്കിയാൽ ഐഫോൺ 16 ലഭിക്കും, ഐഫോണുകളുടെ കാര്യത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് നല്ലൊരു ഓപ്‌ഷൻ തന്നെയായിരിക്കും.

ഐഫോൺ 16 ഡിസ്‌കൗണ്ട്

ആമസോൺ ഐഫോൺ 16 (128 ജിബി, കറുപ്പ്) നിലവിൽ 72,400 രൂപ കിഴിവ് വിലയിൽ ലഭ്യമാണ്, ഇത് അതിന്റെ യഥാർത്ഥ ലിസ്‌റ്റ് ചെയ്‌ത വിലയേക്കാൾ 9 ശതമാനം കിഴിവ് പ്രതിഫലിപ്പിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഐഫോൺ 15 കൈമാറ്റം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് അന്തിമ ചിലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും.

ഇതിന് ട്രേഡ്-ഇൻ മൂല്യമായി 35,000 രൂപ വരെ ലഭിക്കുമെന്നതാണ് പ്രധാനം. ഇത് മൊത്തം വില 37,400 രൂപയായി കുറയ്ക്കുന്നു. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4000 രൂപ വരെ അധിക കിഴിവ് ലഭിക്കും. ഈ ഓഫറുകളെല്ലാം സംയോജിപ്പിക്കുമ്പോൾ, ഐഫോൺ 16 ന്റെ അന്തിമ വില 33,400 രൂപയായി കുറയ്ക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

ഐഫോൺ 16: സവിശേഷതകൾ

പുതിയ എ18 ചിപ് സെറ്റ്, 48എംപി ഫ്യൂഷൻ ക്യാമറ, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ, പുതിയ ക്യാമറ കൺട്രോൾ, ഡൈനാമിക് ഐസ്ലൻഡ്, വൈവിധ്യമാർന്ന നിറങ്ങൾ എന്നിങ്ങനെയുള്ള പ്രധാന സാങ്കേതിക നവീകരണങ്ങളാണ് ഈ മോഡലിന്റെ ഹൈലൈറ്റ്. മികച്ച ബാറ്ററി സ്‌റ്റാൻഡ്ബൈ കപ്പാസിറ്റി, യുഎസ്ബി-സി ചാർജിംഗ് ഫാസ്‌റ്റ് ചാർജിംഗും ലഭിക്കും. ഈ സെഗ്മെന്റിൽ വളരെ മികച്ചൊരു ഫോൺ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ആമസോൺ സെയിലിലെ ഓഫർ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+