Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ കളമറിഞ്ഞ് കളിക്കുന്നു; ഐഫോൺ 16 മോഡലിന്റെ വില അത്രയും കുറഞ്ഞു, 17,000 രൂപ ലാഭമോ?

ഒരുകാലത്ത് പിന്നിൽ ആയിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ കരുത്ത് കാട്ടുകയാണ് ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ. ആൻഡ്രോയിഡ് വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ തങ്ങളുടെ കരുത്ത് അരക്കെട്ടുറപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഡലുകളുടെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്.

ആപ്പിൾ എന്നാ സുമ്മാവാ; ഐഫോൺ 16 പ്ലസിന് അഡാർ ഓഫർ ലഭിക്കുന്നു, 17,000 രൂപ കുറയും..! വില എത്ര?
ആപ്പിൾ എന്നാ സുമ്മാവാ; ഐഫോൺ 16 പ്ലസിന് അഡാർ ഓഫർ ലഭിക്കുന്നു, 17,000 രൂപ കുറയും..! വില എത്ര?

അടുത്ത കാലത്തായി ആപ്പിൾ ഫോണുകൾക്ക് രാജ്യത്ത് വലിയ രീതിയിലുള്ള ഡിമാൻഡ് തന്നെ നേരിടുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിനൊക്കെ പുറമേ ആപ്പിളും ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും മത്സരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുന്നതും വലിയ രീതിയിൽ വിൽപ്പനയെ സ്വാധീനിക്കുന്നുണ്ട്.

iphone 16

ആപ്പിളിന്റെ ഓരോ മോഡലുകൾക്കും നല്ല രീതിയിലുള്ള വിലക്കുറവാണ് ഇത്തരത്തിൽ പല സ്ഥാപനങ്ങളും മുന്നോട്ട് വയ്ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 16 സീരീസ് പോലും ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന ഘടകം. ഇപ്പോഴിതാ കമ്പനി അവരുടെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ വിലക്കുറവാണ് നൽകുന്നത്.

ആപ്പിൾ ഐഫോൺ 16 ഓഫറുകൾ

മികച്ച ഡീലുകളിൽ ഒന്നാണ് ഐഫോൺ 16യുടെ കാര്യത്തിൽ ഫ്ലിപ്‌കാർട്ട് ഒരുക്കുന്നത്. നിലവിൽ ഈ ഫോൺ 12000 രൂപ കിഴിവോടെ ലഭ്യമാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ അല്ലെങ്കിൽ ആപ്പിളിന്റെ ഏറ്റവും പുതിയ മുൻനിര സ്വന്തമാക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ ഡീൽ നഷ്‌ടപ്പെടുത്താതിരിക്കുന്നതാണ് ഉചിതം. കാരണം അത്രയും മികച്ച ലാഭം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

എന്നാൽ ഇത് കൊണ്ട് തീരുന്നില്ല, ഐഫോൺ 16യെ കൂടുതൽ താങ്ങാനാവുന്ന ഒരു മോഡലാക്കി കൊണ്ട് കമ്പനി അധിക ബാങ്ക് കിഴിവുകളോടെ ഓഫർ ഒന്ന് കൂടി മികച്ചതാക്കുന്നുണ്ട്. എന്തൊക്കെയാണ് ഈ ഓഫറുകൾ എന്ന് നോക്കാം. 79,900 രൂപയ്ക്കാണ് ഐഫോൺ 16 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐഫോൺ 16 പ്രോ 12000 രൂപ കിഴിവോടെ 67,900 രൂപ എന്ന നിലയ്ക്കാണ് ഇപ്പോൾ ഇ കൊമേഴ്‌സ് സൈറ്റ് വിൽക്കുന്നത്.

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 5295 രൂപ കിഴിവും ഫ്ലിപ്‌കാർട്ട് വാഗ്‌ദാനം ചെയ്യുന്നു. അതിലുപരിയായി കൂടുതൽ ലാഭിക്കാൻ നിങ്ങളുടെ പഴയ സ്‍മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ ഒരു എക്സ്ചേഞ്ച് ഓഫർ കൂടി നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ഇതോടെ ഫോണിന്റെ വില ഗണ്യമായി കുറയും. പരിമിതകാല ഓഫർ മാത്രമാണ് ഈ മോഡലിന് ലഭിക്കുക എന്നതിനാൽ പെട്ടെന്ന് തന്നെ വാങ്ങുന്നതാവും ഉചിതം.

ആപ്പിൾ ഐഫോൺ 17 വാങ്ങാൻ കൊതിച്ചിരിക്കുകയാണോ?; വില 50,000 രൂപ വരെ താഴും..! എങ്ങനെ?
ആപ്പിൾ ഐഫോൺ 17 വാങ്ങാൻ കൊതിച്ചിരിക്കുകയാണോ?; വില 50,000 രൂപ വരെ താഴും..! എങ്ങനെ?

ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് 5295 രൂപയുടെ ഓഫറാണ് നൽകുന്നത്. ഇതോടെ വില 62605 രൂപ എന്ന നിലവാരത്തിലേക്ക് എത്തും, അതായത് 17000 രൂപയുടെ കുറവ് ഈ നിലയിൽ നിങ്ങൾക്ക് ആസ്വദിക്കാം എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് മാത്രം തീർന്നില്ല, അതിനൊപ്പം നല്ലൊരു മോഡൽ പഴയ ഐഫോൺ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ 24,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നിങ്ങൾക്ക് ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+