Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 16 കണ്ണുംപൂട്ടി വാങ്ങിക്കാം, വില വെറും 36,005 രൂപ മാത്രമോ?

ആപ്പിളിന്റെ സ്‌റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് ഐഫോൺ സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് മികച്ച ഓഫറുമായി ഫ്ലിപ്‌കാർട്ട്. ഐഫോൺ 16 (128ജിബി) മോഡലിനാണ് ആകർഷകമായ ഓഫർ ലഭിക്കുന്നത്. നിലവിൽ 67,900 രൂപയ്ക്കാണ് ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് ഡിസ്‌കൗണ്ടും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ ഫോണിന്റെ ഫലപ്രദമായ വില വെറും 36,005 രൂപയായി കുറയ്ക്കാം.

ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വോയ്‌സ് കോളുകൾ മാത്രം മതിയോ? ഇതാ 2 അടിപൊളി പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വോയ്‌സ് കോളുകൾ മാത്രം മതിയോ? ഇതാ 2 അടിപൊളി പ്ലാനുകൾ

ആപ്പിൾ ഐഫോൺ 16 (128ജിബി) നിലവിൽ ഫ്ലിപ്‌കാർട്ടിൽ 67,900 രൂപയ്ക്കാണ് ലഭിക്കുന്നത്. 69,900 രൂപയാണ് ഫോണിന്റെ യഥാർഥ വില. ലിസ്‌റ്റ് ചെയ്‌ത വിലയിൽ തന്നെ 2,000 രൂപയുടെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യമായ പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ കൂടുതൽ ലാഭം നേടാം.

iphone 16

ആപ്പിൾ ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 27,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ലിസ്റ്റിംഗിൽ പറയുന്നത്. കൂടാതെ ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് അധികമായി 4,895 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. ഇവയെല്ലാം ചേർത്താണ് ഫോണിന്റെ ഫലപ്രദമായ വില 36,005 രൂപയായി കുറയുന്നത്.

എന്നാൽ എക്സ്ചേഞ്ച് മൂല്യം പഴയ ഫോണിന്റെ മോഡൽ, അവസ്ഥ, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. പുതിയ മോഡലുകളിൽ ഏതെങ്കിലും ഒന്നാണ് നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ വില ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ കൈവശമുള്ള ഫോൺ പ്രവർത്തന ക്ഷമം ആയിരിക്കണം.

ഐഫോൺ 16 വാങ്ങണോ?

ആപ്പിളിന്റെ പ്രീമിയം സ്‌മാർട്ട്ഫോണുകളിൽ മികച്ച വില-മൂല്യ അനുപാതം നൽകുന്ന മോഡലുകളിലൊന്നാണ് ഐഫോൺ 16. ശക്തമായ എ18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ് പിന്തുണ, മെച്ചപ്പെടുത്തിയ ഡ്യുവൽ ക്യാമറ സംവിധാനം, ഡൈനാമിക് ഐലൻഡ്, യുഎസ്ബി-സി കണക്റ്റിവിറ്റി, കൂടാതെ വർഷങ്ങളോളം ലഭിക്കുന്ന ഐഒഎസ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

എന്നാൽ ആപ്പിളിന്റെ അടുത്ത തലമുറ ഡിവൈസുകൾക്കായി കാത്തിരിക്കുന്നവർക്ക് സെപ്റ്റംബർ 9ന് നടക്കുന്ന കമ്പനിയുടെ അടുത്ത ലോഞ്ച് ഇവന്റും പരിഗണിക്കാം. ഈ ചടങ്ങിൽ ഐഫോൺ 18 പ്രോ സീരീസും ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോൺ എയർ കീശയിലാക്കിയാലോ? അതും ഇത്രയും വലിയ ഡിസ്‌കൗണ്ടിൽ, 22,910 രൂപ വരെ കുറയും..!
ഐഫോൺ എയർ കീശയിലാക്കിയാലോ? അതും ഇത്രയും വലിയ ഡിസ്‌കൗണ്ടിൽ, 22,910 രൂപ വരെ കുറയും..!

നിലവിൽ സ്‌റ്റാൻഡേർഡ് ഐഫോൺ 18 പിന്നീട് മാത്രമേ വിപണിയിലെത്തുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. പുതിയ മോഡലുകൾ വിപണിയിലെത്തുന്നതോടെ വരും മാസങ്ങളിൽ ഐഫോൺ 16ന് കൂടുതൽ വിലക്കുറവ് ലഭിക്കാനുള്ള സാധ്യതയും ഉണ്ടാകാം. നിലവിലെ സാഹചര്യത്തിൽ ഐഫോൺ 16യുടെ ഓഫർ എന്തുകൊണ്ടും ലാഭകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+