ആപ്പിൾ ഫോണുകളാണോ ഇഷ്‌ടം, എങ്കിൽ വൈകണ്ട; ഐഫോൺ 16യ്ക്ക് ഒന്നൊന്നര ഡിസ്‌കൗണ്ട്, 19000 രൂപ കുറയും?
പലതരം സ്‍മാർട്ട്ഫോണുകൾ വിപണിയിൽ ഉള്ളൊരു കാലമാണിത്. നല്ല രീതിയിൽ പണം മുടക്കാൻ ഉള്ളവർക്ക് അതിന് അനുസരിച്ച് ഫീച്ചറുകൾ ഉള്ള വമ്പൻ ഫോണുകളും അതല്ല ബജറ്റ് വച്ച് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ അതിനുള്ള അവസരവും കമ്പനികൾ നൽകി വരുന്നുണ്ട്. അതിനർത്ഥം ഇന്ത്യൻ വിപണി ഇപ്പോൾ പഴയത് പോലെ അല്ലെന്നാണ്, ഒരുപാട് വൈവിധ്യങ്ങൾ സ്വന്തമായുള്ള നിലയിലേക്ക് അത് മാറിയിരിക്കുന്നു.
ഇന്ത്യയിലെ മധ്യവർഗ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കൾ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മാറുന്ന പ്രവണത വർധിച്ചുവരികയാണ്. ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് നിലവിൽ 28 ശതമാനം മൂല്യമുണ്ട്, ഇത് ഒരു പുതിയ റെക്കോർഡാണ്. എണ്ണം നോക്കുമ്പോൾ ഇപ്പോഴും ആൻഡ്രോയിഡിനാണ് മുൻതൂക്കം, എന്നാൽ ചെലവഴിക്കുന്ന പണം പ്രീമിയം മോഡലുകളിലേക്ക് മാറുന്നതായി കണക്കുകൾ പറയുന്നു. നിലവിൽ, ഐഫോൺ 16 ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ മോഡലുകളിൽ ഒന്ന്.

ഈ മാറ്റത്തിന് പിന്നിൽ പ്രീമിയമൈസേഷനും വരുമാന വർധനവുമാണെന്ന് വിപണി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. 10,000-20,000 രൂപ വിലയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് 70,000 രൂപയോ അതിലധികമോ വിലയുള്ള ഐഫോണുകളിലേക്ക് ഉപയോക്താക്കൾ മാറുന്നു. വില കുറഞ്ഞ അടിസ്ഥാന മോഡലുകളേക്കാൾ പ്രീമിയം ഫോണുകളാണ് ഉപഭോക്താക്കൾ ഇഷ്‌ടപ്പെടുന്നതെന്നും, അതിനാൽ യൂണിറ്റ് വോളിയത്തേക്കാൾ വേഗത്തിൽ വിപണി മൂല്യം വളരുകയാണെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു.
ഐഫോൺ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാൻ വിവിധ സാമ്പത്തിക സഹായ പദ്ധതികളും സഹായിക്കുന്നുണ്ട്. എക്സ്ചേഞ്ച് സ്‌കീമുകൾ ഫോണുകളുടെ പ്രാരംഭ വില കുറയ്ക്കുന്നു. ക്യാഷ്ബാക്ക് ഓഫറുകളും ബാങ്കുകളുമായുള്ള പങ്കാളിത്തവും യഥാർത്ഥ ചെലവ് കുറയ്ക്കുന്നു. ദീർഘകാല ഇഎംഐ സൗകര്യങ്ങൾ വഴി തവണകളായി പണം അടയ്ക്കാൻ സാധിക്കുന്നു. റീഫർബിഷ് ചെയ്ത ഫോണുകളും ഐഫോൺ സ്വന്തമാക്കാൻ ഒരു എളുപ്പവഴിയൊരുക്കുന്നുണ്ട്.
സാമൂഹിക പദവിയും ഈ മാറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2019-ൽ ഏകദേശം 2 ശതമാനമായിരുന്ന ആപ്പിളിന്റെ വിപണി വിഹിതം ഇപ്പോൾ ഏകദേശം 9 ശതമാനമായി ഉയർന്നിട്ടുണ്ട്. നഗരങ്ങളിലെ പലർക്കും ഐഫോൺ ഒരു ജീവിതശൈലിയുടെ പ്രതീകമായി മാറിയിരിക്കുന്നു. അങ്ങനെയുള്ള ആളുകൾക്ക് ഇതാ ഇപ്പോൾ ഐഫോൺ 16യുടെ മികച്ച ഓഫറാണ് ലഭ്യമാവുന്നത്.
ആപ്പിൾ ഐഫോൺ 16 ഓഫറുകൾ
ഇന്ത്യൻ വിപണിയിൽ 79,900 രൂപയ്ക്ക് പുറത്തിറക്കിയ ഐഫോൺ 16 ന്റെ 128 ജിബി വേരിയന്റ് ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്. നിലവിലെ ഡീലുകൾ പ്രകാരം, ഈ ഫോൺ 64,900 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ലോഞ്ച് വിലയെ അപേക്ഷിച്ച് ഏകദേശം 15,000 രൂപയുടെ നേരിട്ടുള്ള കിഴിവാണെന്ന് പ്രത്യേകം ഓർക്കണം.
റിലയൻസ് ഡിജിറ്റൽ വിവിധ ബാങ്കുകളുമായി സഹകരിച്ച് കൂടുതൽ ലാഭകരമായ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും, ഇതോടെ ഫോണിന്റെ വില 60,900 രൂപയായി കുറയും.
യെസ് ബാങ്ക്, എച്ച്എസ്‌ബിസി, അല്ലെങ്കിൽ ബോബ് കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7.5 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ഐഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 7,500 രൂപ വരെ പരിധി നിശ്ചയിച്ചുകൊണ്ട് 7.5 ശതമാനം ലാഭം നേടാം. ഈ ആകർഷകമായ ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ, ഉപഭോക്താക്കൾക്ക് ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 19,000 രൂപയോളം ലാഭിക്കാൻ സാധിക്കും.
വിജയ് സെയിൽസും ഐഫോൺ 16-ന് സമാനമായ ഡീലുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആറ് മാസത്തിൽ അധികം കാലാവധിയുള്ള ഇഎംഐ ഇടപാടുകൾ നടത്തുന്നവർക്ക് 3,500 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. ഇതോടെ ഫോണിന്റെ വില 61,400 രൂപയായി കുറയും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,000 രൂപ വരെ 5 ശതമാനം കിഴിവ് നേടാം. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇത് 3,000 രൂപ വരെ 10 ശതമാനം കിഴിവായി ലഭിക്കും. വൺ കാർഡ് ഉപയോക്താക്കൾക്ക് 2,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ, എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 16ന്റെ വില 60,000 രൂപയിലും താഴെയാക്കാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications