ആപ്പിൾ വിലകുറച്ചു, ഐഫോൺ 16യുടെ പുതിയ റേറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും!! ഒറ്റയടിക്ക് ലാഭം 12,000 രൂപയോ?
ഇന്ത്യൻ വിപണി അടക്കി ഭരിക്കുകയാണ് ഇപ്പോൾ ആപ്പിൾ. പണ്ടൊക്കെ ആൻഡ്രോയിഡ് ഉണ്ടാക്കിയെടുത്ത മേധാവിത്വം പതിയെ ആപ്പിളിന്റെ ഐഫോണുകൾ തട്ടിയെടുക്കുകയായിരുന്നു. അടുത്ത കാലത്തായി രാജ്യത്ത് വിറ്റഴിച്ച ഐഫോണുകളുടെ കണക്കെടുത്താൽ അത് മനസിലാവും. അത്തരത്തിൽ ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ അടുപ്പമുള്ള ഒരു മോഡൽ കൂടിയാണ് ആപ്പിൾ ഫോണുകൾ. അവരുടെ പുതിയ ലോഞ്ചും ഏവരും കാത്തിരിക്കുന്നുണ്ട്.
ദൈർഘ്യമേറിയ കാത്തിരിപ്പിന് ഒടുവിലാണ് ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഫോൺ നിർമ്മാണ കമ്പനികളിൽ ഒന്നായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് അവരുടെ ഏത് മോഡലുകൾ വാങ്ങാനും ആളുകൾ എപ്പോഴും ക്യൂവിലാണ്. നല്ല മോഡലുകൾ വിറ്റഴിക്കുന്നതിൽ അവർ തൽപരരുമാണ്.

അത്തരത്തിൽ അടുത്ത കാലത്തായി അവർ അവതരിപ്പിച്ച, ഏതാണ്ട് ഒരു വർഷം മുൻപ് കൊണ്ട് വന്ന മോഡൽ ആയിരുന്നു ഐഫോൺ 16. ഇതിൽ എല്ലാ വേരിയന്റുകളും ഒരുപോലെ ജനപ്രീതി നേടിയിരുന്നു. ഐഫോൺ 16 ഒരു ശക്തമായ ചിപ്പും, നല്ല ക്യാമറയും, മികച്ച ബാറ്ററി ലൈഫും, പുതിയ ആക്ഷൻ ബട്ടണും, ഉയർന്ന നിലവാരമുള്ള ഡിസൈനും ഉൾക്കൊള്ളുന്ന ആപ്പിളിന്റെ പുതിയ ജനറേഷൻ ഫോണായതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്.
ഐഫോൺ 16 ഡിസ്‌കൗണ്ട്
ഐഫോൺ 16ന്റെ അടിസ്ഥാന മോഡലിന് (128 ജിബി സ്‌റ്റോറേജ്) 79,900 രൂപ വിലയിലാണ് പുറത്തിറക്കിയത്. വിജയ് സെയിൽസിൽ ഇപ്പോൾ 71,990 രൂപയ്ക്ക് മോഡൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്, കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 4000 രൂപ അധിക കിഴിവ് ലഭ്യമാണ്. ഇതോടെ വില വെറും 67,990 രൂപയായി കുറയുകയും ഉപഭോക്താക്കൾക്ക് ആകെ ലാഭം 12000 രൂപയായി മാറുകയും ചെയ്യുന്നു.
അതുകൊണ്ട് മാത്രം തീർന്നെന്ന് കരുതേണ്ട, കാരണം വേറെയും ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. പ്രതിമാസം 3179 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ അവസരവും ഉപഭോക്താക്കൾക്ക് കമ്പനി ഒരുക്കുന്നുണ്ട്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ പഴയ ഉപകരണം ഉപയോഗിച്ച് കൈമാറ്റം ചെയ്യുമ്പോൾ ഫോൺ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാവുന്നു.
ഐഫോൺ 16 ഫീച്ചറുകൾ
6-കോർ CPU (60% വേഗത വർധന), 5-കോർ GPU (2x വേഗം), മികച്ച പവർ എഫിഷ്യൻസി എന്നിവ വാഗ്‌ദാനം ചെയ്യുന്ന എ18 ബയോണിക് ചിപ്പാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒപ്പം 48 എംപി ഫ്യൂഷൻ പ്രൈമറി ക്യാമറ, 26 എംഎം ഫോകൽ അൾട്രാ വൈഡ് ക്യാമറ, 4കെ ഡോൾബി വിഷൻ 60fps വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവ ഫോണിനെ സവിശേഷമാക്കി മാറ്റുന്നു.
വലിയ ബാറ്ററിയാണ് ഇതിന് കമ്പനി നൽകിയിരിക്കുന്നത്. എ18 ചിപ്പിന്റെ കരുത്തിനൊപ്പം 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, 30 മിനിറ്റിൽ 50% വരെ ഫാസ്‌റ്റ് വയർലെസ് ചാർജിംഗ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. അലുമിനിയം ഗ്രേഡ് ഫിനിഷും സെറാമിക് ഷീൽഡ് ഗ്ലാസും അടങ്ങിയ ഡിസൈനിൽ ഐപി68 വാട്ടർ & ഡസ്‌റ്റ് റെസിസ്‌റ്റൻസ് സംവിധാനവും നൽകിയിട്ടുണ്ട്.
ചില പ്രത്യേകതകൾ മുൻ മോഡലുകളിൽ നിന്ന് ഇതിന് അവകാശപ്പെടാനുമുണ്ട് താനും. ഇഷ്‌ടാനുസൃതമായി ഉപയോഗിക്കാൻ കഴിയുന്ന ബട്ടൺ, ക്യാമറ കൺട്രോൾ പോലുള്ള ഫീച്ചറുകൾക്കായി. ഐഒഎസിന്റെ പുതിയ പതിപ്പും ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും, സിരിയുടെ വികസിത പതിപ്പും ഈ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications