Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ അഡാർ നീക്കം; ഐഫോൺ 16യുടെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും, എത്രയാണ് വില?

ഇന്ത്യക്കാർ ഇപ്പോൾ ആപ്പിളിന്റെയും ഐഫോണിന്റെയും ഒക്കെ പിന്നാലെയാണ്. അതിന് പ്രത്യേകിച്ച് കാരണങ്ങൾ പലതുണ്ട് താനും. പണ്ടൊക്കെ എല്ലാവർക്കും പ്രിയം ആൻഡ്രോയിഡ് ഫോണുകളോട് ആയിരുന്നു. എന്നാൽ ആ സാഹചര്യങ്ങളൊക്കെ ഇപ്പോൾ മാറി മറിഞ്ഞു. ആപ്പിളിന്റെ ഐഒഎസ് സോഫ്റ്റ്വെയർ ഉള്ള മോഡലുകൾക്ക് ജനപ്രീതി കൂടി വന്നിരിക്കുകയാണ്. അവയുടെ വിൽപ്പനയും തകൃതിയായി നടക്കുന്നു.

പലരും സ്‍മാർട്ട്ഫോണുകളുടെ രാജാവെന്ന് ആപ്പിളിനെ വെറുതെയല്ല വിളിക്കുന്നത്. അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ് അങ്ങനെ മൊബൈൽ ഫോൺ പ്രേമികൾ ആ വിശേഷണം ചാർത്തി നൽകിയിരിക്കുന്നതും. അതുകൊണ്ട് തന്നെ ഒരു ഐഫോൺ സ്വന്തമാക്കണം എന്നാഗ്രഹിക്കാത്തവർ വളരെ കുറവാകും. ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിൾ അനുദിനം അവരുടെ മാർക്കറ്റുകൾ വ്യാപിപ്പിക്കുകയാണ്.

iphone16discounts

ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നിൽ രണ്ടാമനായിരുന്നു എപ്പോഴും ആപ്പിൾ നിലകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി വന്നിരിക്കുകയാണ്. അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചലനമുണ്ടാക്കിയത് വിവിധ ആപ്പിൾ മോഡലുകളാണ് എന്നതാണ് ഇതിന്റെ പിന്നിലെ വസ്‌തുത. അവസാനം വിപണിയിൽ എത്തിയ ഐഫോൺ 16 സീരീസ് വരെ ഈ പതിവ് തുടർന്ന് കൊണ്ടിരിക്കുന്നു.

അതിനിടയിൽ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ അടുത്ത മാസം വിപണിയിൽ അവതരിക്കാൻ ഇരിക്കുകയാണ്. ഐഫോൺ 17 സീരിസിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും വലിയ രീതിയിലാണ് ആപ്പിൾ പ്രേമികൾ ഏറ്റെടുക്കുന്നത്. കൃത്യമായ തീയതി അറിയില്ലെങ്കിലും സെപ്റ്റംബറിൽ മോഡൽ ലോഞ്ച് ചെയ്യുമെന്നാണ് ഇതുവരെയുള്ള ടൈംലൈൻ സൂചിപ്പിക്കുന്നത്.

പുതിയ മോഡലുകൾ വരുന്നുണ്ടെങ്കിലും ഐഫോണിന്റെ മുൻ മോഡലുകൾക്ക് ഇപ്പോഴും പഴയ സ്കോപ് അതേപടി നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അവരുടെ മോഡലുകളുടെ വിൽപ്പന കുതിച്ചുയരുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴിതാ ഐഫോൺ 16 സീരീസിന് കിടിലം വിലക്കുറവ് ലഭ്യമാക്കിയിരിക്കുകയാണ്.

നല്ല സ്പെസിഫിക്കേഷനുകളും ആപ്പിൾ ഇന്റലിജൻസ് പിന്തുണയും ഉള്ള ഐഫോൺ 16 ഡിസ്‌കൗണ്ടോട് കൂടിയ വില എന്നത് വളരെ നല്ല ഡീലാണ്. ഇത്രയൊക്കെ ആണെങ്കിലും ഐഫോൺ 17 സീരീസിന്റെ ലോഞ്ച് അടുത്തെത്തിയിരിക്കുന്നതിനാൽ. ഐഫോൺ 16 ഇപ്പോൾ തന്നെ വാങ്ങണോ, അതോ വാങ്ങാനിരിക്കുന്നവർ അൽപ്പം കാത്തിരിക്കണോ? എന്നതാണ് ചോദ്യം. ഐഫോൺ 16യുടെ ഓഫറുകൾ എന്തൊക്കെയെന്ന് നോക്കാം.

ഐഫോൺ 16 ഡിസ്‌കൗണ്ട്

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഐഫോൺ 16 ബേസ് മോഡൽ നിലവിൽ ഫ്ലിപ്‌കാർട്ടിൽ വെറും 69,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് ഈ സ്‌മാർട്ട്‌ഫോണിന്റെ യഥാർത്ഥ വിലയേക്കാൾ വളരെ കുറവാണ്, അതായത് 79,900 രൂപയാണ് യഥാർത്ഥ വില. എന്ന് വച്ചാൽ നിലവിൽ 10,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് കിട്ടും. മാത്രമല്ല, ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും സമയർട്ട്‌ഫോണിന്റെ വില ഏകദേശം 60,000 രൂപയിലേക്ക് എത്തിക്കാനും സാധിക്കും.

ഐഫോൺ 16: സ്പെസിഫിക്കേഷനുകൾ

എച്ച്ഡിആർ 10 പിന്തുണയുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ OLED ഡിസ്‌പ്ലേയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഔട്ട്‌ഡോർ സാഹചര്യങ്ങളിൽ 2000 നിറ്റ്‌സ് പീക്ക് തെളിച്ചവും ഈ ഫോണിന് ലഭിക്കും. A18 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 16ന് കരുത്ത് പകരുന്നത്. ഈ സ്‌മാർട്ട്‌ഫോണിൽ രണ്ട് ക്യാമറകളുണ്ട്, 48എംപി പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് സെൻസറും, മുൻ ക്യാമറയിൽ 12എംപി സെൻസറും നൽകിയിട്ടുണ്ട്. അൾട്രാവൈഡ് സെൻസറിന് 2x, 5X ഒപ്റ്റിക്കൽ സൂം ശേഷിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+