ആപ്പിൾ രണ്ടും കൽപിച്ചാണല്ലോ? ഐഫോൺ 16ന്റെ വിലക്കുറവ് കേട്ടാൽ ആരും ഞെട്ടും! വില അറിയാം
ഇന്ത്യയിൽ ഐഫോൺ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടാക്കിയ തരംഗം മറ്റ് പല കമ്പനികൾക്കും ഇന്നും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. അത്രയേറെ ഉപഭോക്താക്കളാണ് ഐഫോൺ തേടി ഓരോ നിമിഷവും എത്തുന്നത്. മുൻപൊക്കെ ഉയർന്ന വിലയും മറ്റ് ചില ബുദ്ധിമുട്ടുകളും കാരണം വളരെ കുറച്ച് പേർ മാത്രമാണ് ഐഫോൺ വാങ്ങിയിരുന്നത്. എന്നാൽ ഇന്ന് ചിത്രം മാറി, ഐഫോണിന്റെ ഉപഭോക്താക്കളുടെ എണ്ണം വലിയ തോതിൽ ഉയർന്നിരിക്കുകയാണ്.
നിലവിൽ രാജ്യത്തെ ആപ്പിളിന്റെ എല്ലാ മോഡലുകൾക്കും ലഭിക്കുന്ന ഓഫറുകൾ അത്രയും മികച്ചതാണ്. ആൻഡ്രോയിഡ് ഫോണുകൾ എത്ര തന്നെ ഫീച്ചറുകൾ നൽകുന്നു എന്ന് പറയുമ്പോഴും ഒരിക്കലും ഐഫോണിന് കിട്ടുന്ന സ്വീകാര്യത അവയ്ക്ക് കിട്ടാറില്ല എന്നതാണ് പ്രധാനമായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം. കാരണം പലരും ഐഫോണിനെ ഒരു അളവുകോൽ ആയാണ് കാണുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഈ മാസം ഇറങ്ങാനിരിക്കുന്ന ഐഫോൺ 17 മുതൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 16 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് രാജ്യത്ത് സൃഷ്‌ടിക്കുന്നത്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം ഉണ്ടാക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.
നിലവിൽ ദീപാവലി ഒക്കെ വരാനിരിക്കെ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളായ ഐഫോൺ 15 സീരീസിന് നല്ല ഓഫറുകളാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിൽ വമ്പൻ കുറവും അതിനൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളും ഒക്കെയായി ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ മോഡലുകൾ വമ്പൻ വിൽപ്പന കണക്കുകളും മുന്നോട്ട് വയ്ക്കുന്നു.
നിലവിൽ മറ്റെല്ലാ ഐഫോൺ മോഡലുകളെ അപേക്ഷിച്ചു നോക്കുമ്പോഴും എല്ലാം കൊണ്ടും മികച്ചൊരു മോഡൽ തന്നെയാണ് ഐഫോൺ 16 എന്നതിൽ ഒരു തർക്കവുമില്ല. അതുകൊണ്ടാണ് ബേസ് മോഡൽ ആയിരുന്നിട്ടും എല്ലാവരും ഈ ഫോണിനെ അത്രകണ്ട് സ്നേഹിക്കുകയും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്. എന്തൊക്കെയാണ് ഓഫർ എന്നും വില എത്രെയെന്നും അറിയാം.
ആപ്പിൾ ഐഫോൺ 16 ഓഫർ
ഇപ്പോഴിതാ ഉത്സവകാലം അടുത്തിരിക്കെ ആപ്പിൾ ഐഫോൺ 16 (128 ജിബി, കറുപ്പ്) ആമസോണിൽ 79,900 രൂപയ്ക്ക് ലഭ്യമാണ്. 12 ശതമാനം കിഴിവോടെ, ഈ ഫോണിന്റെ വില വീണ്ടും 69,999 രൂപയായി കുറച്ചിരിക്കുന്നു. മാത്രമല്ല, നിങ്ങളുടെ പഴയ ഐഫോൺ 15 നല്ല നിലയിലാണെങ്കിൽ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 31,250 രൂപ വരെ ലാഭിക്കാം, ഇത് ഐഫോൺ 16ന്റെ വില 38,749 രൂപയായി കുറയ്ക്കുന്നു.
എന്നാൽ ഇപ്പറഞ്ഞ നേട്ടങ്ങൾ കൊണ്ടൊന്നും നിർത്താൻ ആപ്പിളോ ആമസോണോ തയ്യാറല്ല എന്നതാണ് മറ്റൊരു കാര്യം. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3499 രൂപ വരെ സംയുക്ത കിഴിവ് ലഭിക്കും എന്നതാണ് കാര്യം. അങ്ങനെ ഫോണിന്റെ അന്തിമ വില 35250 രൂപയായി കുറയും. നിലവിലെ സാഹചര്യത്തിൽ ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും നല്ലൊരു ഐഫോൺ ചെറിയൊരു ഓഫറല്ല.












Click it and Unblock the Notifications