Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫറുകളുടെ പെരുമഴ തീരാറായി; ആപ്പിൾ ഐഫോൺ 16ന് ഒന്നൊന്നര ഡിസ്‌കൗണ്ട്, അന്തിമ വില എത്ര?

ഇന്ത്യൻ വിപണിയിൽ കത്തിക്കയറുകയാണ് ആപ്പിൾ. പലപ്പോഴും അവർക്ക് ലഭിക്കുന്ന സ്വീകാര്യതയും ജനപിന്തുണയും ഒക്കെ കാണുമ്പോൾ മറ്റ് കമ്പനികൾ അത്ഭുതപ്പെട്ട് പോവുകയാണ്. എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കുമല്ലോ ഇപ്പോഴത്തെ സെയിലിന്റെ കാര്യങ്ങൾ. രണ്ടു പ്രമുഖ കമ്പനികളായ ഫ്ലിപ്‌കാർട്ട്, ആമസോൺ എന്നിവയുടെ ഓഫറുകൾ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യമെന്ന് അറിയണം.

ഇവർ രണ്ട് കൂട്ടരും വലിയ രീതിയിൽ ആളുകൾക്ക് ഓഫറുകൾ നൽകി വരുന്നുണ്ട്. പ്രത്യേകിച്ച് ആപ്പിൾ ഐഫോണുകൾക്ക് നല്ല ഓഫറാണ് നൽകുന്നത്. മുൻ മോഡലുകൾ ആയ ഫോണുകൾക്ക് നല്ല ഓഫറാണ് ലഭിക്കുന്നത്. അതിനുള്ള പ്രധാന കാരണം അവയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന വമ്പൻ മുന്നേറ്റമാണ്. ഏതൊക്കെ പുതിയ മോഡലുകൾ വന്നാൽ ആപ്പിൾ തങ്ങളുടെ പഴയ ഫോണുകൾക്ക് നല്ല ഓഫർ തന്നെ പ്രഖ്യാപിക്കുന്നുണ്ട്.

iphone16offers

അതിന്റെ വിൽപ്പനയെ അത് സ്വാധീനിക്കുകയും ചെയ്യുന്നു. കാര്യമായ വിൽപ്പന കണക്കുകളാണ് ആപ്പിൾ പുറത്തുവിടുന്നത്. എല്ലാ മോഡലുകൾക്കും വലിയ രീതിയിൽ വിൽപ്പന സെയിൽ ഉള്ളപ്പോൾ നടക്കുന്നുണ്ട്. നിലവിൽ ഏറ്റവും അധികമാളുകൾ പ്രയോജനപ്പെടുത്തുന്നത് ആപ്പിളിന്റെ ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകളാണ് എന്ന് നമുക്ക് കാണാവുന്നതാണ്.

ആപ്പിൾ ഐഫോൺ 16യുടെ ഓഫറുകൾ വളരെ അധികമാണ്. ഈ ഫോണിന് നല്ല രീതിയിൽ സ്വീകാര്യത ലഭിക്കാറുമുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തി കൊണ്ടാണ് എല്ലാവരും മുന്നോട്ട് പോവുന്നത്. ഒരു സുപ്രധാന കാര്യം എന്തെന്നാൽ ഓഫറുകൾക്ക് ഇനി അധികം ആയുസ് ഇല്ലെന്നതാണ്. ഫ്ലിപ്‌കാർട്ട് അടക്കം നൽകി വന്നിരുന്ന ഓഫറുകൾ അധികവും രണ്ടോ മൂന്നോ ദിവസങ്ങൾ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ.

ശരിക്കും പറഞ്ഞാൽ സെയിലിന്റെ ആദ്യ ദിനങ്ങളിൽ ആയിരുന്നു നല്ല ഓഫറുകൾ. ചില ബാങ്ക് ഓഫറുകളോടെ ഐഫോൺ 16 മോഡൽ 50,000-ത്തിൽ താഴെ വിലയ്ക്ക് ലഭ്യമായിരുന്നു, എന്നാൽ പിന്നീട് ഇവയുടെ വില വർധിപ്പിച്ചു. ജനപ്രിയ ഫോണിന്റെ ഡിമാൻഡ് കാരണം, പ്ലാറ്റ്‌ഫോം ഇപ്പോൾ വീണ്ടും വൻ കിഴിവിൽ ഐഫോൺ 16 നൽകാൻ ഒരുങ്ങുകയാണ്, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇത് സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇതെന്ന് മറക്കണ്ട.

ഐഫോൺ 16 ഓഫറുകൾ

നിലവിൽ, ഐഫോൺ 16ന്റെ 128 ജിബി മോഡൽ ഫ്ലിപ്പ്കാർട്ടിൽ 55,999ന് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ആക്‌സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2,800 വരെയുള്ള അധിക കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടെ ഫോണിന്റെ അന്തിമ വില 53,199 ആയി കുറയുന്നു. എന്നാൽ ഉയർന്ന വേരിയന്റുകൾക്ക് ഈ ഓഫർ ലഭ്യമല്ല. ഐഫോൺ 16 ബേസ് മോഡൽ വീട്ടിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല അവസരം തന്നെയാണ്.

ഐഫോൺ 16: ഫീച്ചറുകൾ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇറങ്ങിയ ബേസിക് മോഡലായ ഐഫോൺ 16ൽ 460 പിപിഐ റെസല്യൂഷനുള്ള 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയും 12 എംപി അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48 എംപി ഫ്യൂഷൻ ക്യാമറയോടും കൂടിയാണ് വന്നത്. എ18 ബയോണിക് ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതും iOS 18-ൽ പ്രവർത്തിക്കുന്നതുമായ ഈ ഫോൺ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളിലേക്കുള്ള ആക്‌സസ് കൂടി നൽകുന്നതിനാൽ ഈ വിലയ്ക്ക് പൈസ വസൂൽ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+