'ദേ കോൾ ഐഫോൺ ഓജി'; ഒരേയൊരു രാജാവ് തന്നെ, ഐഫോൺ 16യുടെ വിലക്കുറവ് കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും?
ആപ്പിൾ ഫോണുകളുടെ മഹത്വത്തെ പറ്റി ആർക്കും പ്രത്യേകിച്ച് പറഞ്ഞുതരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പ്രധാനമായും അതിന്റെ കാരണമായി വിലയിരുത്തുന്നത് ആപ്പിളിന് ഉള്ള ജനപ്രീതി തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ആപ്പിൾ ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. അതിപ്പോൾ കുറഞ്ഞ മോഡൽ ആയാലും കൂടിയ മോഡൽ ആയാലും ആപ്പിളിനെ കൊതിക്കാത്തവർ വിരളമായിരിക്കും.
സ്‍മാർട്ട്ഫോണുകളുടെ രാജാവെന്ന് ആപ്പിളിനെ വെറുതെ വിളിക്കുന്നതല്ല. അതിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ് അങ്ങനെ മൊബൈൽ ഫോൺ പ്രേമികൾ ആ വിശേഷണം ചാർത്തി നൽകിയിരിക്കുന്നത് എന്നതാണ് വാസ്‌തവം. ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിൾ അനുദിനം അവരുടെ മാർക്കറ്റുകൾ വ്യാപിപ്പിക്കുകയും പലയിടത്തും മികച്ച വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്.

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ ദിവസമാണ് വിപണിയിൽ അവതരിപ്പിച്ചത്. ഐഫോൺ 17 സീരിസിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും വലിയ രീതിയിലാണ് ആപ്പിൾ പ്രേമികൾ ഏറ്റെടുക്കുന്നത്. അടുത്തിടെയാണ് അതിന്റെ വിൽപ്പനയും ആരംഭിച്ചത്. വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തതോടെ അതിന്റെ വിൽപ്പന പൊടിപൊടിക്കുകയാണ്. മാത്രമല്ല കൂടുതൽ ഓഫറുകൾ കമ്പനി ഇതിനായി നൽകി വരുന്നുമുണ്ട്.
ഇപ്പോഴിതാ ഐഫോണിന്റെ മറ്റ് മോഡലുകൾക്ക് നല്ല രീതിയിൽ വിലകുറയുകയാണ് പുതിയ സീരിസിന്റെ വരവോടെ. പലപ്പോഴും ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്നതും ഇതിനാണെന്ന് തോന്നാറുണ്ട്. എന്തെന്നാൽ പുതിയ മോഡൽ വരുമ്പോൾ തൊട്ട് മുൻപിലെ തലമുറ ഫോണുകൾക്ക് ഗണ്യമായ വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്. അതിപ്പോൾ കമ്പനി നേരിട്ടാണേലും മറ്റ് ഇ കൊമേഴ്‌സ് കമ്പനികൾ മുഖേന ആണെങ്കിലും.
ഇപ്പോഴിതാ ആപ്പിൾ ഐഫോൺ 16 ബേസ് മോഡലിന് വമ്പൻ വിലക്കുറവാണ് കമ്പനി നൽകിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം. നേരത്തെ തന്നെ ഇതിന് വിലക്കുറവുകൾ പലപ്പോഴും ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഉള്ളത് പൂജയുടെ ഭാഗമായുള്ള ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ മുഖേനയാണ്. ചെറിയ വിലക്കുറവ് ഒന്നുമല്ല ഇതിന് ലഭ്യമാവുക. അതിന്റെ ഓഫറുകളും മറ്റ് വിവരങ്ങളും കൂടുതലറിയാം.
ഐഫോൺ 16: ഓഫർ
ഇന്ത്യയിൽ 79,900 രൂപയ്ക്ക് ലോഞ്ച് ചെയ്‌ത ഐഫോൺ 16 ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 69,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 9,901 രൂപയുടെ കിഴിവ് നൽകി എന്നർത്ഥം. എന്നാൽ ലാഭം അവിടെ അവസാനിക്കുന്നില്ല. ഫ്ലിപ്‌കാർട്ട് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐയിൽ പണമടച്ചാൽ, നിങ്ങൾക്ക് 4000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും, ഇത് വില 65,999 രൂപയായി കുറയ്ക്കുന്നു.
ഇതിനുപുറമെ, കമ്പനിയുടെ എക്‌സ്‌ചേഞ്ച് ഓഫർ ഡീലിനെ കൂടുതൽ ലാഭകരമാക്കുന്നു. ഉദാഹരണത്തിന്, ഞാൻ ഒരു പഴയ ഐഫോൺ 14 നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ, പ്ലാറ്റ്‌ഫോം 22,350 രൂപ എക്‌സ്‌ചേഞ്ച് മൂല്യം നൽകുന്നുണ്ട്. ഇത് ഐഫോൺ 16ന്റെ ഫലപ്രദമായ വില വെറും 43,649 രൂപയാക്കി, അതായത് വാങ്ങുന്നവർക്ക് മൊത്തത്തിൽ 36,000 രൂപയിൽ കൂടുതൽ ലാഭിക്കാൻ കഴിയും.
ഐഫോൺ 16: ഫീച്ചറുകൾ
ആപ്പിളിന്റെ പുതിയ എ18 ബയോണിക് ചിപ്പാണ് ഐഫോൺ 16-ൽ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കും വീഡിയോയ്ക്കുമായി ഉപയോക്താക്കൾക്ക് കുറുക്കുവഴികൾ നൽകുന്ന പുതിയ ക്യാമറ കൺട്രോൾ ബട്ടണാണ് അന്നത്തെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ. പിന്നിൽ, 12 എംപി അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48 എംപി ഫ്യൂഷൻ പ്രൈമറി ക്യാമറയാണ് ലഭിക്കുന്നതെങ്കിൽ മുന്നിൽ 12 എംപി ക്യാമറ തന്നെയാണ് കിട്ടുക.












Click it and Unblock the Notifications